ജിമ്മി പതിയെ കിട്ടിയ സ്വത്തും കൊണ്ടു നാട് വിട്ടു…ദൂരെ അധികം ആരും അറിയാതെ ഒരു സ്ഥലത്തേക്ക് അവൻ പോയി….എന്നാൽ അവിടെ ഒരു ബാങ്കിൽ പണിയെടുക്കുന്ന ഒരു പെണ്ണിനെ അവനു ഇഷ്ടപ്പെട്ടു…കഷ്ടപ്പെട്ടു പണി എടുത്തു ജീവിക്കാൻ വന്ന ജിമ്മി ആ പെണ്ണിനേയും അവളുടെ ചെറിയ മകനെയും അവന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റി…ആ പെണ്ണ് കല്യാണി ആയിരുന്നു..അവൾക്ക് അവളുടെ ചേച്ചിയുടെ അടുത്തു നിന്നും അവളെ ജിമ്മി മോചിപ്പിച്ചു.. അവന്റെ ജീവിതത്തിലേക്ക്…
ദിവ്യക്ക് കുഞ്ഞു ജനിച്ചു….ഒരു പെണ് കുഞ്ഞു….ദേവന് ആ കുട്ടിയുടെ ഡി എൻ എ ടെസ്റ്റ് നടത്തണം എന്ന ആഗ്രഹം ഉണ്ടായിരുന്നെകിലും ദിവ്യ ദേവനെ എതിർത്തു…സ്വന്തം മകനെ പോലെ അവനെ നോക്കാൻ ദേവനും തീരുമാനിച്ചു…
എന്നാൽ ദിവ്യക്ക് മനസ്സാൽ ഉറപ്പുണ്ടായിരുന്നു ആ കുഞ്ഞു ജിമ്മിയുടെ ആണെന്ന്…അവൾ അവനെ എന്നെങ്കിലും കാണും എന്ന പ്രതീക്ഷയോടെ അവളുടെ കുഞ്ഞിനെയും കൊണ്ടു തറവാട്ടിൽ കയറി..അവരുടെ പ്രശ്നങ്ങളുടെ അന്തകൻ ആയ കുഞ്ഞുമായി…
അവസാനിച്ചു….
