തേജാത്മികം – 8 28  

തേജാത്മികം 8

Thejathmikam Part 8 | Author : Nishinoya

[ Previous Part ] [ www.kambi.pw ]


 

ഏറെ നേരം ഞാൻ ആ കുളപടവിൽ അങ്ങനെ ഇരുന്നു. എല്ലാം ഭാരവും എന്റെ തലയിലേക്ക് വന്ന് ചേർന്ന പോലെ. ഞാനും ദേവൂവും ഇഷ്ടത്തിൽ ആണെന്ന് ദേവനോട് എങ്ങനെ പറയും.

അന്ന് അവൻ എന്റെ മുറിയുടെ വാതിൽ തുറന്നില്ല എങ്കിൽ ഇന്ന് ഞാൻ ജീവനോടെ ഇല്ല. എനിക്ക് പുതിയൊരു ജീവിതം ഭിക്ഷയായി തന്നവന്റെ പെങ്ങളെ തന്നെ ഇഷ്ട്ടം ആണെന്നെ എങ്ങനെയാ ഞാൻ അവനോട് പറയ. മറു ഭാഗത്ത് ദേവു.

അവൾക്ക് അറിയാം നിരഞ്ജൻ അല്ലാതെ വേറെ ആരുമായി അവളുടെ കല്യാണം ഉറപ്പിച്ചാലും ഞാൻ അത് മുടക്കില്ല എന്ന്.

നിരഞ്ജനുമായി കല്യാണം കഴിഞ്ഞാൽ അവളുടെ ജീവിതം നശിക്കും എന്ന് കരുതിയെങ്കിലും ഞാൻ അവളെ കെട്ടും എന്ന വിശ്വാസത്തില അവൾ. എന്ത് ചെയ്യും എന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.

 

 

 

“… ആശാനേ ദേവു ചേച്ചി എവിടെ…” അപ്പോഴേക്കും കിച്ചുവും പെണ്ണ് പടകളും തിരിച്ചെത്തി

 

 

 

“… ദേവു വീട്ടിലേക്ക് പോയടാ. നമുക്ക് ഇറങ്ങിയാലോ…” ഞാൻ കിച്ചുവിനോട് ചോദിച്ചു.

 

 

 

“…എന്നാ നമുക്ക് പോവാം…” എല്ലാരോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.

 

 

വീട്ടിൽ എത്തിയിട്ടും എന്റെ ചിന്ത മുഴുവൻ എങ്ങനെ ഈ കല്യാണം മുടക്കാം എന്നുള്ളത് ആയിരുന്നു. അവസാനം നിരഞ്ജനെ കുറിച്ച് എല്ലാം ദേവനോട് എല്ലാം പറയാം എന്നൊരു നിഗമനത്തിൽ എത്തി.

 

 

 

“… ടാ അളിയാ ഈ കല്യാണം നടത്തണോ…” പിറ്റേന്ന് എന്റെ ഷോപ്പിലേക്ക് വന്ന ദേവനോട് ഞാൻ മടിച്ചു മടിച്ചു ചോദിച്ചു.

 

 

 

“… ഇപ്പൊ എന്താടാ ഇങ്ങനെ ഒരു ചോദ്യം…”

 

 

 

“… എടാ നിരഞ്ജൻ ആൾ അത്ര വെടിപ്പ് അല്ല…”

 

 

 

“…നീ അല്ലെ ഇന്നലെ അവനെ അറിയാം എന്ന് പറഞ്ഞത്…”

 

 

 

“… അറിയാം പക്ഷെ നീ ഉദ്ദേശിക്കുന്നൊരു പരിചയം അല്ല ഞങൾ തമ്മിൽ ഉള്ളത്…”

 

 

 

“… നീ മനുഷ്യനെ വെറുതെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറഞ്ഞെ…”

 

 

 

“… ഞാൻ കോളേജിൽ ലാസ്റ്റ് ഇയർ പഠിക്കുമ്പോൾ കലോത്സവത്തിനിടയിൽ ഞാനും അവനും തമ്മിൽ ഒന്ന് ഉരസിയിരുന്നു…” മടിച്ചു മടിച്ചു ഞാൻ കാര്യം അവതരിപ്പിച്ചു

 

 

 

“…എന്നു വച്ചാൽ…” ഞാൻ ഒന്ന് ശ്വാസം എടുത്തു വിട്ട് പറഞ്ഞു തുടങ്ങി.

 

 

 

“… അന്ന് കലോത്സവത്തിൽ വച്ച് കഞ്ചാവോ മദ്യമോ ഏതാണ്ട് ഒക്കെ അടിച്ചോണ്ട് വന്ന് പെണ്പിള്ളേരോട് മോശമായി പെരുമാറി. ഞാനും എന്റെ കൂട്ടുകാരും കൂടി നിരഞ്ജനെ പിടിച്ച് പഞ്ഞിക്കിട്ടു. അന്നത്തെ അടിയിൽ അവന്റെ കയ്യും കാലും ഒക്കെ ഒടിഞ്ഞിരുന്നു…” ഞാൻ പറയുന്നത് ഒക്കെ അത്ഭുതത്തോടെ അവൻ ശ്രെദ്ധിച്ചു.

 

 

 

“…കുറച്ചു മാസങ്ങൾക്ക് മുമ്പ് അവന്റെ കൈ കാൽ ഒടിഞ്ഞെന്ന് അറിഞ്ഞായിരുന്നു. ചോദിച്ചപ്പോ ആക്‌സിഡന്റ് പറ്റിയെന്ന പറഞ്ഞെ…” ദേവന് അറിയാവുന്ന കാര്യങ്ങൾ അവൻ പറഞ്ഞു.

 

 

 

“…ആക്‌സിഡന്റ് പറ്റി എന്നൊക്കെ പറഞ്ഞത് നുണയ. എടാ ഇങ്ങനെ ഉള്ള ഒരാൾക്ക് നമ്മുടെ ദേവൂനെ കെട്ടിച്ചു കൊടുക്കണോ…”

 

 

 

“…നിനക്ക് ഇത് നേരത്തെ പറയായിരുന്നില്ലേ. ഇപ്പൊ നിച്ഛയവും കഴിഞ്ഞ് കല്യാണത്തിനുള്ള ഡേറ്റും ഫിക്സ് ചെയ്തു. ഇനി എന്താ ചെയ്യാ…” എന്ത് ചെയ്യും എന്ന് ഒരു എത്തും പിടിയുമില്ലാതെ ദേവൻ ആകെ ആശയകുഴപ്പത്തിലായി.

 

 

 

“… ഞാൻ അച്ഛനോട് ഒന്ന് സംസാരിക്കട്ടെ…” തേജസിനോട് അതും പറഞ്ഞ് ദേവൻ നേരെ വീട്ടിലേക്ക് തിരിച്ചു.

 

 

 

“… അച്ഛാ… അച്ഛാ…” വീട്ടിലേക്ക് എത്തിയ ദേവൻ അച്ഛനെ കാണാത്തത് കൊണ്ട് വീട് മുഴുവൻ വിളിച്ചു കൂകി.

 

 

 

“… എന്താടാ രാവിലെ തന്നെ മനുഷ്യനെ ചെവി തല കേൾപ്പിക്കാതെ വിളിച്ചു കൂവുന്നത്…” അടുക്കളയിൽ നിന്നും ഒരു തവിയും പിടിച്ചോണ്ട് ഹാളിലേക്ക് വന്ന് അമ്മ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *