കറുത്ത ഡാലിയ – 3 20

 

 

 

 

 

 

 

“എന്തുവാടാ ഇത്…”

ആ ചിത്രത്തിലേക്ക് നോക്കുംതോറും ദേവപ്രിയക്ക് ശരീരത്തിലും മനസ്സിലും ഒന്നുപോലെ അസ്വസ്ഥത അനുഭവപ്പെട്ടു…

 

 

“ഇത് നോക്കിയെ….”

നന്ദു അവൾക്ക് ഡെസ്കിലെ എഴുത്തുകൾ കാണിച്ചു കൊടുത്തു….ശ്രദ്ധിച്ചു നോക്കിയാൽ മാത്രം കാണാൻ കഴിയുന്ന അക്ഷരങ്ങൾ…. അതെഴുതിയ വ്യക്തി ആരെയൊക്കെയോ ഗാഡമായി വെറുത്തിരുന്നു

 

 

“ഇനി ഇത് നോക്ക്….”മേശയുടെ കാലിൽ ഉണ്ടായിരുന്ന ചിത്രങ്ങൾ നന്ദു ചൂണ്ടി കാണിച്ചു….പ്രിയയുടെ കണ്ണ് വിടർന്നു, അവളെഴുന്നേറ്റു നിലത്ത് മുട്ടുകുത്തിയിരുന്ന് ആ ചിത്രങ്ങളിലൂടെ കണ്ണോടിച്ചു….പേനകൊണ്ട് തുടരെ തുടരെ വൃത്തിയില്ലാതെ, ആർക്കും മനസ്സിലാവാത്ത രീതിയിൽ കുത്തിവരച്ച് വച്ചിരിക്കുന്നു….എങ്കിലും വളരെ ശ്രദ്ധിച്ചുനോക്കിയാൽ ഒരു പെൺകുട്ടിയെയും അവൾക്ക് ചുറ്റും മൂന്ന് പുരുഷന്മാരെയും കൃത്യമായി കാണാം….

അപൂർണമായിരുന്ന ചിത്രങ്ങൾക്ക് നന്ദൻ തന്റെ കൈവിരലുകൾകൊണ്ട് പൂർണത വരുത്തി….

 

 

 

അപ്പോഴേക്കും വാഷ്റൂമിൽ പോയ വൈഷ്ണവിയും ഭൂമികയും തിരികെ എത്തിയിരുന്നു

 

 

“എന്തേലും കളഞ്ഞുപോയോടി…” നിലത്ത് മുട്ടുകുത്തി ഇരിക്കുന്ന പ്രിയയെ കണ്ട് വൈഷ്ണവി ചോദിച്ചു….ആ ചിത്രങ്ങളും എഴുത്തുകളും പ്രിയ അവർക്ക് കാണിച്ചുകൊടുത്തു

 

 

“ഇതിലിപ്പോ എന്താ…. നമ്മൾ എന്തുമാത്രം ഡെസ്കിൽ വരച്ചു കുറിച്ചിരിക്കുന്നു….”ഒന്നും മനസ്സിലാവാതെ വൈഷ്ണവി ചോദിച്ചു….ഭൂമികക്കും അതേ അഭിപ്രായം ആയിരുന്നു….

 

 

 

“നന്ദു… പറയ്‌…..”….

പ്രിയ നന്ദുവിനെ നോക്കി…. അവൻ അവളുടെ കൈയിൽ നിന്നും ബുക്ക് വാങ്ങി താൻ വരച്ച ചിത്രത്തിലേക്ക് അല്പനേരം ഉറ്റുനോക്കി….

 

 

 

“ചിലപ്പോ ഇത് random ആയിരിക്കാം….ഒരർത്ഥവും ഇല്ലാതെ ആരോ എന്നോ കുത്തിക്കുറിച്ചത് ഞാൻ വെറുതെ recreat ചെയ്തതായിരിക്കും….അല്ലെങ്കിൽ ഈ ചിത്രം ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഇവിടെ വരച്ച ആ വ്യക്തി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട്….ഒന്നല്ല…. രണ്ടല്ല…. മൂന്നല്ല….. ‘I hate them’ എന്ന് എത്ര തവണ ഇവിടെ എഴുതിയിട്ടുണ്ടോ അത്രയും തവണ…. ”

നന്ദു ഡെസ്കിലേക്ക് ചൂണ്ടി കാണിച്ചു…..

 

 

 

“What the…..നിനക്കെന്ത് വയ്യേ ചെറുക്കാ….ഓരോ പൊട്ടത്തരം വിളിച്ചു പറയാതെ”അവനെന്തോ വട്ട് പറയുകയാണെന്ന് കരുതി ഭൂമിക ചിരിച്ചു….afternoon ക്ലാസ്സ്‌ തുടങ്ങാനുള്ള ബെല്ല് മുഴങ്ങിയതും പ്രിയ എഴുന്നേറ്റ് തന്റെ സീറ്റിൽ ചെന്നിരുന്നു….അന്ന് ക്ലാസ്സ്‌ കഴിയുന്നതുവരെയും പ്രിയ ഇടയ്ക്കിടെ നന്ദന്റെ ക്ഷീണിച്ച കണ്ണുകളിലേക്ക് നോക്കി….വൈഷ്ണവിയുടെ അപ്പുറം ഇരുന്ന ഭൂമികയുടെ നോട്ടവും അവനിലായിരുന്നു….ഇത്രയും ജീവനില്ലാത്ത ഒരു മുഖം താൻ ഇന്നുവരെയും കണ്ടിട്ടില്ലെന്ന് അവളോർത്തു….നിറമുണ്ട്, തരക്കേടില്ലാത്ത ശരീരമുണ്ട് പക്ഷെ കണ്ണുകൾക്ക് ഉണർവില്ല….

.

.

.

 

വൈകുന്നേരം നാലുമണിക്ക് ക്ലാസ്സ്‌ അവസാനിച്ചു…. വൈഷ്ണവിയോടും ഭൂമികയോടും യാത്ര പറഞ്ഞ് പ്രിയ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു, നന്ദു പുറകിൽ കയറിയതും അവൾ വണ്ടി മുന്നോട്ട് എടുത്തു

 

 

 

“ആ നന്ദുവിന് എന്തോ പ്രോബ്ലം ഉണ്ടല്ലെടി….”ഗേറ്റ് കടന്നുപോകുന്ന പ്രിയയുടെ ബൈക്ക് നോക്കിനിന്ന വൈഷ്ണവി പറഞ്ഞു…

 

 

“എനിക്കും തോന്നി…..കാലത്തെ മെഡിസിൻ കൊടുത്തത് കണ്ടില്ലേ….ഞാൻ പിന്നെ ഡീറ്റെയിൽ ആയിട്ടൊന്നും ചോദിക്കാത്തതു തന്നെയാ….ചിലപ്പോ അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ….” ഭൂമിക പറഞ്ഞതും വൈഷ്ണവി അതേയെന്ന മട്ടിൽ തലയാട്ടി….

 

 

.

.

.

 

 

ബൈക്കിൽ പ്രിയയുടെ പിന്നിൽ ഇരിക്കുമ്പോൾ നന്ദു അവളുടെ വയറിലൂടെ കൈചുറ്റി പിടിച്ചു…. മുഖത്തിന്റെ ഒരുവശം പുറത്ത് അമർത്തിവച്ചു….അവന്റെ ഉള്ളം കലങ്ങി മറിയുകയാണെന്ന് ദേവപ്രിയ ഊഹിച്ചു….

 

 

Leave a Reply

Your email address will not be published. Required fields are marked *