പെട്ടെന്ന് തന്നെ കുളിച്ചു റെഡി ആയി വന്ന അൻസാറും ഷോണും വണ്ടിയുമെടുത്തു വെളിയിലേക്കു പോയി.. അൻസാർ ആണ് ബൈക്ക് ഓടിച്ചത്..നല്ല സ്പീഡിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് സൗപർണിക ബാറിന്റെ മുൻപിലാണ് പിന്നെ നിർത്തിയത്.. കാര്യം ഇത്രയൊക്കെ ആണെങ്കിലും ഷോൺ വീടിനു ഒരു ഇരുപത്തിയഞ്ചു
കിലോമീറ്ററിനുള്ളിലുള്ള ബാറുകളിലൊന്നും പോയിരുന്നില്ല…
“അളിയാ… ചിലവ് എന്റെ വക… നമുക്ക് ഒരു രണ്ടു ബിയർ വീതം അടിക്കാം…”
“ഡാ…. എന്നാലും വീട്ടിൽ ചെന്നാൽ ഉമ്മ കണ്ടുപിടിക്കില്ലേ അളിയാ… വേണോ?….”
“ഒന്ന് പോയെടാ…. പിന്നെ ഉമ്മി എങ്ങനെ കണ്ടുപിടിക്കാനാണ്.. നല്ല ബീഫ് ഡ്രൈ ഫ്രൈയും ചിൽഡ് കിംഗ് ഫിഷറും.. ആഹ്…. അന്തസ്സ്”
ചിരിച്ചു കൊണ്ട് രണ്ടുപേരും അകത്തു കയറി…എ സി റൂമിലിരുന്ന് മൂന്നു ബിയർ വീതം കുടിച്ചു ഇറങ്ങുമ്പോൾ സമയം ഒരു മണിയായി.. അൻസാറിന്റെ മൊബൈലിലേക്ക് ഉമ്മയുടെ കാൾ വന്നുകൊണ്ടിരുന്നപ്പോളാണ് രണ്ടു പേരും ബാറിൽ നിന്നും ഇറങ്ങിയത് തന്നെ..
“ഓഹ്…… ഈ ഉമ്മിയുടെ ഒരു കാര്യം.. വരുവാ എന്ന് പറഞ്ഞാലും വിളിച്ചു കൊണ്ടേ ഇരിക്കും… എന്ത് ചെയ്യാനാ…ബാ പെട്ടെന്ന് പോകും…”
തിരിച്ചു വീട്ടിലേക്കു പോകുന്ന വഴി കടയിൽ കയറി വിക്സിന്റെ മുട്ടായിയും വാങ്ങി വായിലിട്ടു വീട്ടിലെത്തി.. ചെന്ന് കയറിയപ്പോളേക്കും ഉമ്മ തുടങ്ങി..
“അൻസാറെ….. ഒരു ആയിരം പ്രാവിശ്യം പറഞ്ഞിട്ടുണ്ട്…. ഫോൺ വിളിച്ചാൽ എടുക്കണം എന്ന്.. എവിടെ പോയതാ രണ്ടു പേരും കൂടി.. എത്ര പറഞ്ഞാലും കേൾക്കില്ല….”
“ഞങ്ങൾ ഇങ്ങു വന്നില്ലേ ഉമ്മ.. പിന്നെന്താ.. ബിരിയാണി വിളമ്പിക്കോ കഴിക്കാൻ ഞങൾ റെഡി”
രണ്ടു പേരും കൂടി ഡൈനിങ് ടേബിളിൽ ഇരുന്നു കഴിച്ചു അപ്പോളാണ് അൻസാറിന്റെ അനിയത്തി പ്ലസ് ടുവിൽ പഠിക്കുന്ന അസ്മ ട്യൂഷനും കഴിഞ്ഞു വന്നത്..
“ഉമ്മി.. ഞാൻ വരാതെ വിളമ്പി ഇല്ലേ.. അല്ലെങ്കിലും ഉമ്മിക്ക് എന്നോട് ഒരു സ്നേഹവും ഇല്ല..”
“മോളെ… ഷോൺ ഇല്ലേ ഇവിടെ…. അപ്പോൾ പിന്നെ നീ വരുന്നത് വരെ എങ്ങനെയാ അവനെ വെയിറ്റ് ചെയ്യിക്കുന്നത്
മോശമല്ലേ….”
“ഓഹ്… പിന്നെ…. അതിനു ഞാൻ ദുബായിൽ ഒന്നും അല്ലല്ലോ പോയത്.. ഞാനിങ്ങു വരുമെന്ന് ഉമ്മിക്ക് അറിയില്ലേ?….”
“അതിനു നീ പിണങ്ങുന്നതെന്തിനാ? ദാ നിനക്കും ഉമ്മി ഇപ്പോൾ തന്നെ വിളമ്പി തരാം…. നീ കൈ കഴുകി വരുമ്പോളേക്കും ബിരിയാണി ടേബിളിൽ കാണും….”
ഉമ്മ അവൾക്കും വിളമ്പി വെച്ചു….അവളുടെ പ്ലേറ്റും എടുത്തു അവളും വന്നു ഡൈനിങ് ടേബിളിൽ ഇരുന്നു.. എന്നിട്ട് ഷോണിനെ നോക്കി
“ഇക്ക…. ഞാൻ കഴിഞ്ഞ ആഴ്ച കണ്ടാരുന്നു ഇക്കയെ.. സ്കൂളിൽ നിന്നും വരുന്ന വഴി ബൈക്ക് പറപ്പിച്ചു വിട്ടു പോകുന്ന കണ്ടല്ലോ….”
“എപ്പോൾ..?”
“വൈകുന്നേരം ഒരു 4.30 ആയി കാണും.. ഞാനും രേഷ്മയും അർഷിദയും കൂടി സൈക്കിൾ ചവിട്ടി പോവാരുന്നു.. ഇക്ക എന്നെ കണ്ടില്ലേ…”
“അയ്യോ മോളെ ഞാൻ ശ്രേദ്ധിച്ചില്ല.. കണ്ടാരുന്നേൽ ഞാൻ ചവിട്ടി നിർത്തിയേനെ..”
“ചവിട്ടി നിർത്തി എന്നോട് സംസാരിച്ചിരുന്നേൽ നല്ലതായിരുന്നു.. അവളുമാർക്കു എന്നോട് കുശുമ്പ് തോന്നിയേനെ….”
“ഞാൻ സംസാരിച്ചാൽ അവളുമാർക്ക് എന്തിനാ കുശുമ്പ് തോന്നുന്നേ….?”
“ഓഹ്…. പിന്നെ ഞാൻ ഇപ്പൊ എത്ര പ്രാവിശ്യം പറഞ്ഞു ഇക്കയോട് അവളുമാർക്ക് രണ്ടുപേർക്കും ഇഷ്ക് ആണ് എന്ന്….”
“ഹ.. ഹ.. ഹ.. പിന്നെ ഇഷ്ഖ്.. മൊട്ടേന്നു വിരിഞ്ഞില്ല പിള്ളാര്.. അപ്പോളാണ് ഇഷ്ക്.. പൊക്കോളാൻ പറഞ്ഞോ അവളുമ്മാരോട്.. ഇഷ്കും കൊണ്ട് നടക്കാതെ നാലക്ഷരം പഠിച്ചു പാസ്സാവാൻ പറ….”
“ഞാൻ പഠിക്കുന്നുണ്ട്..ഇല്ലേ ഉമ്മി…. അവളുമാർക്ക് വേണമെങ്കിൽ പഠിക്കട്ടെ…”
ഇത് കേട്ട് കൊണ്ടിരുന്ന പാത്തുമ്മ ഉടനെ
“അവളുമാർ ഇങ്ങോട്ടു ഒന്ന് വരട്ടെ ഞാൻ ഒന്ന് ചോദിക്കാം ഇത്രയും ഇഷ്ക് ഇതെവിടുന്നാണ് വരുന്നെന്നു.. കാലം പോയ ഒരു പോക്കേ.. ഇപ്പൊ വന്നു വന്നു
ആൺ പിള്ളേർക്ക് വഴി നടക്കാൻ വയ്യ എന്നായോ….”
