എൻ്റെ കിളിക്കൂട് – 6 1അടിപൊളി  

ഞാൻ അലിഞ്ഞില്ലാതാവുന്നതുപോലെ തോന്നി. കിളി :- എന്നോട് പിണങ്ങല്ലേടാ ഏട്ടാ……… ഞാനെന്തിനും സമ്മതിക്കുന്നു. കിളി, ഞാൻ പിണങ്ങി കിടക്കുകയാണ് എന്നുകരുതിയണ് ഇങ്ങനെയൊക്കെ പറഞ്ഞത്. എനിക്ക് ഒന്നിനും ത്രാണിയില്ലായിരുന്നു. ഞാൻ അന്നും ഇന്നും ചെയ്തത് ഒരു വിടൻറെ ചെയ്തികളാണ്. ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത പ്രവർത്തി. എന്നിട്ടും എൻറെ സ്നേഹം നഷ്ടപ്പെടുത്താതിരിക്കാൻ എന്തിനും തയ്യാറായി കിളി വന്നു. അതാണ് സ്നേഹം. എന്തും പരിത്യജിക്കാനുള്ള മനോഭാവം. ആ സ്ഥാനത്ത് ഞാൻ ചെയ്തതൊ എല്ലാം കവർന്നെടുക്കാൻ ഉള്ള ആക്രാന്തം. എൻറെ സ്നേഹം ആത്മാർത്ഥതയുള്ളതല്ല.   കപടമായ വികടമായ വൈകല്യത്തിന് ഉടമയാണ് ഞാൻ. എനിക്ക് ഈ പെൺകുട്ടിയെ കിട്ടാനുള്ള യാതൊരു അർഹതയും എനിക്കില്ല. ഇങ്ങനെയൊക്കെ ചിന്തിച്ച്, കിളിയേ വിഷമിപ്പിക്കേണ്ടല്ലോ എന്ന് കരുതി യാതൊരു വികാരവും കൂടാതെ കെട്ടിപ്പിടിച്ചു കിടന്നു. കിളി പലതും എന്നോട് പറയുന്നു ഉണ്ടായിരുന്നെങ്കിലും അവയൊന്നും എൻറെ ചെവിയിൽ പതിച്ചിരുന്നില്ല. എൻറെ ചിന്തകൾ പലവഴിക്ക് സഞ്ചരിച്ചു. ഇല്ല, ഞാൻ ഇവൾക്ക് യോജിച്ചവനല്ല. കിളി അപ്പോഴും എന്തൊക്കെയോ പറഞ്ഞ് എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനൊപ്പം കരയുന്നുണ്ടായിരുന്നു. ഇതൊക്കെ കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ:- എനിക്ക് പിണക്കം ഒന്നുമില്ല. ഞാൻ പിണങ്ങുകയും ഇല്ല. കരയല്ലേ……. ഞാൻ കണ്ണീർ ഒക്കെ തുടച്ചു കൊടുത്തു. കിളിയെ മലർത്തികിടത്തി ഷീറ്റ് എടുത്തു പുതപ്പിച്ചു. സീറ്റ് ഒക്കെ ശരീരത്തിൽ നിന്നും മാറ്റി എന്നെ വീണ്ടും കെട്ടിപ്പിടിച്ചു. ഞാൻ അപ്പോഴും നിർവികാരനായി കിടന്നു. കിളി:- എൻറെ പൊട്ട ബുദ്ധിക്ക് തോന്നിയതാണ്. എന്നോട് പൊറുക്കുക ഏട്ടാ……….. ഈ അകൽച്ച എനിക്ക് സഹിക്കാൻ കഴിയുന്നില്ല. ഏട്ടൻ നേരത്തെ നല്ല ആവേശത്തിലായിരുന്നു എന്നെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്തത്. ഇപ്പോൾ ഈ കിടക്കുന്നത് കണ്ടിട്ട് എന്നോട് വെറുപ്പ് ഉള്ളതുപോലെ തോന്നുന്നു. എന്നെ വെറുക്കല്ലേ. ഞാൻ:- എനിക്ക് ഒരിക്കലും വെറുക്കാൻ കഴിയില്ല. ഞാൻ വെറുക്കുകയും ഇല്ല. സമയം ഒരുപാടായി കിടന്നുറങ്ങാം.

കിളി :- എനിക്ക് ഉറങ്ങണ്ട…….. എൻറെ ഏട്ടൻറെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി കഴിഞ്ഞിട്ട് ഉറങ്ങിയാൽ മതി. ഞാൻ എന്തൊരു നികൃഷ്ട മനുഷ്യനാണ്. ഇത്രയും സ്നേഹം ഉള്ള ഒരു പെൺകുട്ടിയെ ചില ബാഹ്യമായ ആവശ്യങ്ങൾക്കായി ഞാൻ വീണ്ടും മോഹിച്ചപ്പോൾ……… ഞാനീ പെൺകുട്ടിയോട് എന്തുപറഞ്ഞാണ് സമാധാനിപ്പിക്കുക. എന്ത് ചെയ്യും……… ഞാനൊരു മനുഷ്യനാണോ……….. ഒരു ദിവസം വളരെ നികൃഷ്ടമായ രീതിയിൽ ഉപയോഗിച്ചു. പിന്നെ ഞാൻ കാണിച്ച് പശ്ചാത്താപവും സ്നേഹവും പരിചരണവും ഒക്കെ ഇതിനായിരുന്നോ. വീണ്ടും ഈ രംഗത്തിന് വേണ്ടിയോ……..   ആലോചിക്കുന്തോറും മനസ്സ് ചുട്ടുപൊള്ളുകയാണ്. ഞാൻ ആവേശത്തോടെയെന്നപോലെ കിളിയേ കെട്ടിപ്പുണർന്നു. കഴുത്തിൽ ചുംബിച്ചു ചെവിയിലും. ചുണ്ടിൽ ചുംബിക്കാൻ മുതിർന്നില്ല, അതിന് എനിക്ക് കഴിയുമായിരുന്നില്ല. അത്രത്തോളം കുറ്റബോധം എൻറെ മനസ്സിൽ നിറഞ്ഞിരുന്നു. എൻറെ മുഖം പിടിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും ഞാൻ അതിന് വഴങ്ങിയില്ല. കഴുത്തിൽ തെരുതെരെ ചുംബിക്കുന്നത് പോലെ അഭിനയിച്ചു. അന്നേരം ഒരു വികാരവും എന്നാൽ ഉണ്ടായിരുന്നില്ല. ഈ വക ചിന്തകൾ കൊണ്ടായിരിക്കാം നിർജീവമായിരുന്നു എൻറെ മനസ്സും ശരീരവും. കിളി എന്നെ ഒരുപാട് പ്രലോഭിപ്പിച്ചെങ്കിലും   ഒന്നിനും കഴിയുമായിരുന്നില്ല. ഞാൻ അനങ്ങാൻ പറ്റാത്ത വിധത്തിൽ ഇറുകെ പുണർന്ന് കിടന്നതിനാൽ, എപ്പോഴോ കക്ഷി ഉറങ്ങി. പുറത്തെ മഴക്ക് ചെറിയൊരു ശമനമുണ്ട്. കിളിയേ ശ്രദ്ധിച്ചപ്പോൾ ഗാഢനിദ്രയിൽ ആണെന്ന് മനസ്സിലായി. ഞാൻ കിളിയേ എന്നിൽ നിന്നും അടർത്തിമാറ്റി. തല കൈത്തണ്ടയിൽ നിന്നും എടുത്തു തലയിൽ വെച്ചു. പിന്നീട് ഷീറ്റ് എടുത്ത് പുതപ്പിച്ചു. എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. കുറ്റബോധം കൊണ്ട് വിങ്ങുകയായിരുന്നു. ഞാൻ എഴുന്നേറ്റു വാതിൽ തുറന്നു അടുക്കളയിൽ ചെന്ന് ലൈറ്റിട്ടു ഹാളിലെ ക്ലോക്കിൽ നോക്കിയപ്പോൾ 12:30. ലൈറ്റ് ഓഫ് ചെയ്ത് മുറിയിൽ കടന്ന് വാതിലടച്ച് സ്റ്റൂളിൽ ഇരുന്നു. കുറേ നേരം അങ്ങനെ ഇരുന്നു. പിന്നീട് ബാത്റൂമിൽ പോയി തിരിച്ചു വന്നു കട്ടിലിൽ ഓരം ചേർന്നു കിടന്നു. ജീവിതസഖിയായി കാണണം എന്ന് കരുതിയിട്ട് തൻ സുഖത്തിനുവേണ്ടി പ്രാപിക്കാൻ ശ്രമിച്ചതിന് എന്ത് ന്യായീകരണമാണ് പറയുക.   കിളിയോട്, ഞാൻ അങ്ങനെയല്ല ചിന്തിച്ചത് എന്നുപറഞ്ഞാൽ സ്വന്തം മനസാക്ഷി മാപ്പ് നൽകുമോ? ഞാൻ അങ്ങനെ തന്നെയല്ലേ ചിന്തിച്ചത്. അപ്പോഴത്തെ സുഖത്തിനു വേണ്ടി പ്രലോഭിപ്പിച്ച് വശീകരിക്കുകയല്ലെ ചെയ്തത്. അതുകൊണ്ടുതന്നെ കിളിയോട് ഒന്നും പറയാൻ കഴിവില്ലായിരുന്നു. കിളിയേ സ്നേഹിക്കുന്നതായി നടിച്ചതും പരിചരിച്ചതും എല്ലാം എൻറെ സ്വാർത്ഥത

Leave a Reply

Your email address will not be published. Required fields are marked *