കൊല്ലം നഗരത്തിലെ ആ വലിയ മാഫിയാ സാമ്രാജ്യം തകർന്നടിഞ്ഞു. വലിയവീട്ടിലെ പ്രതാപം തിരിച്ചുവന്നു. പക്ഷേ എബിയുടെ ഉള്ളിൽ ഒരു രഹസ്യം മാത്രം ബാക്കിയായി. സണ്ണി മരിച്ചിട്ടില്ല… അവൻ മറ്റേതോ നഗരത്തിൽ മറ്റൊരു പേരിൽ എബിയുടെ അടുത്ത മിഷനായി തയ്യാറെടുക്കുകയാണ്.
എബി തന്റെ പോലീസ് തൊപ്പി ശരിയാക്കി വെച്ചു. മേശപ്പുറത്തിരുന്ന വയർലെസ് സെറ്റിലൂടെ സന്ദേശം വന്നു:
“സർ… കൊല്ലം സിറ്റി ഈസ് ക്ലീൻ.”
എബി പതുക്കെ പുഞ്ചിരിച്ചു. അവൻ തന്റെ ഫോണിൽ ഒരു നമ്പറിലേക്ക് മെസ്സേജ് അയച്ചു: “Mission Accomplished. Move to the next location.”
ദൂരെ ഒരു ബൈക്കിന്റെ ശബ്ദം കടൽക്കാറ്റിൽ അലിഞ്ഞു ചേർന്നു…
_________________
RISES
ഗിഗറി തന്റെ കൈകൾ എബിക്ക് നേരെ നീട്ടി.
ഗിഗറി: “വെൽക്കം ബാക്ക്…ACP ഹാരിസ് എബ്രഹാം വലിയവീട്ടിൽ!”
എബി ആ കൈകളിൽ മുറുകെ പിടിച്ചു. കൊല്ലം നഗരത്തിലെ ആ ചെറിയ മിഷനല്ല, മറിച്ച് ദക്ഷിണേന്ത്യ മുഴുവൻ പടർന്നു കിടക്കുന്ന വലിയൊരു നെറ്റ്‌വർക്കിനെ നയിക്കാനുള്ള എബിയുടെ പുതിയ യാത്രയുടെ തുടക്കമായിരുന്നു അത്.
എബി: “കടലിലെ ചെറിയ തിരമാലകൾ ഞാൻ അടക്കി ഗിഗറി… ഇനി നമുക്ക് ആഴക്കടലിലെ ഈ സ്വർണ്ണ വേട്ട തുടങ്ങാം.”
ഗിഗറി എബിയുടെ തോളിൽ തട്ടി. വലിയവീട്ടിലെ ആ പഴയ ഇളമുറക്കാരൻ ഇപ്പോൾ ദക്ഷിണേന്ത്യയുടെ ‘ഗോൾഡ് ഹെഡ്’ ആയി മാറിയിരിക്കുന്നു. നിയമത്തിന് പുറത്ത് നീതി നടപ്പിലാക്കുന്ന, അധികാരത്തിന്റെ പുതിയൊരു മുഖമായി എബി ഉയർന്നു നിന്നു..
ആ കുന്നിൻ ചെരുവിൽ കാറ്റ് ആഞ്ഞു വീശിക്കൊണ്ടിരുന്നു. ദക്ഷിണേന്ത്യയുടെ അധികാരം തന്റെ കൈപ്പിടിയിലായെന്ന് ഉറപ്പിച്ച നിമിഷം. ഗിഗറിയുമായുള്ള ആ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷം എബി ആ മലമുകളിൽ ഏകാന്തനായി നിന്നു.
ഗിഗറിയുടെ കറുത്ത റേഞ്ച് റോവർ ആ മലമ്പാതയിലൂടെ പതുക്കെ താഴേക്ക് നീങ്ങുന്നത് എബി നോക്കിനിന്നു. ആ വണ്ടിയുടെ ഓരോ ചലനവും ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. കൊല്ലം നഗരത്തിലെ ഇടവഴികളിൽ തുടങ്ങിയ വേട്ട, ഇപ്പോൾ ദക്ഷിണേന്ത്യയുടെ കൊടുമുടികളിൽ എത്തിനിൽക്കുന്നു.
താഴെ താഴ്വരയിൽ നഗരത്തിലെ വെളിച്ചങ്ങൾ മിന്നിമറയുന്നുണ്ടായിരുന്നു. സണ്ണിയുടെ ഓർമ്മയും, വലിയവീടിന്റെ പ്രതാപവും, തന്റെ അച്ഛന്റെ പാരമ്പര്യവും എല്ലാം ഇപ്പോൾ അവന്റെ നിഴൽ പോലെ കൂടെയുണ്ട്. റേഞ്ച് റോവറിന്റെ ടെയിൽ ലാമ്പുകൾ ദൂരെ ഇരുട്ടിൽ മറയുന്നത് വരെ അവൻ അവിടെത്തന്നെ നിന്നു.
നിയമത്തിന്റെ കാവൽക്കാരനിൽ നിന്ന് അധികാരത്തിന്റെ അധിപനിലേക്കുള്ള ആ യാത്ര അവിടെ പൂർണ്ണമായി. കാറ്റിന്റെ ഇരമ്പലിലും ദൂരേക്ക് മറയുന്ന വണ്ടിയുടെ ശബ്ദത്തിലും ഹാരിസ് എബ്രഹാം വലിയവീട്ടിൽ എന്ന പേര് ഒരു പുതിയ ചരിത്രമായി മാറുകയായിരുന്നു..
edited version curious case ഇവിടെ അവസാനിച്ചു..
