ദിവ്യയുടെ വിധി 4അടിപൊളി  

ഹരി പോയതും ദിവ്യ ദേവന്റെ അടുത്തേക്ക് ഇരുന്നു.. അവളും നന്നായി

പേടിച്ചിരുന്നു

_____________________________________

ഹരി ഡോക്ടറുടെ കൂടെ മുറിയിലേക്ക് കയറിയപ്പോൾ അയാൾ അയാളുടെ കസേരയിൽ ഇരുന്നു..ശേഷം അവളുടെ അവസ്ഥയെ പറ്റി വിവരിച്ചു…

“ലുക്ക് ഹരി…ദൈവത്തിന്റെ കൃപ കൊണ്ട് നമ്മുക്ക് ജീവൻ രക്ഷിക്കാൻ പറ്റി…”

അതുകേട്ടപ്പോൾ ആണ് ഹരിക്ക് ആശ്വാസം വന്നത്….

“പക്ഷേ….അവിടെയാണ് പ്രശ്‌നം…”

അതുകേട്ടപ്പോൾ അടുത്തത് എന്താണ് പറയുന്നതെന്ന് അവൻ ശ്രെദ്ധിച്ചു കേട്ടു…

“ആക്സിഡന്റിൽ ശാലിനിയുടെ നട്ടെലിന്റെ ഭാഗത്തുകൂടി പോകുന്ന ഒരു നർവിന് ക്ഷതം പറ്റിയിട്ടുണ്ട്…അത് പതിയെ മരുന്നുകൾ കൊണ്ട് മാത്രേ നേരെയാക്കാൻ സാധിക്കു….അതുവരെ ശാലിനിയുടെ അരയ്ക്ക് താഴെ തളർന്നിരിക്കും.. പക്ഷെ മരുന്നുകൾ കൊണ്ട് മാറ്റാൻ പറ്റുന്നതെ ഉള്ളു….”

അതുകേട്ട് ഹരി ഞെട്ടി….അവൻ ആകെ സങ്കടത്തിൽ ആയി…ദേവേട്ടനോട് എങ്ങനെ ഇത് പറയും എന്നു അവനു അറിയില്ലായിരുന്നു…

അവളുടെ അവസ്ഥ അറിഞ്ഞ ദേവനും ദിവ്യയും ആകെ ഷോക്കിൽ ആയിപ്പോയി…പിന്നെയുള്ള കുറെ നാൾ ശാലിനിയുടെ ചികിത്സയും ഒക്കെ ആയി മുൻപോട്ടു പോയി…കുറച്ചു നാളുകൾക്കുശേഷം അവൾ തിരിച്ചു വീട്ടിലേക്ക് വന്നു….ജോലി ഉപേക്ഷിച്ചു അവളെ നോക്കാം എന്ന ദിവ്യയുടെ തീരുമാനം ദേവി സംസാരിച്ചു മാറ്റി….ദേവി അങ്ങനെ അവളെ നോക്കാൻ തുടങ്ങി….

അങ്ങനെ കുറച്ചു കാലം കൂടി കഴിഞ്ഞു…ചികിത്സയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായത് ഒഴിച്ചാൽ വലിയ ഒന്നും സംഭവിച്ചില്ല…..അതിൽ എല്ലാവർക്കും സങ്കടം ഉണ്ടായിരുന്നു…എന്നാൽ പിന്നെയും അവരെ പ്രശ്നങ്ങൾ അലട്ടി…ആ വീട്ടിൽ ഉള്ള എല്ലാവർക്കും ഇതുപോലെ അവസ്ഥകൾ ഉണ്ടാകാൻ തുടങ്ങി…..കാരണവർക്ക് വരെ വളരെ ചെറിയ ഒരു നിമിഷത്തിൽ വരെ അപകടത്തിൽ നിന്നും ഒഴിവായി….ഹരിക്കും അപകട ലക്ഷണങ്ങൾ ഉണ്ടായി…ഒപ്പം അവരുടെ കച്ചവടത്തിലും പ്രശ്നങ്ങൾ ഉണ്ടായി…..

അപ്പോഴാണ് കാരണവരുടെ അനുജൻ വീട്ടിലേക്ക് വന്നത്….പൂജയും വഴിപാടും ഒക്കെയായി നടക്കുന്ന ഒരാൾ ആയിരുന്നു അദ്ദേഹം…

ചേട്ടാ….ഇവിടെ എന്തൊക്കെയോ അനർധങ്ങൾ നടക്കുന്നതായി അറിഞ്ഞു…

” ഇവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെടാ…അല്ലാതെ ഇങ്ങനെ നടക്കുമോ…എല്ലാവയ്ക്കും ഇപ്പോൾ ഭയം ആണ്…”

“ചേട്ടാ എന്നാൽ നമ്മുക്ക് അമ്പല തട്ടിൽ ഉള്ള ആ ജോൽസ്യനെ കണ്ടാലോ….അങ്ങേരു പറഞ്ഞത് നടന്നിട്ടല്ലേ ഉള്ളു..എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ അദ്ദേഹം പറഞ്ഞു തരില്ലേ…”

അനുജന്റെ ചോദ്യം അയാളിൽ അപ്പോഴാണ് കത്തിയത്..അപ്പോൾ തന്നെ അവരും ഒപ്പം ഹരിയും കൂടെ അങ്ങേരെ കാണാൻ ആയി അമ്പലതട്ടിലേക്ക് നടന്നു….

അമ്പല തട്ടിൽ

പോയ അവർ ജോൽസ്യനെ കണ്ട് അവരുടെ വിഷമങ്ങൾ എല്ലാം പറഞ്ഞു…അതുകേട്ട ജ്യോത്സ്യൻ കവടി നിരത്തി….കുറച്ചുനേരം നോക്കിയശേഷം അദ്ദേഹം പറയാൻ ആരംഭിച്ചു….

“പ്രശ്നം ഗുരുതരം ആണ്..ആരുടെയോ ശാപം ആണ്..അത് വല്ലാതെ ഏറ്റിരിക്കുന്നു… അതാണ് ഈ പ്രശ്നത്തിന് കാരണം….ഇത് എല്ലാവർക്കും ദോഷം ചെയ്യും..ആ കുടുംബത്തിൽ ഉള്ള എല്ലാവർക്കും മരണ സാധ്യത കാണുന്നുണ്ട്…കുട്ടികളിൽ പോലും ….”

അതുകേട്ട് അവർ ഞെട്ടി…

“ഇതിനു എന്താണ് പ്രതിവിധി ഉള്ളത് ജോൽസ്യനെ….”കാരണവർ ചോദിച്ചു….

“ഈ കുടുംബത്തിൽ അവസാനമായി ഒരു കുഞ്ഞു എപ്പോഴാ ജനിച്ചത്…”

“4 വർഷം മുൻപ്….”

“ഈ കുടുംബത്തിൽ ഒരു കുഞ്ഞു കൂടി വരണം..എന്നാൽ മാത്രേ നിങ്ങളുടെ പ്രശ്നം പൂർണമായി പോകുകയുള്ളൂ….പിന്നെ കുറച്ചു പൂജകൾ ഉണ്ട്..അതൊക്കെ നാം ചെയ്യാം…അത് ചെയ്യുന്നത് പ്രശ്നങ്ങൾ കുറയ്ക്കും..എന്നാൽ പോകണമെങ്കിൽ ആ വീട്ടിൽ ഒരു കുഞ്ഞു ജനിക്കണം..ആ കുഞ്ഞു ജനിക്കുമ്പോൾ പ്രശ്നങ്ങൾ പോകുക മാത്രം അല്ല ചെയ്യുക ആ വീട്ടിൽ ഐശ്വര്യം നിറയുകയും ചെയ്യും….”

അതു കേട്ട അവർക്ക് സന്തോഷം ആയി…അവർ ജോലസ്യന് വേണ്ട പൈസയും നൽകി അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി…വീട്ടിൽ എത്തി രാത്രി ആയപ്പോൾ അവർ ഈ കാര്യം ചർച്ച ചെയ്യാൻ തീരുമാനിച്ചു….എന്നാൽ അവിടെയായിരുന്നു പ്രശ്‌നം…ആര് കുഞ്ഞിന് ജന്മം നൽകും…ആ വീട്ടിൽ ഇനിയും പ്രസവിക്കാൻ കഴിയുന്നത് ദിവ്യക്ക് മാത്രമായിരുന്നു….അതുകൊണ്ട് തന്നെ ഹരിയോട് കാര്യങ്ങൾ എല്ലാം ബോധിപ്പിച്ചു..ഹരിയും അത് കേട്ടിരുന്നതുകൊണ്ട് അവനും അതിനു സമ്മതിച്ചു…അങ്ങനെ അവൻ കിടക്കാൻ പോയ സമയത്തു ഈ കാര്യം ദിവ്യയെ അറിയിക്കാൻ തീരുമാനിച്ചു…

Updated: August 31, 2026 — 12:33 pm

Leave a Reply

Your email address will not be published. Required fields are marked *