ദേവികയുടെ ഒരു യാത്ര – 2 12അടിപൊളി  

മൊബൈൽ പിന്നെ തിരികെ വച്ച് പതുക്കെ എഴുനേറ്റു, മുടി ഒക്കെ ഒന്ന് വാരി നേരെയാക്കി, ബാത്റൂമിലെ വാഷ്‌ബേസിനിൽ നിന്നും വെള്ളം മുഖത്തേയ്ക്കു ഒഴിച്ച് ബാക്കി ഉണ്ടായിരുന്ന ഉറക്കത്തെ അവൾ ആട്ടി പായിച്ചു. സമയം 5 മാണി കഴിഞ്ഞു നല്ലൊരു കാപ്പി ഇട്ടു കുടിക്കാൻ തീരുമാനിച്ചു ദേവിക കിച്ചൻ ലക്ഷ്യമാക്കി നടന്നു. നല്ലൊരു ചൂടൻ കാപ്പിയും റെഡി ആക്കി പുറത്തെ സിറ്റ്ഔട്ടിൽ ചാര് കസേരയിൽ ഇരുന്നു, ചൂട് കാപ്പി ചുണ്ടോടു ചേർത്ത് ഊതി കുടിക്കുമ്പോൾ മുറ്റത്തു പൂത്തു നിൽക്കുന്ന തന്റെ ചെടികളെ നോക്കി, ഇപ്പോൾ തന്റെ ആകെ ഉള്ള ഒരു കൂട്ടെന്നു പറയുന്നത് ഇവരൊക്കെയാണ്. താൻ വലിയ ഒരു പ്രൊഫെഷണൽ ഗാര്ഡനെർ അല്ലെങ്കിലും എന്നും പൂക്കളുടെ മനോഹാരിത ഇഷ്ട്ടമാണ്. അതാണ് ജീവിതത്തിന്റെ ഈ ഒഴിവു സമയങ്ങളിൽ ഇവയിലേക്കു തിരിഞ്ഞത്.

ചൂട് കാപ്പിയുടെ ഊതി കുടിച്ചു കൊണ്ട് ദേവിക അല്പം നേരം ഇരുന്നു ശാന്തമായി കണ്ണടച്ചു പെട്ടെന്ന് ലാപ്ടോപ്പിലെ ആ ഫോട്ടോകൾ അവളുടെ മനസ്സിലേയ്ക്ക് ഓടി പാഞ്ഞു വന്നു. തന്റെ മകളുടെ സ്വകാര്യയതയിൽ അറിയാതെ ആണെങ്കിലും താൻ നടത്തിയ ആ കടന്നു കയറ്റം അവൾക്കു ന്യായികരിക്കാൻ തോന്നിയില്ല, ചെയ്തത് ശെരിയല്ല. ശ്രുതി തന്റെ മകൾ ആണെങ്കിലും അവൾ ഇപ്പോൾ പ്രായപൂർത്തിയായ സ്ത്രീയാണ് അതിലുപരി ഇന്നവൾ തന്നെപോലെ ഒരു ഭാര്യയാണ്, അവൾക്കു അവളുടേതായ ഒരു സ്പേസ് ഉണ്ട് അതുപോലെ അവളുടേതായ ശെരികളും അതിലേക്കു താൻ നടത്തിയ ആ കടന്നു കയറ്റം ദേവികയിൽ ഒരു വല്ലായ്മ ഉളവാക്കി.

ഇങ്ങനെയുള്ള അവസരങ്ങളിൽ ശ്രീയുമായി സംസാരിക്കാറുണ്ട് പക്ഷെ ഇത്

അതിനപ്പുറം ആണ്, ഒരിക്കലും അവൾക്കു ഇത് വേറെ ഒരാളോടും ഡിസ്‌കസ് ചെയ്യാൻ പറ്റില്ല. അതെ ഈ വിഷയം ഇവിടെ വച്ച് അവസാനിപ്പിക്കണം ദേവിക മനസ്സിൽ തീരുമാനിച്ചു.

കാപ്പി കുടിച്ചു തീർന്ന നിമിഷത്തിൽ തന്നെ മുകളിലെ തന്റെ ഫോൺ ബെല്ലടിച്ചു, കപ്പ് തിരിച്ചു അടുക്കളയിൽ വച്ച് ദേവിക ഫോൺ എടുത്തു, സ്‌ക്രീനിൽ ശ്രുതി മോൾ എന്ന പേര് തെളിഞ്ഞു കണ്ടപ്പോൾ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിയതുപോലെ തോന്നി. ഒരു പരിഭ്രാന്തി ദേവികയിൽ ഉണ്ടായി, എന്നാലും അതൊക്കെ പറ്റുന്നതുപോലെ ഒതുക്കി ദേവിക ഫോൺ എടുത്തു. ” ഹാലോ അമ്മെ ” ശ്രുതിയുടെ ശബ്ദം കേട്ടപ്പോൾ തിരിച്ചു ഹും എന്ന് മൂളാൻ ദേവികയ്ക്കു സാധിച്ചൊള്ളു, “എന്താ അമ്മെ, ഉറക്കമായിരുന്നോ ” ഇല്ല” എന്ന ഒരു ഒറ്റവാക്കിൽ തിരിച്ചു പറഞ്ഞു.

അമ്മയുടെ ഈ ഒറ്റ വാക്കിലുള്ള മറുപടികൾ ശ്രുതിയിൽ ചെറിയ ഒരു പരിഭവം ഉണ്ടാകും എന്ന് ദേവികയ്ക്കു മനസ്സിലായി. ഇങ്ങനെ സംസാരിക്കണം എന്ന് ദേവികയും വിചാരിച്ചതല്ല പക്ഷെ ശ്രുതിയും ആയി സംസാരിക്കാനുള്ള ഒരു നിലയിലേയ്ക്ക് ദേവികയുടെ മനസ്സ് പകമാകാനുള്ള സമയം കിട്ടാത്തത് കൊണ്ടാണ്. ഇതിൽ ദേവികയ്ക്കു മനസ്സിൽ ഒരു വിഷമം ഉണ്ടാകാതെയിരുന്നില്ല.

” അമ്മെ, ഞാൻ വിളിച്ചത് ഇന്ന് രാത്രിയിലെ ഫ്‌ളൈറ്റിൽ മേഘ ബാംഗ്ലൂർ വരുന്നുണ്ട്, അവൾ വരുമ്പോൾ ആ ലാപ്ടോപ്പ് കൊടുത്തേക്കണേ ” ശ്രുതിയുടെ ശബ്ദം ഫോണിലൂടെ കേട്ടപ്പോൾ പിന്നെയും ഒരു ഞെട്ടലാണ് ദേവികയിൽ ഉളവാക്കിയത്. ഒരു കുട്ടിയുടെ കയ്യിൽ നിന്നും ഒരു കളിപ്പാട്ടം തട്ടിയെടുക്കുമ്പോൾ ഉണ്ടാകുന്ന ഒരു വിഷമവും നൈരാശ്യം ആണ് ദേവികയിൽ ആദ്യം വന്ന വികാരം.

” അമ്മെ, കേൾക്കുന്നുണ്ടോ ” ദേവികയിൽ നിന്നും ഒരു മറുപടി കേൾക്കാതെ ആയപ്പോൾ ശ്രുതി അല്പം ശബ്ദം ഉയർത്തി ചോദിച്ചു. “കൊടുക്കാം ” എന്ന് തിരിച്ചു യാന്ത്രികമായി തിരിച്ചു പറയാനേ ദേവികയ്ക്കു സാധിച്ചൊള്ളു. ” ശെരിയമ്മേ, ഞാൻ ഓഫീസിൽ നിന്നും ഇറങ്ങാൻ പോകുന്നു പിന്നെ വിളിക്കാം ” എന്ന് പറഞ്ഞു ശ്രുതി ഫോൺ വച്ച്.

ലാപ്ടോപ്പ് പെട്ടെന്ന് തന്റെ കയ്യിൽ നിന്നും ഇന്ന് എന്നെന്നേക്കും നഷ്ടമാകാൻ പോവുകയെന്ന യാഥാർഥ്യം ദേവികയിൽ എന്ത് വികാരമാണ് ഉണ്ടാക്കിയതെന്ന് അറിയാൻ സാധിക്കുന്നില്ല. വേണ്ടെന്നു വച്ചതാണ് ഇനി ആ ലാപ്ടോപ്പ് ആ ഫോട്ടോകൾ കാണാൻ ഉപയോഗിക്കേല്ലെന്നു. എന്നാലും ആ മൂന്ന് ഫോട്ടോകൾ തനിക്കു വല്ലാത്ത കുറെ ചോദ്യങ്ങൾ ഇട്ടിട്ടു ഉത്തരം നൽകാതെ എന്നെനിക്കും പോവുകെയെന്നത് ദേവികയിൽ എന്തോ ഒന്ന് എന്നെന്നേക്കും നഷ്ടപ്പെടാൻ പോകുന്നു എന്നൊരു തോന്നൽ.

Leave a Reply

Your email address will not be published. Required fields are marked *