“എന്താ…..”
മുന്നിൽ നിൽക്കുന്ന കാശിയെ രൂക്ഷമായി നോക്കി പ്രിയ ചോദിച്ചു….
“നിന്നോട് ആരാടി വണ്ടി അകത്തേക്ക് കേറ്റാൻ പറഞ്ഞത്….ബൈക്കിൽ വരാൻ തത്കാലം സീനിയഴ്‌സ് ചേട്ടന്മാരിവിടെ ഉണ്ടുട്ടോ……”
അവൻ അവളുടെ ചുമലിൽ രണ്ട് തട്ടുതട്ടി ബൈക്കിന്റെ ചാവി ഊരാൻ തുനിഞ്ഞു….
“താക്കോൽ എവിടെയാടി….”ബൈക്കിന്റെ താക്കോൽ പഴുത് ശൂന്യമാണെന്ന് കണ്ട് കാശി ശബ്ദം ഉയർത്തി
“ക്ലെച്ച് പിടിച്ച് ഗിയർ മാറ്റിയാൽ വണ്ടി ഓടിക്കോളും…. അതിനി സീനിയർ ആയാലും ജൂനിയർ ആയാലും….ഞാൻ എന്റെ കാശിന് ലൈസൻസ് എടുത്ത്, എന്റെ കാശിനു വാങ്ങിച്ച ബൈക്കിൽ വരുന്നതിന് ചേട്ടനെന്തിനാ ഇത്ര ചൊരുക്ക്…..”
പ്രിയ അവനു മുന്നിൽ കൈകെട്ടിയിരുന്നു…. അപ്പോഴേക്കും വൈഷ്ണവിയും ഭൂമികയും അവിടേക്ക് എത്തിയിരുന്നു, കോളേജിൽ വന്ന വിദ്യാർത്ഥികളിൽ ചിലർ അവരുടെ സംസാരം കേട്ട് അങ്ങിങ്ങായി കൂടി….ദേവപ്രിയയുടെ മുഖത്തെ പുച്ഛവും നിസാര ഭാവവും കണ്ട് കാശിനാഥന്റെ മുഖത്ത് രക്തം ഇരച്ചുകയറി….
“നിന്റെ കുന്തളിപ്പ് ഞാൻ തീർത്ത് തരാടി….”
കാശിനാഥൻ കൈനീട്ടി നന്ദുവിന്റെ കോളറിന് പിടിക്കാൻ തുടങ്ങിയതും പ്രിയ തടഞ്ഞു….
“അവനെ തൊട്ടാൽ നിന്റെ കൈ ഞാൻ പിഴുതെടുക്കും….”
കാശിയുടെ കൈ വായുവിൽ നിശ്ചലമായി…. അവൻ മുഖം ചരിച്ച് പ്രിയയുടെ കണ്ണിലേക്ക് ഉറ്റുനോക്കി… അവിടെ എരിയുന്ന കനൽ കണ്ട് അവനൊരു ചുവട് പിന്നിലേക്ക് വച്ചു….
“ഇറങ്ങെടാ…..”പ്രിയ പറഞ്ഞതും നന്ദു ഇറങ്ങി അല്പം പിന്നിലേക്ക് മാറി നിന്നു…. അവന്റെ ശരീരം മുഴുവൻ ഭയം കാരണം വിറകൊള്ളുന്നുണ്ടായിരുന്നു…. സ്റ്റാൻഡ് തട്ടി പ്രിയ ബൈക്കിൽ നിന്നും ഇറങ്ങി കാശിയുടെ മുന്നിൽ വന്നു നിന്നു…..
“ഇനി പറ…. എന്താ നിന്റെ പ്രശ്നം….നമുക്ക് തീർക്കാം…..”
എന്തിനും തയ്യാറായതുപോലെ നിൽക്കുന്ന ആ പെണ്ണിന്റെ മുന്നിൽ കാശിയൊന്ന് പതറി…. മുന്നിലൊരു പെൺകുട്ടിയാണ്, എടുത്തുചാടി എന്തെങ്കിലും ചെയ്താൽ അഴി എണ്ണേണ്ടി വരും…. ആദർശും തസ്‌വീഹും പരസ്പരം നോക്കി….
“ഇവിടെ സീനിയഴ്‌സ് ആയിട്ട് ഞങ്ങളുണ്ട്… ഞങ്ങളെ അനുസരിക്കാൻ പറ്റുമെങ്കിൽ മാത്രം ഇങ്ങോട്ട് വന്നാമതി….”
കാശിയുടെ ശബ്ദം ഉണർന്നു…ചുറ്റും കൂടിയ ആൾക്കൂട്ടത്തിൽ ഒന്നുരണ്ട് അധ്യാപകർ നിൽക്കുന്നത് പ്രിയ ശ്രദ്ധിച്ചു…
“അനുസരിക്കാനോ…. കഷ്ടപെട്ട് പഠിച്ച് പ്ലസ് ടു പാസ്സ് ആയി അഡ്മിഷൻ ഫീസും എണ്ണി കൊടുത്ത് ഇവിടെ വരുന്നത് നിന്നെയൊക്കെ അനുസരിക്കാൻ ആണോ….Entertainment?….superiority?… Joke?…. Time pass??….ഞാൻ പറയട്ടെ, നീയൊക്കെ വെറും സാഡിസ്റ്റുകളാണ്…. കഴുതകൂട്ടംപോലെ പത്തുപേരെ കൂട്ടി റാഗിംഗ് എന്നുംപറഞ്ഞ് ഒന്നും അറിയാത്ത പിള്ളേരുടെ കോളേജ് ഡേയ്‌സ് സ്പോയിൽ ചെയ്യുന്ന സാഡിസ്റ്റുകൾ….”
പ്രിയയുടെ സംസാരത്തിനിടയിൽ അവൾക്ക് സ്വയം ചിരി വരുന്നുണ്ടായിരുന്നു
“ഡീീീ….”കാശി അലറി…. ദേഷ്യത്തോടെ കോളേജ് മുറ്റത്ത് പന്തലിച്ചുനിൽക്കുന്ന വന്മരത്തിൽ ആഞ്ഞിടിച്ചു…
“പിന്നെ ഷോ ഓഫ്….ടെൻഷൻ അടിച്ച് പണ്ടാരമടങ്ങി വരുന്ന പിള്ളേരെ പിടിച്ച് നിർത്തി ഓരോന്ന് ചെയ്യിപ്പിക്കുമ്പോ ഞാനെന്തോ വലിയ സംഭവം ആണെന്ന് നിനക്കൊക്കെ തോന്നും അല്ലെ…..മറ്റുള്ളവരുടെ മുമ്പിൽ എന്തോ വലിയ ആൾക്കാർ ആണെന്ന് കാണിക്കാൻ വേണ്ടി ചെയ്യുന്ന പൊറാട്ടുനാടകം…. നീയൊക്കെ വലിയ ആൾക്കാരൊന്നുമല്ല സാഹചര്യം മുതലെടുക്കുന്ന വെറും തേർഡ് റൈറ്റ് ക്രിമിനൽസാണ്….സർക്കസിലെ ജോക്കറിന് പോലും നിന്നെയൊക്കെക്കാൾ നിലയും വിലയും ഉണ്ട്…..”
“ഡീ നായിന്റെ മോളെ……”എന്തുചെയ്യണമെന്നറിയാതെ ആദർശ് ദേഷ്യത്തിൽ പ്രിയയുടെ മുന്നിൽ വന്നു നിന്ന് പല്ല് ഞെരിച്ചു….
“എന്താടാ നിനക്ക് നായിന്റെ മോനെ….”….മുപ്പത്തിരണ്ട് പല്ലും ഇളിച്ചുകാണിച്ച് പ്രിയ തിരിച്ചു വിളിച്ചു….പ്രിയയുടെ മുന്നിൽ ആദർശും തസ്‌വീഹും കാശിനാഥനും ഒന്നുപോലെ ചുളുങ്ങി നിൽക്കുന്ന ആ രംഗം കണ്ട് വൈഷ്ണവിയും ഭൂമികയും അറിയാതെ ചിരിച്ചു….കൂടി നിന്നവരിലും പലരും ചിരിക്കുന്നത് കാശിനാഥൻ അപമാനത്തോടെ കേട്ടുനിന്നു…
