എൻ്റെ കിളിക്കൂട് – 6 1അടിപൊളി  

സുബ്രഹ്മണ്യൻ ഇന്നലെ കാണാൻ പോയ ആളെ കണ്ടില്ല. അയാൾ സ്ഥലത്തില്ലായിരുന്നു, ഇന്ന് എത്തും.ആ ആളെ ഇന്ന് കാണാൻ പറ്റു. ഇന്ന് എപ്പോൾ കാണാൻ പറ്റുമെന്നറിയില്ല, അതുകൊണ്ട് എനിക്ക് ഇന്നും പോകേണ്ടിവരും. ആ കടലാസ് സുബ്രഹ്മണ്യൻ്റെ അവധിക്കുള്ളതാണ്. ഇപ്പോൾതന്നെ പൊയ്ക്കോ. അവൻ പോകുന്നതിനു മുമ്പ് കൊണ്ടുപോയി കൊടുത്താൽ ആപ്പീസിൽ കൊടുത്തോളും.   നിന്നോട് എത്ര നാളായി നമ്മുടെ ഫോൺ നന്നാക്കുന്ന കാര്യം പറഞ്ഞിട്ട്, സുബ്രഹ്മണ്യൻ കുറേ ഈ ഫോണിലേക്ക് വിളിച്ചു എന്ന് പറഞ്ഞു. കിട്ടാത്തതുകൊണ്ട് ആ രാജുവിൻ്റെ വീട്ടിൽ വിളിച്ചു പറഞ്ഞിട്ട്, അവൻറെ മോൻ രാത്രി വന്നു പറയുകയാണ് ഉണ്ടായത്. അവർക്കൊക്കെ ഭയങ്കര ബുദ്ധിമുട്ട് ആയിട്ടുണ്ടാവും. ഇവിടെ ഒരു ഫോൺ ഉണ്ടായിട്ട് ഒന്നു നന്നാക്കി എടുക്കാൻ വയ്യ.” ഞാൻ :- ഞാൻ എത്ര പ്രാവശ്യം ടെലഫോൺ ഓഫീസിൽ ചെന്ന് പരാതി പറഞ്ഞു. അവർ വന്ന് ശരിയാക്കാത്തത് എൻറെ കുഴപ്പം കൊണ്ടാണോ. എന്നുകൂടി ഞാന് ചെന്ന് പറയാം” മുണ്ട് മാറി പാൻറും ഷർട്ടും ഇട്ട് സൈക്കിളുമെടുത്ത് ലീവ് ലെറ്ററും ആയി വേണു ചേട്ടൻറെ വീട്ടിലേക്ക് പുറപ്പെട്ടു. 10 മിനിറ്റ് സൈക്കിൾ ചവിട്ടാൻ ഉള്ള ദൂരം ഉണ്ട്. സൈക്കിൾ ചവിട്ടുന്നതിനിടയിൽ, ഇന്നും ഞങ്ങൾ രണ്ടുപേർ മാത്രമാണ് അവിടെയുണ്ടാവുക എന്നോർത്തപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരനുഭൂതി തോന്നി. ഇങ്ങനെയൊക്കെ ഓർത്ത് അവിടെ ചെല്ലുമ്പോൾ പുള്ളിക്കാരൻ പോകാൻ ഇറങ്ങുകയായിരുന്നു. ഞാൻ:- ഇത് ചിറ്റപ്പൻറെ ലീവ് ലെറ്റർ ആണ്. വേണു:- എന്തേ സുബ്രഹ്മണ്യൻ ചേട്ടൻ തിരുവനന്തപുരത്ത് പോയിട്ട് തിരിച്ചെത്തിയില്ലെ? ഞാൻ :- പോയ ആളെ കാണാൻ സാധിച്ചില്ല. ഇന്നു കാണാൻ പറ്റും എന്നു പറഞ്ഞ് അവിടെ സ്റ്റേ ചെയ്തു. വേണു:- ശരി, ഞാൻ ഓഫീസിൽ കൊടുത്തേക്കാം. ഞാൻ തിരിച്ചു വന്നു. ചായ കുടി കഴിഞ്ഞിട്ട് വേണം ടെലഫോൺ ഓഫീസിൽ പോകാൻ. അവിടെ ചെന്ന് ഒന്നു കൂടി പരാതിപ്പെട്ടു നോക്കാം. അവിടെ ചെന്ന് പരാതിയും പറഞ്ഞ് പോരും വഴി കിളിയുടെ വീട്ടിൽവന്ന് കയറാം. ഞാൻ ചെല്ലുന്നില്ല എന്ന പരാതിയും മാറും. ഇങ്ങനെയൊക്കെ വിചാരിച്ച് ചായ കുടി ഒക്കെ കഴിഞ്ഞപ്പോൾ അമ്മൂമ്മ വീടിനു പുറത്തായിരുന്നു. ഞാൻ പുറത്തിറങ്ങി അമ്മൂമ്മയെ ശ്രദ്ധിച്ചു.

അമ്മൂമ്മ പറമ്പിലുള്ള ചവറുകൾ ഒക്കെ അടിച്ചു കൂട്ടി തീയിടാൻ ഉള്ള പരിശ്രമത്തിൽ ആയിരുന്നു. ഞാൻ അകത്തേക്ക് കയറി കിളി കിടന്നിരുന്ന മുറിയിലേക്ക് ചെന്നു. കട്ടിലിലിരുന്നപ്പോൾ കെറുവിച്ച് കിടക്കുകയായിരുന്നു. എന്താണാവോ കാര്യം? എന്നെ കണ്ടതും മുഖം വെട്ടിച്ചു കിടന്നു. ഞാൻ കൈകൾ കൊണ്ട് ആ മുഖം എൻറെ നേരെ തിരിച്ചു. ഞാൻ:- പിന്നെയും ഇണക്കിളി പിണങ്ങിയല്ലോ?………….. ഇനിയെന്താണ് ഇനിയെന്താണ് ഇണങ്ങുകില്ലേ…… ഇണങ്ങുകില്ലേ. എന്ന് പാടി കൊണ്ട് ചുണ്ടുകളിൽ ചുംബിക്കാൻ ശ്രമിച്ചപ്പോൾ കൈകൊണ്ട് എൻറെ മുഖം തട്ടിമാറ്റി. കിളി :- ഇത്രയും നേരം ഉണ്ടായിട്ട്, ഇപ്പോഴാണ് വരാൻ കണ്ട സമയം. കഴിഞ്ഞ ദിവസങ്ങളിൽ ഈ സമയത്തിനുള്ളിൽ എത്ര പ്രാവശ്യം എന്നെ വന്നു നോക്കുമായിരുന്നു. ഇപ്പോൾ എൻറെ സ്നേഹം തുറന്നു കാട്ടിയപ്പോൾ, ആൾക്ക് എന്നെ വന്ന് കാണാൻ തന്നെ സമയമില്ല. ഞാൻ :- ഇത്രയും ദിവസം ഞാൻ തിന്നുകയായിരുന്നു. എന്നോട് കാണിച്ചിരുന്ന ദ്വേഷ്യവും, വെറുപ്പും മൂലം എത്രമാത്രം വിഷമിച്ചിട്ടുണ്ട് എന്ന് അറിയുമോ? ആ സമയത്തൊക്കെ എൻറെ ഹൃദയം ഇരുന്നു വിങ്ങുകയായിരുന്നു. എന്നിട്ടും ഞാൻ പരിചരിക്കുകയും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നമ്മൾ രണ്ടുപേരും പരസ്പരം സ്നേഹിക്കുന്നു.   അത് മറ്റുള്ളവരെ അറിയിക്കാതെ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നുവോ അത്രയും നല്ലത്. എപ്പോഴായാലും ഇത് അറിയും, പക്ഷേ എത്രത്തോളം വൈകുന്നുവോ അത് നമുക്ക് രണ്ടുപേർക്കും നല്ലത്. അതുകൊണ്ട് ശ്രദ്ധിച്ചുവേണം മുന്നോട്ടുപോകുവാൻ. എനിക്ക് പങ്കാളിയായി വേണം, അല്ലാതെ കുറച്ചു നാളത്തെ പ്രേമ കോപ്രായങ്ങൾക്കല്ല. കിളി :- ക്ഷമിക്ക്…….. ഇപ്പോഴത്തെ വിഷമത്തിന് പറഞ്ഞുപോയതാണ്. എന്നിട്ട് എൻറെ ചുണ്ടിൽ ഒരു ചുംബനം തന്നു. ഞാൻ:- ഞാനൊന്ന് ടൗണിൽ പോവുകയാണ്, എന്തെങ്കിലും വാങ്ങണോ? പോകുന്നതിനു മുമ്പ് ബാത്റൂമിലൊ മറ്റോ? കിളി :- എനിക്കൊന്നും വാങ്ങണ്ട. ഒന്ന് ബാത്റൂമിൽ പോകണം. ഞാൻ കക്ഷിയെ കട്ടിലിൽ നിന്നും വട്ടം കോരിയെടുത്തു. അപ്പോൾ കഴുത്തിലൂടെ കൈകൾകോർത്ത് ചിരിച്ചു കൊണ്ടു കിടന്നു. ബാത്റൂമിൽ കൊണ്ടുപോയി ഇരുത്തി തിരിച്ചിറക്കി കൊണ്ടുവന്ന് കിടത്തിയപ്പോൾ കിളി :- പോയിട്ട് വേഗം വരില്ലേ? ഞാൻ കാത്തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *