അവളിലേക്കുള്ള യാത്ര – 2 5അടിപൊളി  

“റോഷ്നി…”

എന്നോട് മിണ്ടരുത് എന്ന് അവള് ആംഗ്യം കാണിച്ചു… Headphone കുത്തിയിട്ട് അവള് സംസാരിക്കാൻ തുടങ്ങി… എന്തൊക്കെയോ കാര്യായിട്ട് സംസാരിക്കുന്നുണ്ട്… അല്പം കഴിഞ്ഞപ്പോൾ അവള് കൈ കൊണ്ട് എന്നെ പറ്റി ആണ് റോഷ്നി സംസാരിക്കുന്നത് എന്ന സിഗ്നൽ തന്നു….

ആ അവസരം മുതലാക്കി ഞാൻ അവളോട് ചേർന്ന് ഇരുന്നു അവളുടെ ചെവിയിൽ എൻ്റെ ചെവി ചേർത്ത് സംസാരം ശ്രദ്ധിച്ചു …. അവളുടെ മർദവമേറിയ തോളിൻ്റെ സ്പർശനം എന്നിൽ വികാരങ്ങൾ വീണ്ടും ഉണർത്തി….അവള് അവളുടെ ഇടത്ത് ചെവിയിലെ earphone ഊരി എനിക്ക് തന്നു ഞാനത് ചെവിയിൽ വച്ചു. മിണ്ടരുത് എന്നവൾ വീണ്ടും warning തന്നു….

റോഷ്നി എൻ്റെ കോളേജ് ലൈഫ് അന്നത്തെ ഓരോരോ സംഭവങ്ങൾ എല്ലാം ഒന്ന് പോലും വിടാതെ അശ്വതിയെ പറഞ്ഞു കേൾപ്പിക്കുന്നുണ്ട്… പലതിനും അവള് പൊട്ടി ചിരിക്കുന്നുണ്ട്… ഞാൻ ക്യാൻ്റീനിൽ അടി ഉണ്ടാക്കാൻ പോയി എനിക്ക് അടി കിട്ടിയത് വരെ അവള് പറഞ്ഞു കൊടുത്തു… ഇനി ഇവൾ അറിയാൻ ഒന്നുമില്ല…. ഇടയ്ക്ക് റോഷ്നി പറഞ്ഞ ഒരു കാര്യത്തിൽ എൻ്റെ മനസ്സ് ഉടക്കി

“ടീ നീ മറ്റേ കാര്യം അവനോട് ചോദിക്കരുത് കേട്ടോ….”

പെട്ടെന്ന് അശ്വതി എൻ്റെ ചെവിയിൽ നിന്നും ആ earphone വലിച്ചൂരി… അവള് ആകെ പരിഭ്രമിച്ചത് പോലെ തോന്നി….

“Ok ടീ റോഷ്നി നല്ല ക്ഷീണം ഞാൻ നാളെ വിളിക്കാം…”

ഇതും പറഞ്ഞു അശ്വതി ഫോൺ കട്ട് ചെയ്തു.. എന്നിട്ട് എന്നെ നോക്കാതെ ഫോണിൽ തന്നെ നോക്കി ഇരുന്നു…

ഇവിടെ ഞാനറിയാതെ എന്തൊക്കെയോ നടക്കുന്നുണ്ട്…

Call കഴിഞ്ഞെങ്കിലും ഞാൻ അവിടുന്ന് മാറിയില്ല….

“എന്താടീ അവള് എന്നോട് ചോദിക്കരുത് എന്ന് പറഞ്ഞത്…. ”

ഒരു കപട ദേഷ്യം വരുത്തി ഞാൻ ചോദിച്ചു…

“ഒന്നുമില്ലടാ…”

“നീ പറയുന്നുണ്ടോ അതോ ഞാൻ റോഷ്നിയോട് നേരിട്ട് ചോദിക്കാണോ…”

“അയ്യോ വേണ്ട…”

“ഞാൻ തന്നെ പറയാം…”

“ഏത് നേരത്താണോ നിനക്ക് earphone തരാൻ തോന്നിയത്….”

അത് കേട്ടതും എനിക്ക് ചിരി വന്നു…

അവള് മനസ്സിലാ മനസ്സോടെ പറയാൻ തുടങ്ങി…..

“കോളജിൽ പഠിച്ചിരുന്ന കാലത്ത് നിനക്ക് അവളെ ഇഷ്ടമയിരുന്നല്ലെ….”

അത് കേട്ടപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി…..

ഒരിക്കൽ പോലും

ഒരാളോടും ഞാൻ അതേപ്പറ്റി പറഞ്ഞിട്ടില്ല… എന്നിട്ടും ഇതെങ്ങനെ…..????

“ഇതൊക്കെ അവൾ എങ്ങനെ അറിഞ്ഞു എന്നാണോ….. ചിന്തിക്കുന്നത്…..????”

“അല്ല ഞാൻ…..”

“ആണിൻ്റെ പെരുമാറ്റത്തിൽ നിന്നും ഒരു പെണ്ണിന് അത് മനസ്സിലാകും…”

ഇത് കേട്ടതോടെ എനിക്ക് വല്ലാത്ത വിഷമമായി… വലിയ നഷ്ടബോധവും… കാരണം റോഷ്നി ഒരു മാദക തിടമ്പ് ആയിരുന്നു… ആരും നോക്കി പോകുന്ന സൗന്ദര്യവും ശരീര പുഷ്ടിയും…..

“അത് അറിയാമായിരുന്നെങ്കിൽ എന്താ അവള് എന്നോട് ഒന്നും പറയാത്തത്….”

“മാത്രവുമല്ല ഞാൻ അവളോട് ഇഷ്ടമാണെന്ന് പറയാൻ പോയ അന്നാണ് അവള്ക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് അവള് എന്നോട് പറഞ്ഞത്…. ”

“എടാ പൊട്ടാ അവള്ക്ക് നീ അവളോട് ഇഷ്ടമാണെന്ന് പറയാൻ പോകുകയാണെന്ന് മനസ്സിലായത് കൊണ്ടാണ് അവള് മുൻകൂട്ടി പറഞ്ഞത്….”

“ഈ സംഭവത്തിൽ ഞാൻ ഒരു പൊട്ടൻ ആണെങ്കിലും ഇവൾ അങ്ങനെ വിളിച്ചത് എൻ്റെ അഭിമാനത്തെ ചൊടിപ്പിച്ചു…”

“പൊട്ടൻ നിൻ്റെ തന്ത….”

“എന്നെ ഒഴിവാക്കിയെങ്കിൽ എന്താ അവള് ആഗ്രഹിച്ച ആളിനെ തന്നെ കിട്ടിയില്ലേ…. ”

“എൻ്റെ തന്ത നിന്നെ പോലെ പോട്ടനൊന്നുമല്ല ഇഷ്ടപെട്ട പെണ്ണിനോട് തുറന്നു പറഞ്ഞു അവരെ ജീവിതത്തിൽ ഒപ്പം കൂട്ടിയ നട്ടെല്ലുള്ള ആണ് തന്നെയാ…”

“ഇല്ലെടാ… അവള് ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ wrong decision ആയിരുന്നു അത് എന്നാ അവള് പറഞ്ഞത്…”

“അവള് committed ആണെന്ന് അറിഞ്ഞിട്ട് പോലും നീ അവളോട് കാണിച്ച respect and caring അവളുടെ ഭർത്താവിൽ നിന്ന് പോലും കിട്ടിയിട്ടില്ല എന്ന്…..”

“ആ രണ്ടു കാര്യങ്ങളും ശെരിയാണെന്ന് എനിക്കും അല്പം മുന്നേ മനസ്സിലായതാണല്ലോ…”

Leave a Reply

Your email address will not be published. Required fields are marked *