“ദേവേട്ടൻ മോൻ പറഞ്ഞത് കേട്ടില്ലേ?” ദേവൻ ഒന്നും മിണ്ടാതിരുന്നപ്പോൾ സുപ്രിയ എടുത്തു ചോദിച്ചു.
“ഞാൻ കേട്ടു…” ദേവൻ യാന്ത്രികമായി മറുപടി പറഞ്ഞു.
“എന്നിട്ട് ദേവേട്ടൻ എന്താ ഒന്നും പറയാത്തത്? സത്യം പറയാമല്ലോ ഇപ്പോൾ എനിക്കും അങ്ങനെയൊരു ആഗ്രഹമുണ്ട്. എന്റെ മോന്റെ കൂടെ കുറെ നാൾ കിടന്നുറങ്ങണം. എത്രകാലമായി ഞാനും അവനും ഒന്നിച്ചു കിടന്നുറങ്ങിയിട്ട്. എനിക്ക് എന്റെ മോന്റെ കൂടെ കിടന്നുറങ്ങാൻ കൊതിയാവുന്നു.” അങ്ങനെ പറഞ്ഞുകൊണ്ട് സുപ്രിയ വീണ്ടും വീണ്ടും കണ്ണനെ ഉമ്മ വച്ചു.
“അതിനെന്താ നിങ്ങൾ ഒരുമിച്ച് കിടന്നു ഉറങ്ങിക്കോ…” മുഖത്ത് എങ്ങനെയൊക്കെയോ ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് ദേവൻ പറഞ്ഞു. വേണ്ട എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷേ ഇന്നേവരെ മകന്റെയോ ഭാര്യയുടെയോ ആഗ്രഹത്തിന് എതിരെ പറഞ്ഞിട്ടില്ല. പറയേണ്ട സാഹചര്യം അവരായിട്ട് ഉണ്ടാക്കിയിട്ടില്ല. തന്നെക്കൊണ്ട് പറ്റുന്ന ആഗ്രഹങ്ങൾ മാത്രമേ രണ്ടുപേരും പറഞ്ഞിട്ടുള്ളൂ.
ദേവൻ അങ്ങനെ പറഞ്ഞപ്പോൾ സുപ്രിയയും കണ്ണനും സന്തോഷമായി. സന്തോഷത്തോടെ അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി. ദേവനും യാന്ത്രികമായ ഭക്ഷണം കഴിക്കാൻ തുടങ്ങി. നല്ല രുചികരമായി ആണ് സുപ്രിയ എപ്പോഴും ഭക്ഷണം ഉണ്ടാക്കുന്നത്. പക്ഷേ അന്ന് ദേവന് ചപ്പാത്തിക്കും കറിക്കും ഒക്കെ അല്പം കയ്പ്പ് കൂടുതലുള്ളത് പോലെ തോന്നി. അല്പനേരം കഴിഞ്ഞപ്പോൾ എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞു. ദേവൻ എങ്ങനെയൊക്കെയോ കഴിച്ചു എന്നു വരുത്തി.
“ദേവേട്ടൻ എന്നാ ഇന്ന് ഓഫീസ് മുറിയിൽ കിടക്ക്” എല്ലാവരും ഭക്ഷണം കഴിച്ച പാത്രങ്ങളൊക്കെ കയ്യിലെടുത്തു കൊണ്ട് സുപ്രിയ ദേവനോട് പറഞ്ഞു. ദേവൻ
ഒന്നു മൂളി കേൾക്കുക മാത്രം ചെയ്തു.
കിടക്കുന്നതിനു മുൻപ് അൽപനേരം കൂടി ന്യൂസ് ചാനൽ കാണുന്ന പതിവുണ്ട് ദേവൻ. അന്നും പതിവുപോലെ ദേവൻ ടിവിയുടെ മുൻപിൽ ഇരുന്നു. ന്യൂസ് ചാനലാണ് വെച്ചിരിക്കുന്നത്. കണ്ണൻ അവന്റെ മുറിയിലെ ലൈറ്റും ഫാനും ഒക്കെ ഓഫ് ചെയ്ത് ദേവന്റെയും സുപ്രിയയുടെയും കിടപ്പുമുറിയിലേക്ക് പോയി. ദേവൻ അവന്റെ ആ നടപ്പ് ഒന്ന് നോക്കി. ഭാര്യയുടെ മുറിയിലേക്ക് ഭർത്താവ് കയറിപ്പോകുന്നത് പോലെയാണ് കണ്ണിൽ നടക്കുന്നത്. ‘ഛേ… അതൊക്കെ തന്റെ വെറും തോന്നലായിരിക്കും’ ദേവൻ അങ്ങനെ മനസ്സിൽ പറഞ്ഞ് ആശ്വസിച്ചു. സുപ്രിയ അടുക്കളയിലെ കാര്യങ്ങളൊക്കെ ഒന്ന് ഒതുക്കിയതിനു ശേഷം നേരെ ഹാളിലേക്ക് വന്നു.
“ദേവേട്ടാ… ജീരകവെള്ളം ഗ്യാസിൽ വച്ചിട്ടുണ്ട്. ഗേറ്റും വാതിലും ഒക്കെ അടയ്ക്കുമ്പോൾ അത് എടുത്തിട്ട് ഗ്യാസ് ഓഫ് ചെയ്യാൻ മറക്കരുത്. ഇന്ന് രണ്ട് ഫ്ലാസ്ക് വച്ചിട്ടുണ്ട്. ഒരെണ്ണം ദേവേട്ടനും പിന്നെ ഒരെണ്ണം എനിക്കും മോനും കൂടി…” ഹാളിൽ എത്തിയ സുപ്രിയ ദേവനോട് പറഞ്ഞു.
അത് പതിവായിട്ടുള്ള ഒരു കാര്യമാണ്. കിടക്കുന്നതിനു മുമ്പ് ഗ്യാസിൽ കുറഞ്ഞ തീയിൽ ജീരകവെള്ളം വയ്ക്കും. ഗേറ്റും കതകും ഒക്കെ അടച്ചതിനുശേഷം ദേവൻ തന്നെയാണ് ഫ്ലാസ്കിൽ വെള്ളം നിറച്ച് മുറിയിൽ കൊണ്ടുവന്നു വയ്ക്കുന്നത്. ഗ്യാസ് ഓഫ് ചെയ്യുന്നതും എല്ലാം ദേവൻ തന്നെ. പതിവായിട്ടുള്ള ശീലമാണ്. എല്ലാം ഓഫ് ചെയ്തതിനു ശേഷം ബെഡ്റൂമിൽ എത്തുമ്പോൾ മിക്കപ്പോഴും സുപ്രിയ കിടക്കാറായിട്ടുണ്ടാകും. പൂർണ്ണ നഗ്നയായി ആണ് സുപ്രിയ കിടന്നുറങ്ങുന്നത്. ചിലപ്പോഴൊക്കെ ഒരു നേരിയതു മാത്രം ഉടുക്കും. ഒരു നേരിയ മുണ്ട് മാത്രമായിരിക്കും ദേവന്റെ വേഷം. അടിവസ്ത്രങ്ങൾ ധരിച്ച് കിടക്കുന്ന ശീലം ആ വീട്ടിൽ ആർക്കുമില്ല.
ടിവി ഓഫ് ചെയ്യാതെ ദേവൻ ഗേറ്റ് അടയ്ക്കാൻ വേണ്ടി പോയി. ഗേറ്റ് അടച്ച് വന്നതിനുശേഷം അയാൾ പതിവായി ചെയ്യുന്നത് പോലെ പുറത്തെ വാതിലുകൾ പലതും അടച്ച് അടുക്കളയിൽ എത്തി. അടുക്കള വാതിലും അടച്ചു. ഇനി ആകെയുള്ളത് വീടിന്റെ മെയിൻ ഡോർ ആണ്. അത് കിടക്കുന്നതിനു മുമ്പാണ് അടയ്ക്കുന്നത്.
സ്റ്റൗവിൽ ഇരുന്ന ജീരകവെള്ളം ദേവൻ പതിയെ അതിന് അടുത്തായി തന്നെ സുപ്രിയ വെച്ചിരുന്ന രണ്ട് ഫ്ളാസ്ക്കുകളിലേക്ക് പകർത്തി. അതിനുശേഷം സ്റ്റൗവും ഗ്യാസും ഓഫ് ചെയ്തു. അടുക്കളയിലെ ലൈറ്റ് അണച്ച് അടുക്കളയും പൂട്ടി. എല്ലാം പതിവായി ചെയ്യുന്ന കാര്യങ്ങളാണ്. വളരെ യാന്ത്രികമായി പതിവിലും കൂടുതൽ സമയമെടുത്താണ് എല്ലാം ചെയ്തത്.

കണ്ണൻ ഒരു ഡാഡിബ്രോ ആകാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുന്നുണ്ടല്ലോ. 😄