അങ്ങനെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതും ദിവ്യയും ഹരിയും തമ്മിൽ ഉള്ള ശാരീരിക ബന്ധം കുറഞ്ഞു…ഏർപെട്ടൽ പോലും ഗർഭ നിരോധന മാർഗങ്ങൾ അവർ സ്വീകരിച്ചു… ഹരിക്കും അവൾക്കും 2 കുട്ടികളിൽ ആയിരുന്നു താല്പര്യം…അങ്ങനെ 4 വർഷം കഴിഞ്ഞു…ദിവ്യക്ക് അപ്പോൾ 34 വയസായിരുന്നു…കല്യാണത്തിന് മുൻപ് താൻ പഠിപ്പിക്കാൻ പോയിരുന്ന അതെ സ്കൂളിലാണ് അവൾ ഇപ്പോഴും പഠിപ്പിക്കാൻ പോകുന്നത്..ഗർഭിണി ആയിരുന്ന സമയത്താണ് അവൾ സ്കൂളിൽ നിന്നും അവധി എടുത്തിരുന്നത്….
ഹരിയുടെ മൊബൈൽ കട വളർന്നു..ഒപ്പം തന്നെ ഹരിയും അവിടെ എല്ലാവർക്കും സ്വീകാര്യനായി….
ദേവനും ശാലിനിക്കും 2 മക്കൾ ആയിരുന്നു..2 ആണു മക്കൾ..ദേവിക്കും രാജീവനും 1 മകൾ മാത്രമേ ഉണ്ടായിരുന്നുള്ളു…അവർ എല്ലാരും കൂട്ടുകുടുംബമായി സന്തോഷത്തോടെ അവിടെ താമസിച്ചു….
എന്നാൽ അവർ അറിഞ്ഞിരുന്നില്ല അവരുടെ ജീവിതം മാറാൻ പോകുകയായിരുന്നു എന്നു….
ഒരു ദിവസം ദിവ്യ സ്കൂളിൽ നിന്നും തിരിച്ചു വരാൻ നോക്കുന്ന സമയത്താണ് അവളെ ആരോ പുറത്തുനിന്നും വിളിച്ചത്…
ദിവ്യയെ….
ആ വിളി കേട്ടതും അവൾ തിരിഞ്ഞ് നോക്കി..അതു അവളുടെ കൂടെ വർക് ചെയ്യുന്ന അവിടെയുള്ള സോഷ്യൽ ടീച്ചർ ആയ മഞ്ജു ആയിരുന്നു…അവൾ അവിടെ പഠിപ്പിക്കാൻ തുടങ്ങിയതുമുതൽ അവളുടെ ഒരു കൂട്ടുകാരി കൂടി ആയിരുന്നു അത്..അവളെക്കാൾ 3 വയസു കൂടുതൽ ആയിരുന്നു അവൾക്ക്..4 വർഷം മുൻപ് ഉണ്ടായ ഒരു അപകടത്തിൽ അവളുടെ വലതുകാൽ അവൾക്ക് മുട്ടിനുമുകളിൽ വെച്ച് നഷ്ടപ്പെട്ടിരുന്നു…ഒരു വെപ്പ് കാലിന്റെ സഹായത്തോടെ ആയിരുന്നു അവൾ ഇപ്പോൾ അവളുടെ ജീവിതം മുൻപോട്ടു കൊണ്ടുപോയിരുന്നത്….
എടി പോകല്ലേ ഞാനും വരുന്നു.. അതും പറഞ്ഞു അവളും ദിവ്യയുടെ കൂടെ നടന്നു…
“ഇതെന്താ മഞ്ജു നീ ഇന്ന്
നടക്കുന്നെ സാധാരണ നീ ഓട്ടോയിൽ പോകാരല്ലേ പതിവ് അതും വൈകി…”
ഒന്നുമില്ല വെറുതെ നിന്റെ കൂടെ നടക്കാം എന്നു കരുതി…അതും പറഞ്ഞു മഞ്ജു അവളുടെ കൂടെ നടന്നു…നടക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടു വേഗത്തിൽ നടക്കാൻ മഞ്ജുവിന് ആകുന്നില്ലായിരുന്നു…അത് അറിയാവുന്ന ദിവ്യ പതിയെ ആണ് നടന്നത്….
അമ്മു കുട്ടി എന്തു പറയുന്നു….
“എന്ത് പറയാനാ എന്റെ മഞ്ജു സുഗം തന്നെ അടുത്ത കൊല്ലം അവളെ സ്കൂളിൽ ചേർക്കുമ്പോൾ അറിയാം എന്തൊക്കെ നടക്കും എന്ന..ഇപ്പൊ തന്നെ മുഴുവൻ കളിയ….”
“പിള്ളേർ കളിക്കട്ടെ ദിവ്യയെ..അവൾക്ക് ഇപ്പോഴൊക്കെ അല്ലെ ഇങ്ങനെ പഠിക്കാൻ പറ്റു. ഇവിടെ ഒക്കെ വന്നാൽ പിന്നെ കളിക്കാൻ ഒന്നും പറ്റില്ല എന്ന് നിനക്ക് അറിയില്ലേ..നമ്മക് കണ്ണീചോര ഉണ്ടെന്നു കരുതി നമ്മുടെ ഈമാന്മാര്ക്ക് അത് ഇണ്ടാകണം എന്നില്ലല്ലോ….”
“അതും ശരിയാ….”
അവരുടെ സംസാരത്തിന്റെ ഇടയിൽ ദിവ്യ അവളുടെ ഫോൺ അടിക്കുന്നത് ശ്രെദ്ധിച്ചില്ല… കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വന്ന ഒരു ഓട്ടോയിൽ മഞ്ജു കയറി പ്പോയി…പിന്നെയും ദിവ്യ നടക്കാൻ തുടങ്ങിയപ്പോഴാണ് അവളുടെ ഫോൺ അടിക്കുന്നത് അവൾ അറിഞ്ഞത്….
അത് എടുത്തു നോക്കിയപ്പോൾ ഹരി ആയിരുന്നു..
“എന്താ ഹരിയേട്ട ” അവൾ ഫോൺ എടുത്തതും ചോദിച്ചു….
“എത്ര നേരമായി വിളിക്കുന്നു…നിനക്ക് ഫോൺ എടുത്താൽ എന്താ…ഹരി അവളോട് ചൂടായി….
അത് പിന്നെ…..
നീ വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് വാ…ശാലിനി ഏട്ടത്തിയെ ഒരു വണ്ടി ഇടിച്ചു…നീ വേഗം വാ….
അതും പറഞ്ഞു ഹരി ഫോൺ വെച്ചു….ഒരു വലിയ ഞെട്ടലാണ് അവൾക്ക് ഉണ്ടായത്….
അവൾ പെട്ടെന്ന് തന്നെ അവിടേക്ക് പോയി..അവിടെ എത്തിയപ്പോൾ അവൾ കണ്ടത് ഐ സി യു വിന്റെ മുൻപിൽ ഇരിക്കുന്ന ഹരിയെയും ദേവനെയുമാണ്….
അവൾ വേഗം ഹരിയുടെ അടുത്തേക്ക് പോയി..
ഹരിയേട്ടാ….
എന്നാൽ അവൻ അവളെ ഒന്നു നോക്കുക മാത്രേ ചെയ്തുള്ളൂ….
“മക്കൾ ….” അവളുടെ ചോദ്യം കേട്ട അവൻ അവളെ ഒന്നു നോക്കി…
“അവരെ ദേവിച്ചേച്ചി കൊണ്ടുപോയി..ഇവിടെ നിൽക്കേണ്ട എന്നു കരുതി….”
അപ്പോഴാണ് ഡോക്ടർ പുറത്തേക്ക് വന്നത്…അപ്പോൾ തന്നെ ഹരി അയാളുടെ കൂടെ ഡോക്ടറിന്റെ മുറിയിലേക്ക് പോയി….
