“അങ്ങനെ എന്തെങ്കിലും ഉണ്ടായി എന്ന് ഞാൻ അറിഞ്ഞാൽ ആ രാത്രി വൈകിയുള്ള വീഡിയോ കാൾ ഞാൻ അങ്ങ് നിർത്തും”.
“വളരെ വൈകിപ്പോയി”, അവൻ ഉടനെ തിരിച്ചടിച്ചു.
അവൾ ഒന്ന് ഞെട്ടിയിരുന്നു…
“ഞാൻ ഇതിനകം അവളുടെ കാര്യങ്ങളൊക്കെ ചോദിച്ചു അറിഞ്ഞു, ഡ്രെസ്സിന്റെ ഒക്കെ ഫോട്ടോസ് അയക്കാമെന്ന് ഏറ്റിട്ടുണ്ട് ” അവൻ മറുപടി ആയി അയച്ചു.
അവൾക്ക് ചെറിയ കുശുമ്പ് രൂപപ്പെട്ടു..അവൾ തന്നെ ഏല്പിച്ചു കൊടുത്തത് അവൾക്കു തന്നെ വിനയാകുമോ എന്ന് അവൾ ചിന്തിച്ചു….
എന്നിരുന്നാലും അവനിലുള്ള വിശ്വാസവും നസീമയെ സഹായിക്കാൻ എന്നുള്ള മാനസികാവസ്ഥയിൽ അവളത് ലളിതമായി വിട്ടു.. എന്നിട്ടു അവൾ ചെയ്തുകൊണ്ടിരുന്ന പ്രവർത്തിയിലേക്ക് മുഴുകി…
അങ്ങിനെ ഇരിക്കെ അമ്മയും മകളും വീട്ടിൽ അവരൊത്തുള്ള കുറച്ചു ദിവസങ്ങൾ നല്ലപോലെ മനസറിഞ്ഞു സമയം ചിലവഴിച്ചു.. എന്നും ബഹുമാനത്തോടും അന്തസ്സോടും കൂടി ആണ് അവൾ അമ്മയെ കണ്ടിട്ടുള്ളൂ.. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ചിലത് നഷ്ട്ടപ്പെട്ടെങ്കിലും അതൊന്നും കാര്യമാക്കാതെ അവളെ നല്ലപോലെ പുറത്തു വിട്ടു പഠിപ്പിച്ചു,അവൾക്ക് നല്ലൊരു ജീവിതം സമ്മാനിച്ച അവളുടെ ‘അമ്മ. ഒറ്റക്കാണെന്ന് കരുതി അവളെ കൂട്ടിന് പിടിച്ചിടാതെ അവളുടെ ഇഷ്ടത്തിന് നീങ്ങുന്ന തനിയെ ജീവിതം മുന്നോട്ട് കുണ്ടുപോവുന്ന അവളുടെ ധീരയായ ‘അമ്മ….
അങ്ങിനെ ഒരു രാത്രി സമീറിന്റെയും ലതികയുടെയും സ്ഥിരം ഫോണിലൂടെ ഉള്ള വിശേഷം പറച്ചിൽ നടക്കുന്ന സമയം അവൻ അവളോട് പറഞ്ഞുഃ
“ഞാൻ നസീമയുടെ വർക്ക് എടുക്കാമെന്ന് തീരുമാനിച്ചു,അവൾ അത്യാവശ്യം ഒക്കെ ഓഫർ ചെയ്തിട്ടുണ്ട്,അവളെ സഹായിക്കുന്നതിന് പകരമായി”… എന്നാൽ പൈസ കിട്ടുന്നതല്ലായിരുന്നു അവനവിടെ മുൻഗണന.. അതുകൊണ്ട് “ഇല്ല’ എന്ന് പറയാൻ അവന് പ്രയാസം തോന്നി.അവൾ എത്ര തരുന്നു എന്നുള്ളത് അവൻ വകവച്ചില്ല,കാരണം ലതികയെ ഇടക്ക് കാണാമല്ലോ എന്നുള്ളതാണ് അവൻ മനസ്സിൽ വന്നത്…
അതും അവൻ അവളോടായി പറഞ്ഞു….
അത് കേട്ട് അവളുടെ കണ്ണുകൾ അൽപ്പം നനഞ്ഞു തിളങ്ങി, പുഞ്ചിരി വിരിയുന്നതിനുമുമ്പ് ചെറു പല്ലുകൾ പിടിച്ചെടുത്തു…
“എന്റെ അടുത്ത് വരാതെ ഇരിക്കാൻ നിനക്ക് പറ്റില്ല എന്ന് എനിക്ക് അറിയാം”, അവൾ മൃദുവായി കാമുകിയെ പോലെ പറഞ്ഞു.”അതിനായി നീ ഏതു മാർഗവും സ്വീകരിക്കുമെന്നതും എന്നെ നിന്നോട് വല്ലാതെ അടുപ്പിക്കുന്നു”…
അങ്ങനെ അവരുടെ പല ദിനരാത്രികൾ കടന്നു പോയിരുന്നു..
അതിനിടയിൽ ഒരു ദിവസം നസീമ അവളുടെ ഡ്രെസ്സുകളുടെ ഫോട്ടോസ് ഒക്കെ സമീറിന് അയച്ചിരുന്നു…
നസീമ : നമ്മുടെ തുണിയുടെ മെറ്റീരിയൽ പൂർണമായി മനസ്സിലാവുന്ന രീതിയിൽ ആയിരിക്കണം ഫോട്ടോ എടുക്കേണ്ടത്..
സമീർഃ ഹാ ..അതങ്ങിനെ എടുക്കാം, കൂടാതെ തുണി ആയതുകൊണ്ട് തന്നെ മറ്റു ലയിറ്റിങ്ങിനു പകരം നാച്ചുറൽ ലൈറ്റ് തന്നെ ഉപോയിഗിക്കാൻ നോക്കാം, കാരണം അതിന്റെ ശെരിക്കുമുള്ള കളർ കിട്ടണം എന്നുണ്ടെങ്കിൽ അതാണ് നല്ലത്..അതാവുമ്പോ കസ്റ്റമറുടെ കയ്യിൽ കിട്ടുമ്പോൾ അത്ര വ്യത്യാസം തോന്നുകയില്ല…
നസീമ : ഓഹ് .. അപ്പൊ ഏതു സമയത്താണ് എടുക്കേണ്ടത്? ഉച്ചക്ക് ഒക്കെ ആണോ ??
സമീർ : അല്ല,രാവിലെയോ വൈകുന്നേരമോ മതിയാവും…പക്ഷേ രാവിലെ വെളിച്ചം ഒരേ ടോണിൽ കിട്ടും.. രാവിലെ ഇത്തക്ക് കുഴപ്പമില്ലെങ്കിൽ ഒരു 10 മണി ആവുമ്പൊ നമുക്ക് എടുത്തു തുടങ്ങാം..
നസീമ: സത്യം പറഞ്ഞ എനിക്ക് ഇതിനെ പറ്റി ഒരു ധാരണയും ഇല്ല.എനിക്കിത് നല്ല രീതിക് ഫോട്ടോ ഇട്ട് കസ്റ്റമറേ കിട്ടണം..ഉള്ള ആൾകാർ പോവാനും പാടില്ല…
സമീർ : എനിക്ക് മനസ്സിലായി. അങ്ങനെയാണെങ്കിൽ, നമുക്ക് രാവിലെ തന്നെ ഉറപ്പിക്കാം..പിന്നീട് നോക്കിയിട്ട് ശെരി ആയില്ലെങ്കിൽ സ്റ്റുഡിയോ ലൈറ്റുകളും മറ്റും അറേഞ്ച് ചെയ്ത് നോക്കാം…
നസീമ : ഓക്കേ.. അപ്പോ എന്ന വരാൻ പറ്റുന്നെ ??
സമീർ :വ്യാഴാഴ്ച 10 മണിക്ക് ഓക്കേ ആണോ ?
നസീമ : ഓക്കേ..അപ്പൊ അന്ന് നോക്കാം
അങ്ങിനെ കുറച്ചു ദിവസങ്ങൾക്ക് ശേഷമുള്ള അവരുടെ രാത്രി വർത്തമാനത്തിന് ഇടയിൽ സമീർ ഇതെല്ലാം ലതികയോട് വിശദീകരിച്ചു
