അംബികയുടെ വീട്ടിൽ നിന്നും ഒച്ച കൂടി വരുന്നത് കേട്ടപ്പോൾ ഡെൽമ മനസ്സിൽ ഓർത്തു ഇതു എന്ത് പറ്റി എന്ന്. ഡെൽമക്കു അടുക്കളയിൽ നിന്നിട്ടു അവിടെ എന്താ നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ലയിരുന്നു. അങ്ങനെ ആയപ്പോൾ ഡെൽമ വേഗം വീടിന്റെ രണ്ടാം നിയലിലേക്ക് ചെന്നു. ഡെൽമയുടെ വീടിന്റെ പുറകിലെ ആയി കുറച്ചു ടെറസ് ഭാഗം ഉണ്ട് അവിടെ ആണ് ഡെൽമ തുണി എല്ലാം കഴുകി വിരിച്ചു ഇടുന്നത്.
ഡെൽമക്ക് അവിടെ നിന്നാൽ അംബികയുടെ വീട് നന്നായി കാണാം. അംബികയുടെ വീട് ഒരു ചെറിയ ഓട് ഇട്ട പഴയ വീട് ആണ്. അംബികയെ പണ്ട് കെട്ടിയോൻ പിടിച്ചു തല്ലുമ്പോൾ കരച്ചിൽ ഒക്കെ കേൾക്കുക ആണെങ്കിൽ ഡെൽമ ടെറസ്സിൽ കെറി നോക്കുമായിരുന്നു.
ഡെൽമ ടെറസ്സിലേക്ക് ലൈറ്റ് ഇടാതെ ആണ് ഇറങ്ങിയത്. പാതി രാത്രി വെറുതെ ലൈറ്റ് ഇട്ടു അവിരുടെ ശ്രെദ്ധ ഇങ്ങോട് ക്ഷണിക്കണ്ടല്ലോ എന്ന് കരുതി ആണ് ഡെൽമ അങ്ങനെ ചെയ്തത്. ടെറസ്സിൽ രാത്രി ലൈറ്റ് ഇടാതെ നിന്നാൽ ആർക്കും അവിടെ ഒരാൾ നിൽക്കുന്നുണ്ട് എന്ന് മനസ്സിലാകില്ല എന്ന് ഡെൽമക്കും അറിയാം.
ഡെൽമ അവിടെ നിന്നും അവിരുടെ വീട്ടിൽ എന്താണ് നടക്കുന്നത് എന്ന് ശ്രദ്ധിച്ചു. അവിടത്തെ സംസാരം കേട്ടപ്പോൾ അംബിക അവളുടെ മകൻ ജിത്തുവുമായി വഴക്കിടുക ആണ് എന്ന് ഡെൽമക്ക് മനസിലായി. ജിത്തു ആണെങ്കിൽ കുറെ നാള് നാട്ടിൽ ഉണ്ടായില്ല കുറച്ചു നാള് മുൻപ് അച്ഛൻ മരിച്ചു അമ്മ വീട്ടിൽ ഒറ്റക്കായപ്പോൾ ആണ് നാട്ടിലേക്കു തിരിച്ചു വന്നത്.
ജിത്തുവിനെ ഒരു തരത്തിൽ അവന്റെ അമ്മ അംബിക നാട് കടത്തുക ആയിരുന്നു. അംബികയുടെ കെട്ടിയോൻ രാത്രി കുടിച്ചു ബോധം ഇല്ലാതെ വന്നു അംബികയോട് വഴക്കിടൽ പതിവായിരുന്നു പോകെ പോകെ അയാൾ ജിത്തുവിനെയും പിടിച്ചു ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ അംബിക അവനെ കൊണ്ട് പോയി അവളുടെ ആങ്ങളയുടെ അടുത്ത് ആക്കി. ജിത്തു പിന്നെ അവന്ടെ മാമ്മന്റെ വീട്ടിൽ നിന്നാണ് വളർന്നത്. ഈ കാര്യങ്ങൾ എല്ലാം അംബിക പറഞ്ഞു ഡെൽമക്കും അറിയാം.
ഡെൽമ അവിരുടെ വഴക്കിനു കാരണം എന്താണ് എന്ന് അറിയാൻ കാതു കൂർപ്പിച്ചപ്പോൾ അതിന്റെ കാര്യവും ഡെൽമക്ക് പിടികിട്ടി. ജിത്തു കൂട്ടുകാരോട് ഒപ്പോം വെള്ളം അടിച്ചു കറങ്ങി നടന്നു പാതി രാത്രി വീട്ടിൽ കയറി വന്നതിന്റെ പേരിൽ ആണ് ഇപ്പോളത്തെ വഴക്ക് എന്നു.
അംബിക ഒന്ന് പറയുമ്പോൾ അതിനു തറുതല ആയി ജിത്തു രണ്ടു തിരിച്ചു പറയുന്നുണ്ട് അതെല്ലാം കേട്ടപ്പോൾ അമ്മയും മോനും തമ്മിൽ ഉള്ള വഴക്കു ആല്ലേ എന്ന് കരുതി ഡെൽമ വീടിനു ഉള്ളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ആണ് ജിത്തു അമ്മയോട് വഴക്കിട്ട ദേഷ്യത്തിന് അടുക്കളയ വാതിലു വലിച്ചു അടച്ചു വീടിനു വെളിയിലേക്ക് വന്നത്. അവിരുടെ വീടിനു വെളിയിൽ ലൈറ്റ് ഇപ്പോളും ഉള്ളത് കൊണ്ട് ജിത്തു വെളിയിൽ നിൽക്കുന്നത് ഡെൽമക്ക് കാണാം.
ജിത്തു പെട്ടന്ന് വെളിയിലേക്ക് വന്നപ്പോൾ ഡെൽമാക്കു ആണെങ്കിൽ വീടിനു അകത്തേക്ക് പോകാൻ പറ്റാത്ത അവസ്ഥയായി. ഇപ്പോൾ ഡെൽമ അകത്തേക്ക് പോയാൽ താൻ ഇവിടെ നിന്നിരുന്ന കാര്യം ജിത്തുവിന് മനസ്സിലാകും എന്ന് ഡെൽമക്കു അറിയാം അതുകൊണ്ട് ഡെൽമ ജിത്തു വീടിനു അകത്തേക്ക് പോകുന്നതും കാത്തു അവിടെ തന്നെ നിൽക്കാൻ തീരുമാനിച്ചു.
ജിത്തു വീടിനു വെളിയിൽ വന്നു കുറച്ചു നേരം അവിടെ അങ്ങനെ നിന്നു പിന്നെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു വലിക്കാൻ തുടങ്ങി. ഡെൽമ അപ്പോൾ ആണ് ജിത്തു സിഗരറ്റ് വലിക്കും എന്ന് അറിയുന്നത്. അംബിക സംസാരത്തിന് ഇടക്ക് എപ്പളോ ഡെൽമയോട് സൂചിപ്പിച്ചിരുന്നു ജിത്തു ഇപ്പോൾ തല തെറിച്ച കൂട്ടുകെട്ടിൽ ആണ് ചെന്നു പെട്ടിരിക്കുന്നതെന്ന് പക്ഷെ അവൻ വീട്ടിൽ നിന്നു സിഗരറ്റ് വലിക്കാൻ മാത്രo വലിയ ആളു ആയി എന്ന് ഡെൽമ അറിഞ്ഞിരുന്നില്ല.
ഡെൽമയുടെ മനസ്സിൽ ജിത്തു ഇപ്പോളും ഒരു കൊച്ചു ചെക്കൻ ആയിരുന്നു. അംബിക ജിത്തുവിനെ മാമ്മൻടെ വീട്ടിൽ കൊണ്ട് പോയി ആകുമ്പോൾ ജിത്തുവിനു പ്രായം ഏകദേശം പതിനഞ്ചു വയസ്സ് കാണത്തൊള്ളൂ. ജിത്തു ഒരു അഞ്ചു ആറു വർഷം അവിടെ മാമന്റെ കൂടെ നിന്നു എങ്ങനെ നോക്കിയാലും ജിതിൻവിന് ഒരു ഇരുപത്തി രണ്ടു വയസ്സിന് അപ്പുറം കാണില്ല എന്ന് ഡെൽമക്ക് അറിയാം.
