തീരം തൊടാത്ത തിരകൾ 9അടിപൊളി  

തീരം തൊടാത്ത തിരകൾ

[ CBI ]


ഇടുക്കിയുടെ മണ്ണിൽ വെളിച്ചം വീഴുന്നതേ ഉണ്ടായിരുന്നുള്ളൂ. മഞ്ഞപ്പാറ മലനിരകളെ പതിവുപോലെ കനത്ത മൂടൽമഞ്ഞ് പൂർണ്ണമായും വിഴുങ്ങിയിരുന്നു. റബ്ബർ തോട്ടങ്ങളിലെ ഇലകളിൽ നിന്നും മഞ്ഞുതുള്ളികൾ ഇറ്റുവീഴുന്ന ശബ്ദം മാത്രം. തണുപ്പ് അസ്ഥികളിലേക്ക് തുളച്ചുകയറുന്ന ആ പുലർച്ചെ, തന്റെ ചെറിയ ഓട്ടുകൂരയ്ക്കുള്ളിൽ കമ്പിളിപ്പുതപ്പും പുതച്ച് നല്ല ഉറക്കത്തിലായിരുന്നു അഭി.പെട്ടെന്നാണ് വാതിലിൽ ശക്തമായ മുട്ടലുണ്ടായത്. ഒപ്പം അനിയത്തി മിനിയുടെ ശബ്ദവും.

“അണ്ണാ… അണ്ണാ… ഒന്നിറങ്ങി വന്നേ.. അണ്ണാ എഴുന്നേൽക്കണേ…”

മിനിയുടെ നിലവിളി കലർന്ന വിളി കേട്ടാണ് അഭി ഞെട്ടി ഉണർന്നത്. അവൻ പുതപ്പുമാറ്റി ബെഡിൽ എഴുന്നേറ്റു ഇരുന്നു. കൈയിലിരുന്ന റിയൽമി ഫോണിൽ സമയം നോക്കി—പുലർച്ചെ 5:45. എപ്പോഴും നേരത്തെ എഴുന്നേറ്റ് പാൽ കറക്കാൻ പോകുന്ന തനിക്ക് ഇന്ന് അല്പം വൈകിപ്പോയിരിക്കുന്നു. അവൻ വേഗം ചെന്ന് വാതിൽ തുറന്നു.

“എന്താടീ? എന്തിനാ ഇങ്ങനെ ബഹളം വെക്കുന്നത്?” കണ്ണുകൾ തിരുമ്മി, കൈകൾ തിരുമ്മിക്കൊണ്ട് അഭി ചോദിച്ചു.

മിനിയുടെ മുഖം വിളറിയിരുന്നു, അവൾ ശ്വാസം വിടാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. “അണ്ണാ… അത്… നമ്മുടെ കുര്യാക്കോസ് ചേട്ടൻ…”

“കുര്യാക്കോസ്ച്ചായനോ? അദ്ദേഹത്തിന് എന്തുപറ്റി?” അഭിയുടെ മുഖത്ത് പെട്ടെന്ന് ഒരു ആകാംക്ഷയും ആശ്ചര്യവും തെളിഞ്ഞു.

“കുര്യാക്കോസ്ച്ചായൻ മരിച്ചുപോയി അണ്ണാ! ദാ ഇപ്പൊൾ അപ്പുറത്തെ സുകുമാരൻ ചേട്ടൻ വിളിച്ചു പറഞ്ഞതേയുള്ളൂ…” മിനി വളരെ സങ്കടത്തോടെ പറഞ്ഞു.

“എന്ത്?! മരിച്ചെന്നോ? എൻ്റെ ദൈവമേ… നീ എന്തൊക്കെയാടീ ഈ പറയുന്നത്? അഭിയുടെ ശബ്ദം ഇടറി. അവന്റെ കണ്ണുകളിൽ വിശ്വസിക്കാൻ കഴിയാത്ത ഭാവമായിരുന്നു.ഇന്നലെ കൂടി ഞാൻ കണ്ടതാണല്ലോ …അപ്പോഴൊന്നും ഒരു അസുഖവും ഉള്ളതായി പറഞ്ഞില്ലല്ലോ..?

അപ്പോഴേക്കും അടുക്കളയിൽ നിന്നും അമ്മ രുക്മിണി അങ്ങോട്ട് ഓടിവന്നു. അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. കുര്യാക്കോസിന്റെ വീട്ടിൽ വർഷങ്ങളായി പണിക്ക് പോകുന്നതാണ് രുക്മിണി. ആ കുടുംബം അവർക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു.

“അതെടാ മോനേ… അറ്റാക്ക് ആയിരുന്നു എന്ന് സുകുമാരൻ പറഞ്ഞു. രാത്രി എപ്പോഴോ ഉറക്കത്തിൽ നെഞ്ചുവേദന വന്നതാത്രേ. ലിസി മോളും കൊച്ചും ഒന്നും അറിഞ്ഞില്ല. പുലർച്ചെ ലിസി എഴുന്നേറ്റ് നോക്കുമ്പോൾ ദേഹം നല്ല തണുത്തുവിറച്ചു കിടക്കുന്നു. ഡോക്ടറെ കാണിച്ചപ്പോഴേക്കും തീർന്നുപോയിരുന്നു മോനേ…” രുക്മിണി സാരിത്തുമ്പുകൊണ്ട് കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.

അഭി തലയ്ക്ക് കൈവെച്ച് അവിടെയുള്ള ഒരു ചെറിയ തടിയുടെ കസേരയിലേക്ക് ഇരുന്നു. അവന്റെ മുഖത്ത് വലിയൊരു നഷ്ടത്തിന്റെ സങ്കടം നിഴലിച്ചു നിന്നു. “എന്തൊരു കഷ്ടമാണിത് അമ്മേ… ആ മനുഷ്യൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട്, നാട്ടിൽ വന്നിട്ട് ഒന്നു സമാധാനമായി ജീവിക്കാൻ പോലും പറ്റിയില്ലല്ലോ. പാവം ലിസി ചേടത്തിയും കൊച്ചും ഇനി എന്ത് ചെയ്യും? ആ കുടുംബത്തിന്റെ ഒരവസ്ഥ ആലോചിച്ചു നോക്കിക്കേ…”

അഭി കുറച്ചുനേരം നിശ്ശബ്ദനായി തറയിലേക്ക് നോക്കിയിരുന്നു. ഒരു സാധാരണ അയൽക്കാരൻ അല്ല മരിച്ചത് അഭിക്കു കുര്യാക്കോസ് അച്ചായൻ എന്നാ വെറും ഒരു അയൽവാസി അല്ലായിരുന്നു. സ്വന്തം ചേട്ടനെ പോലെ

ആയിരുന്നു ..അച്ചായൻ ഗൾഫിൽ ഉള്ള സമയത്തെ അഭി ആയിരുന്നു ആവീട്ടിലെ കര്യങ്ങൾ ഒക്കെ ചെയ്തിരുന്നത് അതുകൊണ്ട് അച്ചായന് അവനെ നല്ല വിശ്വാസം ആയിരുന്നു ,പ്രവാസം നിർത്തി അച്ചായൻ ഇവിടെ വന്നിട്ടു ഇപ്പൊൾ 6 മാസം ആകുന്നുള്ളൂ അയാളുടെ എന്തു കാര്യത്തിനും അഭി കൂടെ ഉണ്ടായിരുന്നു .. ആ വിഷമം അവന്റെ മുഖത്ത് കൃത്യമായി കാണാമായിരുന്നു.

“അമ്മേ, ഞാൻ വേഗം ഒന്നുകുളിച്ച് റെഡിയാകാം. നമുക്ക് അങ്ങോട്ട് പോകണം. പാൽ കറക്കാൻ പോകുന്നത് ഇന്ന് മുടക്കേണ്ടി വരും.അവൻ അത് പറയുമ്പോൾ അവൻ്റെ മുഖത്തെ വിഷമം രുക്മിണി അമ്മ കാണുന്നുണ്ടായിരുന്നു,” അഭി വേഗം എഴുന്നേറ്റ് മുണ്ട് മുകളിലേക്ക് കുത്തിക്കെട്ടിക്കൊണ്ട് പറഞ്ഞു.

Updated: July 16, 2026 — 9:59 pm

Leave a Reply

Your email address will not be published. Required fields are marked *