രുദ്രപ്രതാപം – 27 2അടിപൊളി  

രുദ്രപ്രതാപം 27

Rudraprathapam Part 27 | Author : Jhon Clinton

[ Previous Part ] [ www.kambi.pw ]


ലിവിങ് റൂമിലെ ആ വലിയ ഗ്ലാസ് മേശക്കു ഒരു വശത്തായി ഞാൻ ഇരുന്നു. എന്റെ രണ്ടു വശങ്ങളിലുമായി ദിവ്യയും പിന്നെ മമ്മിയും ഉണ്ടായിരുന്നു…

ആ ഹാളിൽ ഇപ്പൊ ഒരു ഈച്ച പോലും ശബ്ദം ഉണ്ടാക്കണില്ല.എല്ലാവരും മുന്നിലുള്ള ബ്രേക്ഫാസ്റ് മാത്രം ശ്രദ്ധിച്ചു കഴിച്ചു കൊണ്ടിരിക്കാണ്…കൂടെ ഞാനും..

എന്റെ വലതുഭാഗത്തു ഇരിക്കണ മമ്മി ഒക്കെ ശ്വാസം വിടുന്നുണ്ടോ എന്ന്‌ തന്നെ സംശയം ആണ്.എന്താ ആ ഇരിപ്പ് വല്ല മഴയത്തു നനഞ്ഞ പൂച്ചയെ പോലെ ഉണ്ട്.

എന്താ സംഭവം എന്നല്ലേ.അതിന് കാരണം ദേ എന്റെ നേരെ മുന്നിൽ ഇരിക്കുന്ന പുള്ളിക്കാരി ആണ്.

മെറിൻ ആന്റി….

സംഭവം വളരെ സിമ്പിൾ ആണ്…ഇന്നലെ മമ്മി അവരോടു ചെറുതായി ഒരു നുണ പറഞ്ഞു. ഏതോ ഒരു ഓഫീസിൽ വളരെ ഇമ്പോർട്ടന്റ് ആയ ഒരു മീറ്റിങ്ങും ഉണ്ടെന്നും പറഞ്ഞാണ് അയച്ചേക്കുന്നെ…

എന്നാൽ അവിടെ എത്തിയതും കാര്യം മനസ്സിലായ പുള്ളിക്കാരി നേരെ തിരിച്ചു പോന്നു …കൂടെ ഒരു കോട്ട ദേഷ്യവും..

പാവം രണ്ടു ദിവസം മുമ്പേ ആണ് അവർ തിരിച്ചു നാട്ടിലേക്കു വന്നത്.അപ്പോഴാണ് ഇന്നലെ ഈ ചെയ്ത്തു.എന്തിനാ ചെയ്തത് എന്നൊന്നും ഞാൻ പറയണ്ടല്ലോ…

പിന്നെ ഇതൊന്നും എന്നോട് ആരും പറഞ്ഞത് അല്ലാട്ടോ.മമ്മിയെ തലങ്ങും വേലങ്ങും എടുത്തു എറിയുമ്പോ അവര് തന്നെ പറയണത് കേട്ടതാ.

അത് കണ്ടപ്പോ എനിക്ക് ഒരു കാര്യം ബോധ്യമായി.ദിവ്യക്ക് ഈ സ്വഭാവം കിട്ടിയത് മമ്മിയുടെ അടുത്ത് നിന്നല്ല മിക്കവാറും ദേ ഇവരുടെ അടുത്ത് നന്നായിരിക്കും.

ഫുഡ്‌ കഴിക്കുന്നതിനു ഇടയിൽ ഞാൻ മെറിൻ ആന്റിയെ ഒന്ന് എത്തി നോക്കി.ഇപ്പൊ ഒരു white colour ഓവർ സൈസ് ടീഷർട്ട്

ആണ് ഇട്ടേക്കുന്നെ..

സത്യം പറയാലോ നല്ല മോഡേൺ സ്ത്രീ. മൂക്കിൽ ഒരു റിങ് ഒക്കെ ഉണ്ട്. പിന്നെ കഴുത്തിലും കയ്യിലും എല്ലാം ആയി ഒരുപാട് പച്ചയും കുത്തിട്ടുണ്ട്…

നല്ല വെളുത്ത വട്ട മുഖം. ബ്രൗൻ കളർ കണ്ണുകൾ ചുണ്ട് ചെറുതായി കറുത്തിട്ടുണ്ട് അപ്പൊ സിഗരറ്റ് വലിക്കണ ശീലവും ഉണ്ടാവും. എന്നാലും ആ ചുണ്ടിന്റെ ഷേപ്പ്…

മുഖത്തേക്ക് മുടിയുടെ ഒന്ന് രണ്ടു നാരുകൾ വീണു കിടപ്പുണ്ട്.അത് വിരലുകൾ കൊണ്ട് മെറിൻ ആന്റി ഇടയ്ക്കു സൈഡിലേക്ക് മാറ്റുന്നുമുണ്ട്.

എന്തായാലും ഞാൻ അതികം ആയിട്ടൊന്നും നോക്കാൻ പോയില്ല. നമുക്ക് ആവശ്യത്തിനുള്ള അടി ഇപ്പൊ തന്നെ കിട്ടുന്നുണ്ടല്ലോ പിന്നെ എന്തിനാ പുറത്തു നിന്നു വേറെ വാങ്ങി കൂട്ടുന്നെ…

അങ്ങനെ ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് ആയി ഉണ്ടാക്കിയ രണ്ടു ബ്രെഡിന്റെ കഷ്ണവും പിന്നെ കുറെ പച്ച ഇലയും തിന്നു. സത്യം പറയാലോ എനിക്ക് സങ്കടം വന്നു.വീട്ടിലാണെൽ അമ്മ ഉണ്ടാക്കുന്ന നല്ല ഫുഡ്‌ കഴിക്കാർന്നു അതും നല്ല എരിവും പുളിയും ഒക്കെ ഉള്ളത്…

ഇതെന്താ ഇത്…

ഈ മൂന്നാല് പേര് വട്ടം ചുറ്റി ഉണ്ടാക്കിയ സാമാനം ആണ് ഇത് എന്നൊക്കെ പറയുമ്പോ.എന്താലെ…

വെറുതെ അല്ല ദിവ്യ ഒന്നും നോക്കാതെ ചാടി കേറി എന്റെ കൂടെ പോന്നത്.

*************

അങ്ങനെ കഷ്ടപ്പെട്ടണേലും അത് മുണുങ്ങി സോഫയിലേക്ക് ചെന്നിരുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ അതുകൊണ്ടു ഫോണും തോണ്ടി ഇരിക്കാർന്നു…

കുറച്ചു നേരം അതും നോക്കി ഇരിക്കുമ്പോ ആണ് മെറിൻ ആന്റി എന്റെ അടുത്തേക്ക് വരുന്നത്. നമ്മള് നല്ല ബഹുമാനം ഉള്ള കൂട്ടത്തിൽ ആയതോണ്ട് ഒന്ന് എണീറ്റു നിന്നു.നല്ല ശീലങ്ങളെ…

“Hi”പുള്ളിക്കാരി എന്റെ അടുത്തെത്തിയതും കൈ ഉയർത്തി കൊണ്ട് പറഞ്ഞു..

“hello…” ഞാനും പൊട്ടന്റെ പോലെ നിന്നു തിരിച്ചു പറഞ്ഞു.

“I am really sorry what happened earlier …”പുള്ളിക്കാരി ചെറിയ ഒരു ചളിപ്പോടെ ആണ് അത് പറയുന്നേ എന്ന് ആ സൗണ്ട് കേട്ടാൽ അറിയാം.

“ചില സമയത്തു അവളുടെ ഇങ്ങനത്തെ ഓരോ വെറുപ്പിക്കൽ കാണുമ്പോ മനുഷ്യന്റെ തല പൊളിയും.” മമ്മിയുടെ കാര്യം ആണ് പറയുന്നേ.

“അതോണ്ട് പറ്റിയതാ sorry”

”ഏയ്‌ അതൊന്നും കുഴപ്പമില്ല…“ഞാൻ അവരെ ഒന്ന് നോർമൽ ആകാൻ വേണ്ടി പറഞ്ഞു. അല്ലേലും എനിക്ക് എന്ത് കുഴപ്പം കിട്ടിയത് മുഴുവൻ മമ്മിക്ക് അല്ലെ.. കറക്റ്റ് സമയത്തു ദിവ്യ വന്നൊണ്ട് കൊന്നില്ല എന്നെ ഉള്ളു.

Leave a Reply

Your email address will not be published. Required fields are marked *