ഞാൻ മമ്മിയുടെ അടുത്ത്ചെന്ന് മമ്മിയുടെ മുന്നിൽ മുട്ട്ക്കുത്തിഇരുന്നു എന്നിട്ട് മമ്മിയുടെ മുഖം ഞാൻ രണ്ട് കൈകൊണ്ടും കോരിയെടുത്ത് മമ്മിയുടെ നെറ്റിയിൽ ചുംബിച്ചു അത്രെയും മതി ആയിരുന്ന മമ്മിക്ക് ഒരു ആശ്വാസത്തിന്ന്. മമ്മി അച്ഛനെ വിട്ട് എന്നേ കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു ഞാനും തിരിച്ച് മമ്മിയെ കെട്ടിപിടിച്ച് പതിയെ മമ്മിയുടെ പുറം തഴുകികൊണ്ട് ഇരുന്നു. അച്ഛൻ ഇതെല്ലാം കണ്ട് ഒരു ചിരിയോടു കൂടി നോക്കിക്കൊണ്ട് ഇരുന്നു
ഞാൻ : മമ്മി എന്താ മമ്മി ഇങ്ങനെ. ഇനിയും കരഞ്ഞ് വയ്യാതെ അവനാണോ
മമ്മി മറുപടി ഒന്നും താരത്തെ കരഞ്ഞുകൊണ്ടിരുന്നു. ഞാൻ പതിയെ മമ്മിയെ പതിയെ എന്നിൽ നിന്നും അടർത്തിമാറ്റി എനിക്ക് അഭിമുഖമായി ഇരുത്തി മമ്മി തല കുനിച്ച് ഇരുന്ന് കരയുകയായിരുന്നു. ഞാൻ പതിയെ ഒരു കയ്കൊണ്ട് മമ്മിയുടെ മുഖം പിടിച്ച് ഉയർത്തി. മമ്മിയുടെ നെറ്റിയിൽ ഉമ്മ കൊടുത്തു.
ഞാൻ : മതി മമ്മി കരഞ്ഞത് മമ്മി കരഞ്ഞാൽ എനിക്കും വിഷമം ആവില്ലേ.
മമ്മി എന്നേ കണ്ണ് വിടർത്തി ഒന്ന് നോക്കി.
ഞാൻ : ഇങ്ങനെ ഇരുന്ന് കരഞ്ഞിട്ട് എന്താ കാര്യം.ഇനി എന്താ ചെയ്യാൻ പറ്റുക എന്നല്ലേ നോക്കണ്ടേ. എൻ്റെ മോൾ പോയി മുഖം എല്ലാം കഴുകിവന്നെ എന്നിട്ട് നമ്മുക്ക് ബാക്കി കാര്യം തീരുമാനിക്കാം.
അങ്ങനെ ഓരോന്നും പറഞ്ഞ് ഞാൻ മമ്മിയെ ബാത്‌റൂമിൽ ആക്കി അച്ഛന്റെ അടുത്തേക്ക് വന്നു.
ഞാൻ : എന്താ അച്ഛാ പ്ലാൻ നമ്മുക്ക് പോവണ്ടേ.
അച്ഛൻ : എന്തായാലും പോണം ഞാൻ അന്വേഷിച്ച് അറിഞ്ഞെടുത്തോളം അപ്പച്ചൻ കിഡ്നി കംപ്ലൈന്റ് ആയിരുന്നു. അങ്ങനെ ആണ് മരിച്ചത്.
ഞാൻ : എന്നത്തേക്കാ പോവാൻ പ്ലാൻ ചെയ്യുന്നേ.
അച്ഛൻ : നാളെ തന്നെ പോണം ഇന്ന് ഞാൻ നോക്കിയപ്പോൾ ടിക്കറ്റ് ഒന്നും ഇല്ല അതുകൊണ്ട് തന്നെ നാളത്തേക്ക് ഞാൻ ടിക്കറ്റ് എടുത്തു.
മ്മ് ഞാൻ അതിന്നൊന്ന് മുളുക മാത്രം ചെയ്തു ഞാൻ നോക്കുമ്പോൾ ഞങ്ങളുടെ സംസാരം എല്ലാം കേട്ട് മമ്മി നിൽക്കുന്നു ഞാൻ മമ്മിയുടെ അടുത്ത് പോയി മമ്മിയെ ചേർത്ത് പിടിച്ച് മമ്മിക്ക് ഭക്ഷണം കഴിക്കാൻ ആയി ഹോളിൽ കൊണ്ടുപോയിരുത്തി. മമ്മിക്ക് ഞാൻ തന്നെ വാരികൊടുത്തു. അപ്പോഴെല്ലാം മമ്മി എൻ്റെ കണ്ണിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു. ഞാൻ മമ്മിയെ ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസ്സിലായി മമ്മിക്ക് ഞങ്ങളോട് എന്തു പറയാൻ ഉണ്ടെന്ന്. ഭക്ഷണം എല്ലാം കൊടുത്ത് ഞാൻ മമ്മിയുടെ അടുത്ത് ഇരുന്ന് മമ്മിയോടായി ചോദിച്ചു.
ഞാൻ : മമ്മിക്ക് നിങ്ങളോട് എന്തെങ്കിലും പറയാൻ ഉണ്ടോ.
മമ്മി എന്നേ അത്ഭുതത്തോടുകൂടി നോക്കി. എന്നിട്ട് ഉണ്ടെന്ന് തലയാട്ടി. ഞാൻ എന്താണെന്ന് ചോദിച്ചു.
മമ്മി : എനിക്ക് നാട്ടിൽ പോവണ്ട.
മമ്മി പറഞ്ഞതും ഞാനും അച്ഛനും പരസ്പരം നോക്കി
അച്ഛൻ : നീ എന്താ റാണി ഈ പറയുന്നത് നമുക്ക് നാട്ടിൽ പോവണ്ടേ അവരെ എല്ലാം കാണണ്ടേ.
മമ്മി : എനിക്കും ആഗ്രഹം ഉണ്ട് ഇച്ചായ പക്ഷെ അവിടെ ചെന്ന അവരെല്ലാം എന്നോട് എങ്ങനെ പെരുമാറും എന്ന് എനിക്ക് നല്ല ഭയം ഉണ്ട്. ഞാൻ കാരണം അല്ലെ ചേച്ചിക്ക് ആന്ന് അയാളെ കല്യാണം കഴിക്കേണ്ടി വന്നത്. അതുകൊണ്ടല്ലേ എൻ്റെ ചേച്ചിടെ ജീവിതം ഇങ്ങനെ നരക തുല്യമായി പോയത്.
അച്ഛൻ : അങ്ങനെ ഒന്നും ഇണ്ടാവില്ല റാണി നീ ഇങ്ങനെ പേടിച്ച എങ്ങനാ ശെരി ആവുന്നത്.
മമ്മി : എനിക്ക് കഴിയുന്നില്ല ഇച്ചായ. അവരെല്ലാം എന്നേ വെറുപ്പോടെ നോക്കുന്നത് എനിക്ക് ആലോചിക്കാൻ കൂടി വയ്യ.
എന്നും പറഞ്ഞ് മമ്മി പൊട്ടി കരയാൻ തുടങ്ങി. ഞാൻ മമ്മിയെ പോയി ചേർത്ത് പിടിച്ചു.
അച്ഛൻ : റാണി നിന്റ അവസ്ഥ എനിക്ക് മനസ്സിൽ ആവും പക്ഷെ ഇപ്പൊ നമ്മൾ പോയില്ലെങ്കിൽ പിന്നെ ഒരിക്കലും നമ്മുക്ക് പോകാൻ കഴിഞ്ഞെന്ന് വരില്ല.
ഞാൻ : അച്ഛാ മമ്മിയെ നിർബന്തിക്കേണ്ട മമ്മിക്ക് പോകാൻ മനസ്കൊണ്ട് താല്പര്യം ഇല്ലെങ്കിൽ മമ്മിയെ നിർബന്തിക്കേണ്ട.
