C2 ബാച്ച് 1992 ചരല്‍ കുന്ന് 1

” ടപ്പേ ‘ ഒറ്റയടി അനിലിനെ കരണത്തു തന്നെ . ഇടതു കൈ കൊണ്ട് കരണം പൊത്തി വലതു കയ്യിൽ ഞെരിച്ചു കൊന്ന ആ പഴുതാരയെ അവളുടെ മുന്നിലെ മേശയിലേക്കിട്ടിട്ടു അവൻ ഇറങ്ങി പോയി . അകത്തേക്ക് വന്ന ലാലി പഴുതാരയെ തട്ടി താഴെയിട്ടിട്ടു അവളോട് പറഞ്ഞു

” അവൻ കൊന്നില്ലാരുന്നേൽ നീയിപ്പോ വേദനയെടുത്തു മടുത്തെനെ “

‘സോറി ആന്റി …ഞാൻ …പെട്ടന്നുണ്ടായ ഞെട്ടലിൽ …..ശ്ശൊ ‘ അവളുടെ കണ്ണിൽ നിന്നും വെള്ളം വന്നു

മൂന്നു ദിവസം അനില്‍ ട്യൂഷനും വന്നില്ല ക്ലാസ്സിലും വന്നില്ല . അവള്‍ എഴുന്നെല്‍ക്കുന്നതിനും മുന്‍പേ അവന്‍ പത്രം ഇട്ടിട്ടു പോയിട്ടുണ്ടാവും ഗായത്രിക്ക് ആകെ സങ്കടമായി .

മൂന്നാം ദിവസം രാത്രി ജയനോട് ഉണ്ടായ കാര്യം പറഞ്ഞു

‘ അത് കൊള്ളാം ….നീയെന്നാത്തിനാ അവനെ തല്ലാൻ പോയെ …..’

” എന്റെ ജയേട്ടാ ….പെട്ടന്നുണ്ടായ ഷോക്കിൽ ഞാൻ ..പിന്നെ ലാലിയാന്റിയും കണ്ടില്ലേ ?”

‘ഓ !! അതാല്ലേ …അല്ലെ …നീ പിടിക്കാൻ സമ്മതിക്കുവാരുന്നോ ?”

” ചിലപ്പോ “

” ഹ്മ്മ് ..ഹമ്,…..നീയിപ്പോഴും സ്റ്റാർട്ടിങ് പോയന്റിൽ തന്നെ നിക്കുവാണല്ലോ ഗായൂ “

പിറ്റേന്ന് ക്‌ളാസ്സില്ലായിരുന്നു . ഗേറ്റു തുറക്കുന്ന ശബ്ദം കേട്ടാണ് ജയൻ നോക്കിയത്

” ങാ ..അനീ …നിന്നെ കണ്ടിട്ട് മൂന്നാലു ദിവസമായല്ലോ എന്നോർത്താ ഞാൻ ചേച്ചിയെ കണ്ടപ്പോൾ പറഞ്ഞു വിട്ടത് “

” കുറച്ചു തിരക്കായിരുന്നു ജയേട്ടാ ….അതാ ‘

” ടീച്ചറു നിന്നെ തല്ലി എന്ന് പറഞ്ഞു ..പോട്ടെടാ ..നീയിനി അതും പറഞ്ഞു ട്യൂഷന്‍ മുടക്കേണ്ട ‘

“അതൊന്നുമല്ല ജയേട്ടാ …..’ അവൻ തല കുനിച്ചു

” എടാ ഞാൻ വരാൻ പറഞ്ഞത് അതൊന്നുമല്ല …….ദേ ഇരിക്കുന്ന ബൈക്ക് നീ എടുത്തോ …പണ്ട് ഞാനുപയോഗിച്ചിരുന്നതാ ….ഇപ്പൊ ഒന്ന് നന്നാക്കി എടുത്തു …..”

” അയ്യോ ജയേട്ടാ ….”

” നിനക്കു വരാനും പോകാനും ഒക്കെ എളുപ്പമാകും …ഇതിനി ഇവിടെ ആരുപയോഗിക്കാനാ ‘

ഹ്മ്മ് …ടീച്ചറെവിടെ ജയേട്ടാ “

“അവള് കുടുംബക്ഷേത്രത്തിൽ പോയേക്കുവാ ….’

” ഓ ….. കാറു കിടക്കുന്നതു കണ്ടു ചോദിച്ചതാ ‘

‘ കാറിനു പോയാലും കുറച്ചു നടക്കാനുണ്ട് …പിന്നെ ഒരു ടയറു പഞ്ചറും …അത് മാറ്റാൻ ആള് വരും ..നീ ഒരു കാര്യം ചെയ് ..ബൈക്കുമായി പോയി അവളേം കൂട്ടി വാ ….ഞാൻ ഒരു മീറ്റിങ്ങിനു പോകുവാ ‘

ജയൻ ക്ഷേത്രത്തിലേക്ക് പോകുന്ന വഴി അവനു പറഞ്ഞു കൊടുത്തു

അനിൽ ചെല്ലുമ്പോൾ ക്ഷേത്രത്തിൽ ആരെയും കണ്ടില്ല . ‘ടീച്ചറെ ടീച്ചറെ ” അവൻ ഉറക്കെ വിളിച്ചു

അവൻ ഇടിഞ്ഞു പൊളിയാറായ ഒരു പഴയ വീട് അല്പം മാറി കണ്ടപ്പോൾ അങ്ങോട്ട് ചെന്നു .മേൽക്കൂരയില്ലാതെ പൊട്ടി പൊളിഞ്ഞ ഭിത്തി മാത്രംഉള്ള വീടിനുള്ളിലും ഗായത്രിയെ കണ്ടില്ല . വീടിനു തെക്കു വശത്തായി ഒരു വിളക്ക് കത്തിച്ചിരിക്കുന്നതു അവൻ കണ്ടു . ടീച്ചർ അവിടെവിടെയോ ഉണ്ടെന്നു മനസിലായി . കാരണം അതിലെ എണ്ണ അധികം തീർന്നിരുന്നില്ല . വീടിന്റെ പുറകിലേക്ക് അവൻ ചെന്നു . അപ്പോൾ ഗായത്രി കണ്ണിമാങ്ങയുടെ ഒരു കുലയുമായി എതിർ സൈഡിലൂടെ അകത്തേക്ക് കയറുന്നത് കണ്ടത് . അവൻ പുറകെ ചെന്നു . അവൻ അകത്തു ചെന്നപ്പോൾ ഒരു ഇഷ്ടിക കഷണം എടുത്തു അവൾ കണ്ണി മാങ്ങാ പൊട്ടിക്കുകയായിരുന്നു

പിന്നിൽ കരിയില അനങ്ങുന്ന ശബ്ദം കേട്ട ഗായത്രി പെട്ടന്ന് ഇഷ്ടികയും ഓങ്ങി അവനു നേരെ തിരിഞ്ഞു

” എന്റെ ടീച്ചറെ അടിക്കല്ലേ ” അനിൽ കൈ തലയിൽ വെച്ചു . അനിലിനാണെന്നു കണ്ട ഗായത്രി പെട്ടന്ന് ഇഷ്ടിക താഴെയിട്ടു . ആരും ഒന്നും മിണ്ടിയില്ല .

ഗായത്രി തന്നെ തുടക്കമിട്ടു

‘എന്താ അനിലെ ക്‌ളാസിൽ വരാതിരുന്നത് ?’ അവൾക്കു സങ്കടം വരുന്നുണ്ടായിരുന്നു .

‘അത് ….പിന്നെ …ടീച്ചറെ ‘ പെട്ടന്ന് ഒരു പൊട്ടി കരച്ചിൽ കേട്ട് അനിൽ ഞെട്ടിപ്പോയി

” ടീച്ചറെ …ടീച്ചറെ ….കരയരുത് …സോറി ടീച്ചറെ ..ഞാൻ പിന്നെ …അത് …”അവൻ വിക്കി

ഗായത്രിക്കു കരച്ചിൽ അടക്കാൻ ആയില്ല . അന്നടിച്ചതിന്റെ വിഷമം അവൾ തീർക്കുകയായിരുന്നു

അനിൽ ഗായത്രിയുടെ അടുത്ത് ചെന്നു .

“ടീച്ചറെ …ഞാൻ …അത് കൊണ്ടൊന്നും ..അല്ല ‘

Leave a Reply

Your email address will not be published. Required fields are marked *