പൂർമാതളം പൂത്ത കാലം [Revised and Extended] Likeഅടിപൊളി  

പൂർമാതളം പൂത്ത കാലം

[ കൊമ്പൻ ]

[ Revised and Extended ]

June 19, 2025


(കൊമ്പന്റെ അതിമനോഹരമായ ഒരു കഥ. രസം പിടിച്ച് വായിച്ചു വന്നപ്പോൾ, പെട്ടെന്ന് തീർന്നുപോയി.

കഥാപത്രങ്ങൾ എങ്ങോട്ടു പോകണം എന്ന് പകച്ച് നിൽക്കുകയാണെന്ന് തോന്നി.

‘പോരുന്നോ, കൂടെ, മുമ്പോട്ട്?’ എന്ന് ചോദിച്ച് അവരെ കൂട്ടി നടന്നു, നിങ്ങളുടെ അരികിലേയ്ക്ക്.

സമർപ്പണം, കൊമ്പന്‌.

ഏതൊരു സാഹിത്യ സൃഷ്ടിയേയും പോലെ ഈ എളിയ ശ്രമങ്ങളെ ഭാവനകളായി മാത്രം ആസ്വദിക്കുക.

യാഥാർത്ഥ്യവുമായി ഇതിനൊന്നും യാതൊരു ബന്ധവും ഇല്ല. ഉണ്ടാകാനും പാടില്ല.

കമന്റുകൾ ആണ്‌ ഊർജം, പ്രചോദനം.)

Revised and Extended By kkwriter-2024 (കെകെറൈറ്റർ-2024)

“അടയും ചക്കരയും പോലെയായിരുന്നല്ലോ ഇപ്പൊ എന്ത് പറ്റി നിനക്ക്?” സ്നേഹ മകളോട് ചോദിച്ചു.

“ഒന്നൂല്ല”

“അജിത്, കേട്ടില്ലേ? രണ്ടിന്റെയും ഇടയിൽ എന്തോ സംഭവിച്ചിട്ടുണ്ട്. നാളത്തെ പൂജയ്ക്ക് നകുൽ ഇങ്ങോട്ടേക്ക് വരുന്നില്ല പോലും, അവനു ലീവ് ആണ് മൂന്നു ദിവസം.

എന്നിട്ടും വരുന്നില്ല. ഈ പെണ്ണ് ആണെങ്കിൽ, അവനെയൊന്നു വിളിക്കാൻ പറഞ്ഞിട്ട്, പറയുന്നത് കണ്ടില്ലേ?”

“എന്താ നിമിഷ മോളെ, നിന്റെ ഏട്ടനല്ലേ അവൻ?” അജിത്തിന് ചിരിവന്നു.

അരികിൽ വന്ന്, പിണക്കത്തോടെ തന്റെ തോളിൽ ചാരിയ മകളുട തലയിൽ അയാൾ സ്നേഹപൂർവം തലോടി.

മൂന്നുപേരും, അജിത്തിന്റെയും സ്നേഹയുടെയും ബെഡ് റൂമിൽ ആയിരുന്നു.

ചാരിയിരുന്ന് പതിവുപോലെ തന്റെ രാത്രി വായനയിൽ മുഴുകിയിരുന്ന അജിത്തിന്റെ അരികിലേയ്ക്കാണ് മകളെയും കൂട്ടി സ്നേഹ എത്തിയത്.

അമ്മയും മോളും തമ്മിൽ ഇടയ്ക്കെല്ലാം ഇത്തരം തർക്കങ്ങൾ പതിവാണ്. ഏട്ടനും അനിയത്തിയും തമ്മിൽ പിന്നെ പറയുകയേ വേണ്ട! കുറച്ചു കഴിഞ്ഞാൽ രണ്ടും അടയും ചക്കരയും പോലെ കഴിയുന്നതും കാണാം.

അതിനാൽ ഒരു പക്ഷവും പിടിയ്ക്കാതെ ചിരിച്ചുകൊണ്ട് ഇരിയ്ക്കുന്നതാണ് ബുദ്ധിയെന്ന് അജിത്തിനറിയാം.

നിമിഷ, ബെഡിൽ ചാരിയിരിക്കുന്ന അച്ഛന്റെ അടുത്ത് നിന്നും എണീറ്റു സ്റ്റഡി റൂമിലേക്ക് നടന്നു, അവിടെത്തന്നെയാണ് നകുലിന്റെ ടേബിളും ഇട്ടിരിക്കുന്നത്.

അവന്റെ ഫോട്ടോ ആ മഞ്ഞ നിറത്തിലുള്ള സ്റ്റഡി ടേബിളിന്റെ മേലെ വെച്ചെടുത്തു നിന്നും ഒരേറു കൊടുത്തു. നേരെ പിങ്ക് നിറമുള്ള ബെഡ്ഷീറ്റ് വിരിച്ച ബെഡിലേക്കാണ് അത് ചെന്നു വീണത്.

അവൾക്ക് ചെറുതായി

കരച്ചിലും വരുന്നുണ്ടായിരുന്നു. മുഖം ടേബിളിൽ പൂഴ്ത്തികൊണ്ട് അവൾ പതിയെ തേങ്ങി.

കണ്ണുകൾ ഇറുകിയടച്ചതും, നകുലന്റെ ചിരിച്ച മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു.

ഇരുവരും, കെട്ടിപ്പിടിച്ചും ഉമ്മ വെച്ചുമൊക്കെ ബെഡിൽ കിടന്നുരുണ്ടതും, അവൻ തന്റെ തലമുടി ഉഴപ്പിയതും, താൻ വഴക്കുണ്ടാക്കിയതും ഒക്കെ അവളുടെ മനസ്സിൽ വന്നപ്പോൾ അവളെണീറ്റ് അവന്റെ ഫോട്ടോയെ കയ്യെത്തിച്ചെടുത്തു. എന്നിട്ട് നെഞ്ചോട് ചേർത്തുകൊണ്ട് പറഞ്ഞു.

“തെമ്മാടി, ഇങ്ങോട്ടു വാടാ നീ! ഞാനെങ്ങും മിണ്ടില്ല നിന്നോടിനി.”

സ്നേഹ ഒന്നുകൂടെ നകുലിനെ വിളിച്ചു.

ഇത്തവണ അവന്റെ ഫോൺ അങ്ങേത്തലക്കൽ അവനെടുത്തു.

“എന്താമ്മേ!”

“എടാ ചെറുക്കാ നീയെവിടെ പോയിരിക്കുവാ?!”

“ഗ്രൗണ്ട് ന്നു വന്നേയുള്ളു അമ്മാ!”

“നിമിഷയോടു നിനക്കെന്താടാ!?”

“എനിക്കെന്ത്? അവളല്ലേ വിളിച്ചിട്ട് ഫോൺ എടുക്കാത്തതും, മെസ്സജിന് റിപ്ലൈ അയക്കാത്തതും!”

“ശരി. നീ നാളെ കാലത്തു ഇങ്ങത്തിക്കോണം! ചിങ്ങംചിറക്ക് പോകാനുള്ളതാ. വല്യച്ചനും ചെറിയച്ഛനും മക്കളും എല്ലാരുമുണ്ട്! നീ മാത്രേ ഇല്ലാത്തത് ഉള്ളു.”

“അത് ഞാനില്ല, എനിക്ക് നാളെ മാച്ച് ഉള്ളതാ!”

“ഓ പിന്നെ നീയൊന്നു മിണ്ടാണ്ടിരിക്ക് നകുൽ. ദേ ഞാനച്ഛനോടു കൊടുക്കാം!”

നകുൽ ‘കുടുങ്ങിയല്ലോ നാഥാ’ എന്ന മട്ടിൽ കൈ തലയിൽ വെച്ചതും,

“എന്താടാ നീ വല്ലോം കഴിച്ചോ!” അങ്ങേത്തലക്കൽ കടുപ്പിച്ച ഒരു ശബ്ദം!

“ഒന്ന് വേഗം ഫ്രഷ് ആയിട്ട്, ചായ കുടിക്കാൻ പോണം അച്ഛാ!”

“ഉം, ഇന്ന് രാത്രി ഉള്ള ബസ്സിന് വന്നോണം!”

“അത്….”

“ഒന്നും ഇങ്ങോട്ടു പറയണ്ട!” അച്ഛന്റെ ഗൗരവ സ്വരം.

Updated: August 31, 2026 — 12:01 pm

Leave a Reply

Your email address will not be published. Required fields are marked *