ബിസിനസ്സ് ട്രീപ്പ് 44അടിപൊളി 

 

​തനിമയുടെ കാലൊച്ച പുറത്ത് കേട്ടതും അവർ പെട്ടെന്ന് സംസാരം നിർത്തി ഗൗരവഭാവത്തിലായി.

 

​തനിമ ഫയൽ കൈമാറിയതും ആ ബിസിനസ് മീറ്റിംഗ് അവസാനിച്ചു. ആ രണ്ട് സുഹൃത്തുക്കളും ശിവപ്രസാദിനോട് യാത്ര പറഞ്ഞ് അവരുടെ വണ്ടിയിൽ റിസോർട്ടിൽ നിന്നും ഇറങ്ങി. പുറത്ത് വയനാടൻ കാടിനെ വിറപ്പിച്ചുകൊണ്ട് മഴ ആർത്തലച്ചു പെയ്യുകയാണ്.

 

​”തനിമ, നമുക്ക് ഇറങ്ങിയാലോ? വൈകിയാൽ ചുരത്തിൽ മൂടൽമഞ്ഞ് കൂടും,”

 

ശിവപ്രസാദ് തന്റെ കാറിന്റെ കീ എടുത്ത് കൊണ്ട് പറഞ്ഞു.

 

​തനിമ വേഗം തന്റെ ബാഗുമെടുത്ത് അയാളുടെ കൂടെ കാറിൽ കയറി. അവർ ചുരം ഇറങ്ങാൻ തുടങ്ങി. വൈറ്റ് ഷർട്ടും ബ്ലൂ പാന്റും ധരിച്ച തനിമയുടെ അഴക് ആ കാറിനുള്ളിലെ മങ്ങിയ വെളിച്ചത്തിൽ ശിവപ്രസാദിന്റെ ഉള്ളിലെ തീ കൂട്ടി.

 

പെട്ടെന്നാണ് റോഡരികിൽ ഒരു ബൈക്ക് നിർത്തി ഒരാൾ കൈ കാണിച്ചത്. ശിവപ്രസാദ് ഉള്ളിൽ ചിരിച്ചു കൊണ്ട് വണ്ടി നിർത്തി ഗ്ലാസ് താഴ്ത്തി.

 

​”സാർ, മുന്നോട്ട് പോകണ്ട. ചുരത്തിൽ മണ്ണിടിഞ്ഞ് വീണിരിക്കുകയാണ്. വലിയ ബ്ലോക്കാണ്. വണ്ടികളൊന്നും കടത്തിവിടുന്നില്ല,”

 

ആ ബൈക്ക് യാത്രക്കാരൻ പറഞ്ഞു.

 

​”അയ്യോ! അപ്പോൾ വേറെ വഴിയില്ലേ?”

 

തനിമ ബാക്ക് സീറ്റിലിരുന്ന് പരിഭ്രമത്തോടെ ചോദിച്ചു.

 

​”ഉണ്ട് മേടം , പക്ഷേ അത് കാടിനുള്ളിലൂടെയുള്ള വഴിയാണ്. ഈ മഴയത്ത് ആ വഴി പോകുന്നത് ഒട്ടും സേഫ് അല്ല. ആനകൾ ചൂട് തേടി റോഡിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്. നേരം വെളുത്തിട്ട് പോകുന്നതാ നല്ലത്,”

 

അതും പറഞ്ഞ് അയാൾ വേഗത്തിൽ പോയി.

 

​കാറിനുള്ളിൽ ഒരു നിമിഷം നിശബ്ദത പടർന്നു. തനിമയുടെ ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി. അവൾ ഉടനെ ഹരിയെ വിളിക്കാൻ ഫോൺ എടുത്തു. പക്ഷേ റേഞ്ച് പൂജ്യം!

 

​”സർ… നമുക്ക് എങ്ങനെയെങ്കിലും പോയിക്കൂടെ? ഏട്ടൻ വിളിക്കുമ്പോൾ കിട്ടിയില്ലെങ്കിൽ ടെൻഷനാകും,”

 

അവൾ വിക്കി വിക്കി പറഞ്ഞു.

​ശിവപ്രസാദ് പതുക്കെ കാർ തിരിച്ചു. കണ്ണാടിയിലൂടെ അവളുടെ പരിഭ്രമം അയാൾ ആസ്വദിക്കുന്നുണ്ടായിരുന്നു.

 

​”തനിമ, ആ വന്നയാൾ പറഞ്ഞത് നീ കേട്ടില്ലേ? ഈ മഴയത്ത് കാട്ടാനകളുടെ മുന്നിൽ പോയി ചാടണോ? ജീവനാണ് വലുത്. പിന്നെ ചുരം ക്ലിയർ ആകാൻ മണിക്കൂറുകൾ എടുക്കും. ഈ രാത്രി റോഡിൽ കിടന്നാൽ ആരും സഹായിക്കാനുണ്ടാകില്ല.”

 

​”പക്ഷേ സാർ…”

 

​”ഒരു പക്ഷേയും ഇല്ല തനിമ. നമുക്ക് തിരിച്ചു പോയി അടുത്തുള്ള ഏതെങ്കിലും റിസോർട്ടിൽ റൂം എടുക്കാം. നാളെ വെളുപ്പിന് തന്നെ ഇറങ്ങാം. കാലാവസ്ഥ കണ്ടില്ലേ? ശരിക്കും ഒരു പ്രളയം വരുന്നത് പോലെയാണ്. മരങ്ങൾ വീണാൽ കറന്റ് ലൈനും കട്ടാകും. ഈ അവസ്ഥയിൽ റിസോർട്ടാണ് ഏറ്റവും സുരക്ഷിതം.”

 

​അയാൾ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

 

“ഹരിക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും. ഇത് പ്രകൃതിക്ഷോഭമല്ലേ? നിന്റെ സുരക്ഷയാണ് എന്റെ ഉത്തരവാദിത്തം. വാശി പിടിക്കാതെ ഞാൻ പറയുന്നത് കേൾക്കൂ.”

 

​തനിമയ്ക്ക് ആകെ തളർച്ച തോന്നി. പുറത്തെ ഇരുട്ടും ഇടിമിന്നലും അവളെ കൂടുതൽ ഭയപ്പെടുത്തി. വേറെ വഴിയൊന്നുമില്ലെന്ന് മനസ്സിലായപ്പോൾ അവൾ പതുക്കെ തലയാട്ടി.

 

​ശിവപ്രസാദിന്റെ ചുണ്ടിൽ ഒരു ക്രൂരമായ പുഞ്ചിരി വിരിഞ്ഞു. അയാൾ വണ്ടി വേഗത്തിൽ അടുത്തുള്ള ഒരു ലക്ഷ്വറി റിസോർട്ടിലേക്ക് തിരിച്ചു. ആ രാത്രി തന്റെ പ്ലാനുകൾ ഓരോന്നായി നടപ്പിലാക്കുകയായിരുന്നു അയാൾ

 

 

 

​കാറിൽ നിന്നും ഇറങ്ങി മഴ നനഞ്ഞു കൊണ്ട് ഓടി റിസോർട്ടിന്റെ റിസപ്ഷനിൽ എത്തിയപ്പോൾ തനിമയുടെ നെഞ്ചിടിപ്പ് കൂടി.

 

ബോസ് ശിവപ്രസാദ് റിസപ്ഷനിസ്റ്റുമായി സംസാരിക്കുന്നത് അവൾ ഭീതിയോടെ നോക്കി നിന്നു.

 

​”സാർ, ഈ കാലാവസ്ഥ കാരണം ചുരത്തിൽ കുടുങ്ങിയവരെല്ലാം ഇങ്ങോട്ടാണ് വരുന്നത്. എല്ലാ റൂമുകളും ബുക്ക്ഡ് ആണ്. ഒരൊറ്റ റൂം മാത്രമേ ബാക്കിയുള്ളൂ,”

 

റിസപ്ഷനിസ്റ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *