ശിവപ്രസാദ് ഒട്ടും ആലോചിക്കാതെ തന്റെ വാലറ്റിൽ നിന്നും ക്രെഡിറ്റ് കാർഡ് എടുത്തു കൊടുത്തു.
“കുഴപ്പമില്ല, എത്ര പൈസ ആയാലും ആ റൂം ഞങ്ങൾക്ക് വേണം.”
അത് കേട്ടതും തനിമയുടെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ തോന്നി.
“സാർ… എന്താ ഈ പറയുന്നത്? നമ്മൾ രണ്ടുപേരും ഒരു മുറിയിലോ? അത് വേണ്ട സാർ… എനിക്ക് പേടിയാകുന്നു.”
ശിവപ്രസാദ് തനിമയുടെ അരികിലേക്ക് വന്ന് അവളുടെ തോളിൽ പതുക്കെ കൈ വെച്ചു.
“തനിമ, ഈ മഴയും കാറ്റും കണ്ടില്ലേ? പുറത്ത് മരങ്ങൾ കടപുഴകി വീഴുകയാണ്. ഈ രാത്രി നമ്മൾ എവിടെ പോകും? നിനക്ക് എന്നെ വിശ്വാസമില്ലേ? ഞാനൊരു ബോസ്സ് എന്നതിലുപരി നിന്റെ സുരക്ഷ നോക്കേണ്ട ആളല്ലേ? റൂമിൽ രണ്ട് സെക്ഷൻ ഉണ്ടാവും നീ അവിടെ സമാധാനമായി കിടന്നോളൂ. ഞാൻ അവിടെയുള്ള സോഫയിൽ ഇരുന്നോളാം.”
തനിമ തന്റെ ചുറ്റും നോക്കി. ഹോട്ടലിന് പുറത്ത് കാറ്റ് ഭീകരമായി ആഞ്ഞടിക്കുന്നുണ്ട്. മിന്നൽ പിണരുകൾ ആകാശത്തെ കീറിമുറിക്കുന്നു. അവൾക്ക് കരച്ചിൽ വന്നു.
“പക്ഷേ സാർ… എനിക്ക് മാറിയിടാൻ പോലും ഡ്രസ്സില്ല. ഞാൻ ഒന്നും കരുതിയിട്ടില്ല.”
ശിവപ്രസാദ് ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒളിപ്പിച്ചുവെച്ച ആസക്തി അവൾ കണ്ടില്ല.
“അതിനെന്താ തനിമ, ഇത്രയും വലിയ റിസോർട്ടിൽ നിനക്ക് വേണ്ട ടവലോ അല്ലെങ്കിൽ അവർ തരുന്ന ബാത്ത്റോബോ ഉപയോഗിക്കാം. പിന്നെ നിന്റെ ഈ നനഞ്ഞ വസ്ത്രം ഇട്ടിരുന്നാൽ നിനക്ക് പനി പിടിക്കും. ഈ രാത്രി ഇങ്ങനെ എങ്ങനെയെങ്കിലും തള്ളിനീക്കാം. നാളെ വെളുപ്പിന് ചുരം തുറന്നാലുടൻ നമ്മൾ പോകും. വാ… വെറുതെ വാശി പിടിച്ച് അപകടം വരുത്തണ്ട.”
മറ്റൊരു വഴിയുമില്ലാതെ, ആ സാഹചര്യത്തിൽ, തനിമ വിറയ്ക്കുന്ന കാലുകളോടെ അയാളുടെ പിന്നാലെ നടന്നു.
മുന്നാലേ നടന്ന ഹോട്ടൽ ജീവനക്കാരൻ ഒഴിഞ്ഞ കോനിലുള്ള ആ റൂം തുറന്ന് കൊടുത്തു…..
ആ ലക്ഷ്വറി റൂമിന്റെ വാതിൽ തുറന്ന തനിമ കണ്ടത് അവൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു കാഴ്ചയായിരുന്നു. അതൊരു സാധാരണ മുറിയായിരുന്നില്ല, കുന്നിൻ ചെരുവിലേക്ക് ഗ്ലാസ് കൊണ്ട് തള്ളി നിൽക്കുന്ന വിധം നിർമ്മിച്ച ഒരു ‘ഹണിമൂൺ കപ്പിൾ റൂം’ ആയിരുന്നു അത്.
ചുറ്റും കട്ടിയുള്ള ഗ്ലാസ് ഭിത്തികൾ. പുറത്ത് പെയ്യുന്ന കനത്ത മഴയും മിന്നൽപ്പിണരുകളും ആ ഗ്ലാസിലൂടെ മുറിക്കുള്ളിലേക്ക് നേരിട്ട് പതിക്കുന്നുണ്ട്. മുറിക്കുള്ളിൽ ആകെയുള്ളത്
രാജകീയമായ ഒരു വലിയ സ്‌പ്രിംഗ് ബെഡ് മാത്രമാണ്. ഇരിക്കാൻ പോലും മറ്റൊരു സോഫയോ കസേരയോ അവിടെയില്ല.
ഏറ്റവും ഭയാനകമായി തനിമയ്ക്ക് തോന്നിയത് അവിടുത്തെ ബാത്റൂം ആയിരുന്നു. അത് പൂർണ്ണമായും സുതാര്യമായ ഗ്ലാസ് കൊണ്ട് നിർമ്മിച്ചതാണ്. ബാത്റൂമിനുള്ളിൽ ആര് എന്ത് ചെയ്താലും മുറിക്കുള്ളിൽ നിൽക്കുന്ന ആൾക്ക് വ്യക്തമായി കാണാൻ സാധിക്കും.
തനിമ ഞെട്ടലോടെ പിന്നോട്ട് മാറി.
“സാർ… ഇതെന്താ? ഇവിടെ… ഇവിടെ ഒരു കസേര പോലുമില്ലല്ലോ . ബാത്റൂം പോലും ഗ്ലാസ് ആണ്. എനിക്ക്… എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല സാർ.”
ശിവപ്രസാദ് പതുക്കെ വാതിൽ ലോക്ക് ചെയ്തു. അയാളുടെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായിരുന്നു.
“റിലാക്സ് തനിമ… ഞാൻ പറഞ്ഞില്ലേ, ഇവിടെ റൂം ഫുൾ ആണ്. കിട്ടിയത് ഇതാണ്. ഈ റിസോർട്ടിലെ ഏറ്റവും എക്സ്പെൻസീവ് ആയ റൂമാണിത്. പിന്നെ ബാത്റൂം ഗ്ലാസ് ആണെന്ന് വെച്ച് നീ എന്തിനാ പേടിക്കുന്നത്? ഞാൻ അങ്ങോട്ട് നോക്കില്ലല്ലോ.”
അയാൾ പതുക്കെ ബെഡിലേക്ക് ഇരുന്നു. ആ സ്‌പ്രിംഗ് ബെഡ് അയാളുടെ ഭാരത്തിൽ ഒന്ന് താഴ്ന്നു പൊങ്ങി.
“നോക്കൂ തനിമ, പുറത്തെ കാറ്റും മഴയും കണ്ടില്ലേ? വലിയ ഇടിയും മുഴങ്ങുന്നുണ്ട് . ഈ സമയത്ത് നമ്മൾ പുറത്തിറങ്ങിയാൽ മരണം ഉറപ്പാണ്. ഈ മുറിയിൽ വേറെ ഫർണിച്ചർ ഒന്നുമില്ലാത്തത് കൊണ്ട് എനിക്ക് ഈ ബെഡിൽ തന്നെ കെടക്കേണ്ടി വരും. എന്നാലും നിനക്ക് ബെഡിന്റെ അപ്പുറത്തെ അറ്റത്ത് കിടക്കാമല്ലോ ഡബിൾ ബെഡ് അല്ലേ . .”
