അപരൻ – 2 5

“സാവകാശം വേണം എന്ന് പറയുന്നത് വെറും ഒഴികഴിവല്ലേ? ഇനിയും എത്ര നാൾ നമ്മൾ ഇങ്ങനെ കാത്തിരിക്കും? എന്റെ വിഷമം കൂടി ഒന്ന്…”

അവൾ വീണ്ടും എന്തോ പറയാൻ തുടങ്ങിയതും, കോളിംഗ് ബെല്ലിന്റെ ശബ്ദം ആ സംഭാഷണത്തെ മുറിച്ചു.

‘ഡിംഗ്… ഡോംഗ്…’

ഞങ്ങൾ രണ്ടുപേരും ഞെട്ടി വാതിലിലേക്ക് നോക്കി.

“മനുവായിരിക്കും,”

ഞാൻ കസേരയിൽ നിന്നെഴുന്നേറ്റു വാതിൽക്കലേക്ക് നടക്കും മുൻപ് ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് ശബ്ദം താഴ്ത്തി:

“കണ്ണ് തുടക്ക്… നമ്മൾ വഴക്കിട്ടെന്ന് അവന് തോന്നണ്ട. പിന്നൊരു കാര്യം, ആശുപത്രിയിലെ കാര്യവും ഡോക്ടർ പറഞ്ഞതുമൊന്നും അവനോട് മിണ്ടരുത്. നമ്മുടെ സങ്കടം പറഞ്ഞ് വെറുതെ അവനെക്കൂടി മൂഡ് കളയണ്ട. കേട്ടല്ലോ?”

മീര കണ്ണിലെ നനവ് വേഗത്തിൽ ഒപ്പിമാറ്റി, അനുസരണയോടെ തലയാട്ടി.

ഞാൻ ഒരു ദീർഘശ്വാസം വിട്ട്, മുഖത്തൊരു ചിരി വരുത്തി വാതിൽ തുറക്കാൻ നടന്നു.

വാതിൽ തുറന്നപ്പോൾ മുറ്റത്തെ കനത്ത മഴയിൽ പാതി നനഞ്ഞ നിലയിൽ മനു നിൽക്കുന്നുണ്ടായിരുന്നു. തലയിലൂടെ ബാഗ് പിടിച്ചിരുന്നെങ്കിലും ഷർട്ടും പാന്റും വെള്ളത്തിൽ കുതിർന്നിരുന്നു.

വാടാ, അകത്തേക്ക് കയറ്,”

ഞാൻ അവന്റെ കൈയ്യിലെ ബാഗ് വാങ്ങി.

 

“ഹോ… എന്ത് മഴയാടാ ഇത്? വല്ല തോണിയും വിളിച്ച് വരേണ്ടി വരുമെന്ന് തോന്നി. വഴിയിലൊക്കെ പുഴ പോലെയാ വെള്ളം…”

ഷർട്ടിലെ വെള്ളം കുടഞ്ഞുകൊണ്ട് അവൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി.

ശബ്ദം കേട്ട് ഓടിവന്ന അവളുടെ കയ്യിൽ ഒരു വലിയ ടവൽ ഉണ്ടായിരുന്നു. നനഞ്ഞു കുതിർന്നു നിൽക്കുന്ന അവനെ കണ്ടതും അവൾ കണ്ണുകൾ വിടർത്തി.

“മനുവേട്ടാ… ഇതെന്താ വെള്ളത്തിൽ മുങ്ങി എടുത്തതാണോ? ആ വാതിലിന്റെ പുറത്തുനിന്ന് ഒന്ന് പിഴിഞ്ഞിട്ട് അകത്തേക്ക് കയറിയാൽ മതിയായിരുന്നു.”

അവൾ കളിയാക്കിക്കൊണ്ട് ടവൽ അവന് നേരെ എറിഞ്ഞുകൊടുത്തു.

“ഒന്നു പോയേ… കഷ്ടപ്പെട്ട് ഡ്രൈവ് ചെയ്ത് വന്നപ്പോ അവളുടെയൊരു തമാശ. കഴിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തു വെക്ക്. ഇന്നലെ രാത്രി ഒന്നും കഴിച്ചിട്ടില്ല, വിശന്നിട്ട് കുടൽ കരിയുന്ന പോലെ തോന്നുന്നു,”

അവൻ ടവൽ കൊണ്ട് തല തോർത്തുന്നതിനിടയിൽ പറഞ്ഞു.

“ഓ… വന്നുകയറിയതേയുള്ളൂ, അപ്പോഴേക്കും വിശപ്പിന്റെ കാര്യമായി. അല്ല, ആള് ആകെ മാറിപ്പോയല്ലോ… ബാംഗ്ലൂർ പോയിട്ട് ജിമ്മിൽ മാത്രമായിരുന്നോ പരിപാടി? മസിലൊക്കെ പെരുപ്പിച്ച് ആകെ ഒരു ‘ബാഹുബലി’ ലുക്ക് ആണല്ലോ…”

നനഞ്ഞ ഷർട്ടിനുള്ളിലൂടെ അവന്റെ വിരിഞ്ഞ നെഞ്ചും കൈകളിലെ മസിലുകളും കണ്ട് അവൾ അത്ഭുതത്തോടെ ചോദിച്ചു.

“പിന്നല്ലാതെ… അവിടെ ചെന്നിട്ട് വെറുതെ ചോറും തിന്നു കിടന്നുറങ്ങിയാൽ നിന്റെ ഈ കെട്ട്യോനെപ്പോലെ കുടവയറും ചാടി ഇരിക്കത്തെയുള്ളൂ. ഇത് കണ്ടില്ലേ… ഇതാണ് ഫിറ്റ്നസ്,”

അവൻ ചിരിച്ചുകൊണ്ട് കൈ മടക്കി മസിൽ കാണിച്ച് എന്നെ നോക്കി കണ്ണിറുക്കി.

“ആഹാ… കൊള്ളാലോ. എന്തായാലും കല്യാണം ഒന്നും കഴിക്കുന്നില്ലെന്ന് പറയുന്നത് നന്നായി. ഈ മസിൽ ഒക്കെ കണ്ടാൽ വരുന്ന പെണ്ണുങ്ങൾ പേടിച്ചോടും,” അവൾ ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു.

രണ്ടു വർഷത്തിന് ശേഷമാണ് ഞാൻ അവനെ നേരിട്ട് കാണുന്നത്. അവരുടെ സംഭാഷണത്തിനിടയിലും ഞാൻ അവനെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. പണ്ട് മെലിഞ്ഞിരുന്ന ആ പയ്യനല്ല ഇവൻ. കഠിനമായ വർക്കൗട്ടുകൾ അവന്റെ ശരീരത്തെ ആകെ ഉടച്ചുവാർത്തിരിക്കുന്നു. എന്നെക്കാൾ എത്രയോ ആരോഗ്യവാനായിരിക്കുന്നു അവൻ.

“അല്ല, നാളെത്തന്നെ ഓഫീസിൽ ജോയിൻ ചെയ്യണ്ടേ?” ഞാൻ ചോദിച്ചു.

“ഏയ് ഇല്ല, വരുന്ന വഴിക്ക് മാനേജർ വിളിച്ചിരുന്നു. ഓഫീസിന്റെ താഴത്തെ നിലയിലൊക്കെ വെള്ളം കയറിയെന്നാ പറഞ്ഞത്. അതുകൊണ്ട് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അങ്ങോട്ട് ചെല്ലണ്ട.”

അവൻ സോഫയിലേക്ക് ചാരിയിരുന്നു.

“സത്യം പറഞ്ഞാൽ വലിയ ആശ്വാസമായി. ഈ മഴയത്ത് ആ വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ച് പോകുന്നത് ഓർത്തപ്പോൾ തന്നെ മടുപ്പായിരുന്നു. വെള്ളം ഇറങ്ങിയിട്ട് പോയാൽ മതിയല്ലോ.”

Updated: January 18, 2026 — 4:27 am

Leave a Reply

Your email address will not be published. Required fields are marked *