അതിരുകൾക്കപ്പുറം – 5 11അടിപൊളി 

 

എനിക്ക് വിശ്വാസമുണ്ട്,, എന്റെ ശാസനകൾ മറികടന്ന് അവന് ഒന്നും ചെയ്യാൻ സാധിക്കില്ല,,,

 

നേരത്തെ തന്നെ കണ്ടതല്ലേ,,, ഞാൻ തീർത്തും നിസ്സഹായയായി നിൽക്കുന്ന അവസ്ഥയിൽ,, അവൻ എന്നെ ചേർത്തുപിടിച്ചു എന്നുള്ളത് ശരിയാണ്,,,

 

പക്ഷേ അത് ഒരു കരുതലിന്റെ പിടുത്തമായിരുന്നു,,, ഒരു നിമിഷം പോലും അവൻ ആ സാഹചര്യത്തെ ദുരുപയോഗപ്പെടുത്താനോ,, മുതലെടുക്കാനോ നിന്നിരുന്നില്ല,,

 

പോത്തുപോലെ വളർന്നെങ്കിലും അവൻ ഇപ്പോഴും എന്റെ ആ പഴയ അക്കു തന്നെയാണ്!!

 

അച്ചുവിന്റെ മനസ്സിൽ, ദിവസങ്ങളായി കുടുങ്ങിക്കിടന്നിരുന്ന പിരിമുറുക്കങ്ങളുടെ മേഘങ്ങൾ ഒടുവിൽ പെയ്തിറങ്ങി,,,

 

അവൾ തീർത്തും ശാന്തമായ മനസ്സോടെ കിടന്നുറങ്ങി!!

 

*******

Day #5

 

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ‘അച്ചു’ ഏറെ സന്തോഷവതിയായിരിന്നു,,

 

‘മുഖത്ത്’ കുറെ നാളുകൾക്ക് ശേഷം തിരിച്ചെത്തിയ പഴയ ഉത്സാഹത്തിന്റെ തെളിച്ചം പ്രകടമായി കാണാം,,

 

താൻ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരികെ വന്നെന്നൊരു വിശ്വാസം അവളെ നിറച്ചിരുന്നു,,

 

ഒരു മാസത്തോളം അക്കുവിനെ അവഗണിച്ചിരുന്ന ദിവസങ്ങൾ ഓർത്തപ്പോൾ,,, അവനേക്കാൾ കൂടുതൽ സമ്മർദ്ദം തന്റെ മനസ്സാണ് സഹിച്ചതെന്ന് അവൾക്ക് തിരിച്ചറിവുണ്ടായി,,

 

അവനെ തള്ളിക്കളയുമ്പോൾ,

അവന്റെ കണ്ണുകളിൽ നിറഞ്ഞിരുന്ന ആ വിഷാദം,,, തന്റെ ഉള്ളിലും ഇരുണ്ടൊരു ഭാരമായി അടിഞ്ഞുകൂടിയിരുന്നു എന്ന തിരിച്ചറിവ്!!

 

പക്ഷേ, ഇന്നലത്തെ സംഭവത്തോടെ എല്ലാം മാറി,,

 

മഴപെയ്തിറങ്ങിയ പോലെ,

അതുവരെ തന്റെ മനസ്സിൽ ചങ്ങലയിട്ട് പിടിച്ചിരുന്നതെല്ലാം ഒന്നു ഒഴുകിപ്പോയത് പോലെ!!

 

തിരിച്ചു കൊടുക്കാതിരുന്ന സ്നേഹത്തിന്റെ കുറ്റബോധവും,,, നിഷേധിക്കപ്പെട്ട വാത്സല്യത്തിന്റെ വേദനയും,,, ഇപ്പോൾ തന്റെ മനസ്സിൽ നിന്നും കഴുകിനീങ്ങിയതുപോലെ!!

 

ഇപ്പോൾ അവളുടെ മനസ്സിന് മുന്നിൽ തെളിഞ്ഞുനിൽക്കുന്നത് ഒരേയൊരു ആഗ്രഹം,,,

 

അക്കുവിന് താൻ നിഷേധിച്ചുപോയ സ്നേഹവും, വാത്സല്യവും, ലാളനകളും എല്ലാം തിരികെ നൽകി തീർക്കണം എന്നൊരു വെമ്പൽ മാത്രമാണ്,,

 

കടം വീട്ടേണ്ടതായി തോന്നുന്നൊരു ആഴത്തിലുള്ള ആവേശം!!

 

അവൾക്കറിയാം,,, ഈ നിമിഷം മുതൽ അക്കുവിനോട് കാണിക്കുന്ന ഓരോ സ്നേഹത്തിലും,

ഒളിഞ്ഞുനിൽക്കുന്നത് തിരിച്ചുകിട്ടിയ തന്റെ തന്നെ മനസ്സമാധാനം ആണെന്ന്!!

 

കുളിച്ചുകൊണ്ടിരുന്ന വേളയിലും അച്ചുവിന്റെ മനസ്സിൽ നിറഞ്ഞിരുന്നത് ഒരേയൊരു ചിന്ത,,, ഇനിമുതൽ അക്കുവിനെ എങ്ങനെയൊക്കെയാണ് താൻ സ്നേഹിക്കേണ്ടത്?? സന്തോഷിപ്പിക്കേണ്ടത്??

 

തണുത്ത വെള്ളത്തിന്റെ തുള്ളികൾ ശരീരത്തിൽ വീഴുമ്പോഴും അവളുടെ ഹൃദയം മുഴുവൻ അക്കുവിന്റെ ഓർമ്മകളാൽ നിറഞ്ഞിരുന്നു,,

 

അവനെ ചേർത്ത് പിടിക്കുന്ന നിമിഷം മനസ്സിൽ ഒഴുകിയെത്തുന്ന ആഴത്തിലുള്ള സുഖവും,,, സ്നേഹത്തോടെ വിടരുന്ന അവന്റെ പുഞ്ചിരിയും മാത്രമാണ് അവളുടെ മനസ്സിൽ മിന്നിനിന്നത്!!

 

കുളിയിൽ ഉടനീളം അവളുടെ മുഖത്ത് പുതുമയുള്ള ഉണർവും അറിയാതെയുണ്ടായ സന്തോഷത്തിന്റെ പുഞ്ചിരിയും നിറഞ്ഞുനിന്നു!!

 

‘അച്ചു’ കുളിച്ച് ഇറങ്ങിയ ശേഷം ശരീരത്തിൽ ലോഷൻ പുരട്ടി,,, അലമാരയിൽ നിന്നും അടിവസ്ത്രങ്ങളും ഒരു നൈറ്റിയും എടുത്തു,,

 

അപ്പോഴേക്കും തന്റെ പ്രതിബിംബമായ അർച്ചന സംസാരിച്ചു തുടങ്ങിയിരുന്നു

 

ഇതും ധരിച്ചു കൊണ്ടാണോ അക്കുവിനെ സന്തോഷിപ്പിക്കാൻ പോകുന്നത്??

 

അച്ചു കണ്ണാടിയിൽ നോക്കി ഒന്നു ചിരിച്ചു,, ഈ വസ്ത്രത്തിന് എന്താണ് കുഴപ്പം??

 

അവനു ഇഷ്ടപ്പെടുന്ന രീതിയിൽ ഒരുങ്ങിയാൽ സന്തോഷം ഇരട്ടിയാകില്ലേ? നിനക്കറിയാമല്ലോ അവന് നിന്നെ എങ്ങനെ കാണാനാണ് ഇഷ്ട്ടമെന്ന്,,

 

അച്ചു തലകുനിച്ച് ചെറു കൊഞ്ചാലോടെ മറുപടി നൽകി,,

 

അതിനു ഞാൻ വശീകരിക്കാൻ അല്ലേലോ,, സ്നേഹിക്കാനും സന്തോഷിപ്പിക്കാനും മാത്രമാണ് ശ്രമിക്കുന്നത്,,

Leave a Reply

Your email address will not be published. Required fields are marked *