അഞ്ജുവിൽ അലിഞ്ഞ ആയുർവേദഡോക്ടർ 3അടിപൊളി  

“നാള് നോക്കേണ്ട അഞ്ജു നീ എന്റെയൊപ്പം വരൂ”

ഏട്ടനും കൂട്ടുകാരിയും പലവട്ടം പറഞ്ഞിട്ടും യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച എനിക്ക് അതിന്

കഴിഞ്ഞില്ല, ആ വിവാഹം മുടങ്ങിയത് ഇപ്പോഴും എന്നെ അലട്ടുന്നു, അവർ ഇപ്പോൾ എവിടെയാണെന്നറിയില്ല, കൂട്ടുകാരി ഞാനുമായുള്ള ബന്ധം അന്ന് നിർത്തി, ഇപ്പോഴും അവർ താമസിച്ചിരുന്ന വീടിന് സമീപത്തുകൂടി പോകുമ്പോൾ ഉള്ളിൽ വല്ലാത്ത നീറ്റൽ അനുഭവപ്പെടാറുണ്ട്, ഞാൻ താമസിക്കേണ്ടിയിരുന്ന വീട്….. എന്റെ വയറ്റിൽ ജനിക്കുന്ന അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾ ഓടി നടക്കേണ്ട മുറ്റം…. അതൊക്ക എന്നെ അലട്ടുന്നു….എന്റെ ഓർമ്മകൾക്ക് വിരാമമിട്ടുകൊണ്ട് ഡോക്ടർ പറഞ്ഞു

“ഹായ് സുധീഷ് ഇരിക്കു”

ഞങ്ങൾ അദ്ദേഹം ചൂണ്ടികാട്ടിയ കസേരകളിൽ ഇരുന്നു, ഞാൻ ആ സുമുഖനെ വീണ്ടും ശ്രദ്ധിച്ചു, ശ്യാമേട്ടൻ മുൻപിലിരിക്കുന്നപോലെ തോന്നി, മഞ്ഞ ടി ഷർട്ടും ജീൻസും ആണ് വേഷം, വേദനയാൽ പുളയുമ്പോഴും എനിക്ക് ആ ശരീരഭംഗി ആസ്വദിക്കാതിരിക്കാൻ കഴിഞ്ഞില്ല, വർക്ഔട്ട് ചെയ്യുന്നയാളാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും, പ്രായം ഏകദേശം എന്റെയൊപ്പമോ അല്ലെങ്കിൽ എന്നേക്കാൾ ഒന്നോ രണ്ടോ വയസ്സിനുമുകളിലോ മാത്രം, ക്ലീൻ ഷേവ് ആണെങ്കിലും പൗരുഷത്തിന്റെ കറുപ്പ് വെളുത്ത മുഖത്ത് നന്നായി തെളിഞ്ഞുകാണാം, മസിലോടുകൂടി വിരിഞ്ഞ നെഞ്ചിൻകൂട്, നല്ല ഉയരം എല്ലാം ചേർന്ന് ഒത്ത പുരുഷൻ, ശ്യാമേട്ടൻ ഇപ്പോൾ ഇങ്ങനെയായിരിക്കുമോ കാണാൻ…. എവിടെയാകും ഇപ്പോൾ….എന്റെ സ്വാർത്ഥത മൂലം നഷ്ടപ്പെടുത്തിയ ജീവിതം….

“എന്തൊക്കെയാണ് അഞ്ജു ബുദ്ധിമുട്ട് തോന്നുന്നത്”

ഡോക്ടറുടെ വാക്കുകൾ ഓർമകളിൽ നിന്നും വീണ്ടും എന്നെ ഉണർത്തി, ഞാൻ തുടക്കം മുതലുള്ള കാര്യങ്ങൾ വിശദമായി പറഞ്ഞു, എല്ലാം കേട്ടിട്ട് സ്കാൻ റിപ്പോർട്ടും മറ്റ് ഹോസ്പിറ്റലുകളിൽ നിന്നുള്ള റിപ്പോർട്ടും മെഡിസിൻ വിവരങ്ങളും വാങ്ങി പരിശോധിച്ചു, ഇരുപ്പിടത്തിൽ നിന്നെണീറ്റ് എന്റെ പിറകിലായി വന്ന് നിന്നിട്ട് തുമ്പ് കെട്ടിയിട്ടിരുന്ന മുടി മുൻപോട്ട് നീക്കിയിടാൻ ആവശ്യപ്പെട്ടു, കഴുത്തിൽ മൃദുവായി കൈകൾ അമർത്തി ആ നനുത്ത

സ്പർശം എന്നെ വീണ്ടും പഴയ ഓർമ്മകളിലേക്ക് നയിച്ചു, കഴുത്തിലൂടെ കൈയ്യിട്ട് ചേർത്തുപിടിച്ചെന്റെ നെറുകയിൽ ഉമ്മ തന്നിരുന്ന എന്റെ പ്രിയപ്പെട്ടവൻ…. ഇപ്പോൾ പിന്നിൽ നിന്ന് പരിശോധിക്കുന്നത് ഏട്ടനാണെന്ന് ഞാൻ സങ്കല്പിച്ചപ്പോൾ ആ സ്പർശനം എനിക്ക് തലോടലായി തോന്നി ഒപ്പം ഒരുതരം രോമാഞ്ചവും….ഡോക്ടർ എന്റെ കൈകൾ ഓരോന്നായി ഉയർത്തിയും കഴുത്ത് ഇടം വലം തിരിച്ചും മസിലുകളുടെ ചലനം പരിശോധിച്ചു, ടോപിന് മുകളിലൂടെ പുറത്ത് വിരൽത്തുമ്പുകൊണ്ട് അമർത്തി മസിലിന്റെ സ്ഥിതി പരിശോധിച്ചിട്ട് കസേരയിൽ വന്നിരുന്ന് ഭർത്താവിനോടായി പറഞ്ഞു

“മസിലിന്റെ ചുരുക്കമാണ് പ്രധാന പ്രശ്നം, 15 ദിവസത്തെ ഫുൾബോഡി ട്രീറ്റ്മെന്റ് ചെയ്യണം, അതുകഴിയുമ്പോൾ മസിലുകളൊക്കെ എങ്ങനെ പ്രതികരിക്കുന്നു എന്നുനോക്കിയിട്ട് അടുത്തത് തീരുമാനിക്കാം”

എന്റെ ഉള്ളൊന്നുകാളി, ഈ ഫുൾ ബോഡി എന്നുപറയുമ്പോൾ തലമുതൽ പാദം വരെയല്ലേ അപ്പോൾ ഡ്രസ്സ്‌ ഒന്നും ഇടാൻ പറ്റില്ലല്ലോ, അണിഞ്ഞൊരുങ്ങി ആണുങ്ങളെ ശരീരഭംഗി കാണിക്കുന്നത് എന്റെ ഹോബി ആണെങ്കിലും ഡോക്ടറുടെ മുൻപിൽ തുണിയില്ലാതെ കിടക്കേണ്ടി വരുമോ എന്നായിരുന്നു എന്റെ മനസ്സിൽ, എന്റെ ആശങ്ക അകറ്റികൊണ്ട് ഡോക്ടർ പറഞ്ഞു

“കഴുത്തിൽ ചെറിയ ഞരമ്പുകൾ ഉണ്ട് അതുകൊണ്ട് കഴുത്തും പുറവും ഞാൻ തന്നെ ചെയ്യാം, ബാക്കി ലേഡി തെറാപ്പിസ്റ്റ് ചെയ്യും”

അത് കേട്ടപ്പോൾ അല്പം ആശ്വാസമായെങ്കിലും അർത്ഥനഗ്നമായി ഡോക്ടറുടെമുൻപിൽ കിടക്കേണ്ടി വരുമല്ലോയെന്നോർത്തപ്പോൾ ഒരു ചമ്മൽ, ഡോക്ടർ തുടർന്നു

“ചിലവ് ഏകദേശം 20,000 രൂപയുടെ അടുത്താകും, നിങ്ങൾക്ക് യോജിച്ച തീയതിയും സമയവും റിസപ്ഷനിൽ ചോദിച്ച് ബുക്ക്‌ ചെയ്യണം, അധികം വൈകിക്കരുത്, വേദനക്ക് കഴിക്കാനുള്ള മരുന്ന് എഴുതിയിട്ടുണ്ട് എത്ര ദിവസത്തേക്ക് എന്നത് ട്രീറ്റ്മെന്റ് തുടങ്ങുന്ന തീയതി നോക്കി തീരുമാനിക്കണം

Updated: October 26, 2026 — 8:43 pm

Leave a Reply

Your email address will not be published. Required fields are marked *