“എന്താ?”
“അമ്മ വിചാരിച്ചിരിക്കുന്നത് നമ്മൾ തമ്മിൽ അഗാധമായ പ്രണയമാണെന്ന് 🤦♀️”
ഞാൻ screenലേക്ക് നോക്കി നിന്നു.
ഉള്ളിൽ എന്തോ ചെറിയൊരു കുത്ത് പോലെ തോന്നി.
അറിയാതെ ഞാൻ type ചെയ്തു.
“മ്മ്മ്മ്…”
“അമ്മക്ക് നമ്മൾ timepass ആണെന്ന് അറിയില്ലല്ലോ 😌”
അത് കണ്ടപ്പോൾ ഞാൻ കുറച്ചുനേരം ഒന്നും type ചെയ്തില്ല.
അവസാനം വെറുതെ ഒരു reply അയച്ചു.
“ഹാഹാ… അങ്ങനെ ഒക്കെ കരുതിയോ അമ്മ…”
“അതെന്നെ ”
പക്ഷേ message അയച്ചിട്ടും എന്റെ മനസ്സ് ശാന്തമായില്ല.
ഞാൻ phone വച്ച് മേൽക്കൂരയിലേക്ക് നോക്കി കിടന്നു.
“സത്യം പറഞ്ഞാൽ അവൾ വെറും timepass ആയിരുന്നു. അവളും കഴപ്പ് ഇളകി ചെയ്യുന്നതാണെന്ന് എനിക്കും അറിയാം…. പക്ഷെ എവിടെയോ ഒരു ഇഷ്ടം എനിക് ഉണ്ടായിരുന്നു.”
“അവൾ ക്രിസ്ത്യനി ആണ്. ഇത് ശരിക്കും serious ആയിരുന്നെങ്കിൽ പിന്നെ എത്ര പ്രശ്നങ്ങൾ വന്നേനെ…”
“എന്തായാലും timepass ആണെന്ന് അവൾ തന്നെ പറഞ്ഞല്ലോ…”
“അപ്പോൾ അങ്ങനെ തന്നെ ഇരിക്കട്ടെ…”
ഞാൻ മനസ്സിൽ പറഞ്ഞു.
പക്ഷേ എന്തുകൊണ്ടോ ആ വാക്കുകൾ എന്നെ തന്നെ വിശ്വസിപ്പിച്ചില്ല.
കുറച്ച് നേരത്തിന് ശേഷം വീണ്ടും message വന്നു.
“എടാ… ഇനി message അയക്കില്ല കേട്ടോ…”
“അമ്മയെ ധിക്കരിച്ച് എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല.”
ഞാൻ കുറച്ചുനേരം screenലേക്ക് നോക്കി.
പിന്നെ ചോദിച്ചു.
“അപ്പോൾ ഇനി നമ്മൾ കാണില്ലേ…?”
Reply വരാൻ കുറച്ച് സമയം എടുത്തു.
അവസാനം message തെളിഞ്ഞു.
“കാണില്ലെന്ന് ഉറപ്പില്ല…”
“എന്നെ എനിക്ക് തന്നെ വിശ്വാസമില്ല 😔”
“Sorry da…”
“I will miss you 🫂”
ആ message വായിച്ചപ്പോൾ നെഞ്ചിനുള്ളിൽ എന്തോ ശൂന്യത തോന്നി.
ഞാൻ പതുക്കെ type ചെയ്തു.
“Will miss you too dear 🫂”
കുറച്ച് seconds കഴിഞ്ഞ് അവളുടെ reply വന്നു.
“Bye ❤️”
“Bye…”
Chat അവസാനിച്ചു.
ഞാൻ phone മാറ്റിവച്ചു.
പക്ഷേ കുറച്ച് മിനിറ്റുകൾക്ക് ശേഷം എന്തോ തോന്നി വീണ്ടും WhatsApp തുറന്നു.
മരിയയുടെ chat തുറന്നു.
അപ്പോഴാണ് ശ്രദ്ധിച്ചത്.
DP കാണുന്നില്ല.
About കാണുന്നില്ല.
Last seen ഇല്ല.
ഞാൻ ഒരു നിമിഷം screenലേക്ക് നോക്കി നിന്നു.
പിന്നെ ഒരു ചെറിയ ചിരി വന്നു.
“അപ്പോൾ block ചെയ്തല്ലേ…”
അമ്മയുടെ വാക്ക് അക്ഷരംപ്രതി അനുസരിച്ചിരിക്കുന്നു.
ആ നിമിഷം തന്നെ എനിക്ക് മനസ്സിലായി.
ഇത് വെറും തമാശയോ timepassഓ ആയിരുന്നെങ്കിൽ ഇത്ര വിഷമം തോന്നില്ലായിരുന്നു.
പക്ഷേ എന്തുകൊണ്ടോ ആ രാത്രി ഉറക്കം വരാൻ വളരെ വൈകി…
അടുത്ത ദിവസം പതിവുപോലെ ഞാൻ രാവിലെ എഴുന്നേറ്റു.
അലാറം അടിക്കുന്നതിന് മുൻപേ കണ്ണ് തുറന്നിരുന്നു.
മുഖം കഴുകി ready ആയി ജോലിക്ക് ഇറങ്ങി.
പക്ഷേ മനസ്സ് ജോലിയിലായിരുന്നില്ല.
Delivery എടുക്കുന്നു.
Food കൊടുക്കുന്നു.
വീണ്ടും അടുത്ത order.
എല്ലാം യന്ത്രം പോലെ.
ഇടയ്ക്ക് കാർത്തിക് എന്നെ ശ്രദ്ധിച്ചു.
“എടാ, നിനക്കെന്താ പറ്റിയത്?”
“ഒന്നുമില്ല.”
“കള്ളം പറയണ്ട. നിന്റെ മുഖം കണ്ടാൽ അറിയാം.”
ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
“ചെറിയ headache.”
“ഹ്മ്… അത് വേറെ ആരോടെങ്കിലും പറഞ്ഞാൽ മതി.”
കാർത്തിക് ചിരിച്ചു.
പക്ഷേ ഞാൻ കൂടുതൽ ഒന്നും പറഞ്ഞില്ല.
അവനറിയില്ലല്ലോ എന്റെ തലയിൽ ഓടുന്ന കാര്യങ്ങൾ.
കാർത്തിക് പോയതിനു ശേഷം ഞാൻ വീണ്ടും bikeൽ കയറി.
റോഡിലൂടെ പോകുമ്പോൾ ഇന്നലത്തെ ഓരോ സംഭവവും വീണ്ടും ഓർമ്മ വന്നു.
ഒരു ദിവസം കൊണ്ട് ഇത്രയും up and down ഉണ്ടാകുമോ ജീവിതത്തിൽ?
രാവിലെ സന്തോഷം.
ഉച്ചയ്ക്ക് excitement.
വൈകുന്നേരം tension.
രാത്രി goodbye.
അവസാനം block.
എനിക്ക് അലീനയോട് ദേഷ്യം തോന്നി.
സത്യത്തിൽ മരിയയോട് എല്ലാം പറയേണ്ടതായിരുന്നു.
അലീന ജനലിനരികിൽ നിന്നത്.
ഒളിഞ്ഞ് നോക്കിയത്.
എല്ലാം.
ഒരു പണി കൊടുക്കാമായിരുന്നു.
ആ ചിന്ത വന്നപ്പോൾ ഞാൻ bike ഒന്ന് പതുക്കെയാക്കി.
പിന്നെ തന്നെ ചിരി വന്നു.
“എന്തിനാ?”
“അവൾ ചെയ്തതൊക്കെ ഒരു അമ്മ ചെയ്യുന്നതല്ലേ?”
അവളുടെ സ്ഥാനത്ത് വേറെ ആരായാലും അതുതന്നെ ചെയ്തേനേ.
