കറുത്ത ഡാലിയ – 2 2

 

“….ശ്ഹ്ഹ്….”….ചുണ്ടിലെ കുഞ്ഞുമുറിവിൽ ക്ലാസ്സിലെ ചൂട് പറ്റിയതും നന്ദു എരിവ് വലിച്ചു….

.

.

.

.

പതിനഞ്ചു മിനുറ്റ് കഴിഞ്ഞതും പ്രിയ ബാത്‌റൂമിലെന്ന് ഇറങ്ങി വന്നു….വസ്ത്രമെന്നു പറയാൻ ശരീരത്തിലൊരു ടവൽ മാത്രമാണെന്ന് കാണെ നന്ദന്റെ കണ്ഠം വറ്റി….വർഷങ്ങളുടെ ട്രെയിനിങിലൂടെ കടന്നുവന്നവൾ ആയിരുന്നിട്ടും നാച്ചുറൽ ബോഡി ഫാറ്റ് കാരണം കാഴ്ച്ചയിൽ പ്രിയയുടെ ശരീരം ഒതുങ്ങിയതും വളരെ സോഫ്റ്റും ആയിരുന്നു….

 

 

“എന്ത്യേ ഇങ്ങനെ നോക്കുന്നെ….”നന്ദുവിന്റെ നോട്ടം കണ്ട് പ്രിയ ചുണ്ട് കൂർപ്പിച്ചു…..

 

 

“ഒന്നുമില്ല……”നന്ദു എഴുന്നേറ്റ് ബാത്‌റൂമിലേക്ക് കയറാൻ തുടങ്ങിയതും പ്രിയ അവനെ തടഞ്ഞു….

 

“നീയൊരു എംപ്റ്റി ഷെൽ അല്ല നന്ദു….നീ പൂർണനാണ്…..നിനക്ക് ഇപ്പൊ തോന്നുന്ന ഫീലിംഗ്സ് എല്ലാം അതിന്റെ തെളിവാണ്…. നിന്റെ ഉള്ളിലുള്ള സകല ഇമോഷൻസും എനിക്ക് ഫീൽ ചെയ്യാൻ പറ്റാറുണ്ട്….”

 

 

“നീ എന്നെ ഫിക്സ് ചെയ്യാൻ നോക്കുവാണോ…..”… അവന്റെ കണ്ണുകളിൽ നീർതിളക്കം പടരുന്നത് ദേവപ്രിയ കണ്ടു….

 

 

“No……നിന്നിലെ ഓരോ തകർന്ന അംശത്തെയും ഞാൻ സ്നേഹിച്ചില്ലേ നന്ദു… ഫിക്സ് ചെയ്യാൻ നോക്കുന്നതുപോലെ എപ്പോഴെങ്കിലും നിനക്ക് തോന്നിയിട്ടുണ്ടോ?…..”….അവസാന വാക്കുകളിൽ പ്രിയയുടെ ശബ്ദം ചിലമ്പിച്ചുപോയിരുന്നു…

 

 

 

“ഇല്ല…”നന്ദു അവളുടെ നഗ്നമായ ചുമലിലേക്ക് മുഖം പൂഴ്ത്തി….തോളിൽ പടരുന്ന കണ്ണുനീരിന്റെ ചൂട് അറിഞ്ഞ പ്രിയ അവനെ മുറുക്കെ പുണർന്നു….

 

.

.

.

 

കൃത്യം 9:15 ന് ദേവപ്രിയയുടെ സ്പ്ലെൻഡർ കോളേജ് ഗേറ്റിന് മുന്നിൽ വന്നുനിന്നു….അവരെ കാത്ത് വൈഷ്ണവിയും ഭൂമികയും ഗേറ്റിന് പുറത്ത് നിൽപ്പുണ്ടായിരുന്നു….

 

“എന്താ ഇവിടെ പുറത്ത് നിൽക്കുന്നെ…”ഇരുവരോടുമായി പ്രിയ ചോദിച്ചു… തങ്ങളെ നോക്കാതെ റോഡിലേക്ക് ശ്രദ്ധിച്ച് ഉള്ളിലെന്തൊക്കെയോ ചിന്തകളോടെ പ്രിയയുടെ പിന്നിൽ ഇരിക്കുന്ന നന്ദുവിനെ ഭൂമിക ശ്രദ്ധിച്ചു….

 

 

 

“ഇന്ന് എല്ലാർക്കും ക്ലാസ്സ്‌ ഉണ്ട്….സീനിയർ ചേട്ടന്മാര് കണ്ണിൽ കാണുന്നവരെയൊക്കെ പിടിച്ച് റാഗ് ചെയ്യുവാ….” ഗേറ്റിനുള്ളിലൂടെ പഞ്ഞിമര ചുവട്ടിൽ നിൽക്കുന്ന സീനിയർസിനെ നോക്കി വൈഷ്ണവി പറഞ്ഞു

 

ഒന്നുരണ്ട് ആൺകുട്ടികൾ ഷർട്ട്‌ ഇല്ലാതെ നിൽക്കുന്നതും മറ്റൊരു പെൺകുട്ടി കരയുന്നതും ദേവപ്രിയ കണ്ടു…. റാഗ് ചെയ്യുന്ന സീനിയർസിന്റെ കൂടെ നിൽക്കുന്ന ആദർശിനെയും തസ്‌വീഹിനെയും കണ്ട് അവളുടെ കണ്ണുകളിൽ സംശയം നിറഞ്ഞു…ഇവരെന്താ ഫൈനൽ ബാച്ചിന്റെ കൂടെ

 

 

“എന്തായാലും നിങ്ങൾ വാ…..”

പ്രിയ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതിനുശേഷം കീ ഊരി ജീൻസ് പാന്റിന്റെ പോക്കറ്റിൽ ഇട്ടു….

 

 

“പ്രിയ…..”….

ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ഭയത്തോടെ നന്ദു അവളുടെ ചുമലിൽ കൈ വച്ചു….

 

 

 

“എന്തിനാ നന്ദു പേടിക്കുന്നെ….നീ ഒറ്റക്കല്ല ഞാനുണ്ട് കൂടെ…”

ദേവപ്രിയ ബൈക്ക് കോളേജിന് അകത്തേക്ക് ഓടിച്ചുകയറ്റി…..

.

.

.

 

“കാശിയേട്ടാ… ദേ അതാ ഞാൻ പറഞ്ഞ പെണ്ണ്….”…

വന്മരത്തിൽ ചാരിനിന്ന് സിഗരെറ്റ് വലിക്കുകയായിരുന്ന കാശിനാഥന്റെ അടുത്തേക്ക് വന്ന് ആദർശ് പറഞ്ഞു….

 

 

“പെണ്ണ് നല്ല ഉരുപ്പടി ആണല്ലോടാ….”

സാവധാനം ബൈക്കിലിരുന്ന് വരുന്ന ദേവപ്രിയയെ കണ്ട കാശിനാഥൻ കീഴ്ച്ചുണ്ട് കടിച്ചു….. നീട്ടി വളർത്തിയിട്ടുരുന്ന ചുരുണ്ട മുടി പിന്നിലേക്ക് മാടി ഒതുക്കിക്കൊണ്ട് അവൻ മുന്നിലേക്ക് നീങ്ങി…കിട്ടിയ തക്കത്തിൽ അവരുടെ അരികിൽ നിന്ന ജൂനിയർ ആൺകുട്ടികൾ ഓടിരക്ഷപ്പെട്ടു

 

 

“ആ നിർത്ത് നിർത്ത്…..”

അവൻ കൈ കാണിച്ച് വഴിയിലേക്ക് കയറി നിന്നതും പ്രിയ ബ്രേക്ക്‌ ചെവിട്ടി, വണ്ടി ഓഫാകാതിരിക്കാൻ ന്യൂട്രൽ ഇട്ടു കാലുകൾ നിലത്തൂന്നി ബാലൻസ് ചെയ്തുനിന്നു…. നന്ദുവിന്റെ കണ്ണുകളിലെ കൃഷ്ണമണികൾ സമനില നഷ്ടമായതുപോലെ ഇടത്തേക്കും വലത്തേക്കും നീങ്ങി ചുറ്റും നിൽക്കുന്നവരെ വീക്ഷിച്ചു…… തങ്ങളെ ജീവനോടെ തിന്നാനുള്ള പകയോടെ നിൽക്കുന്ന ആദർശിനെയും തസ്‌വീഹിനെയും കണ്ട് ഉള്ളം വിറച്ചു… കഴിഞ്ഞ ദിവസം ക്ലാസ്സിൽ ഉണ്ടായ സംസാരത്തെ കുറിച്ച് പ്രിയ നന്ദുവിനോട് പറഞ്ഞിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *