എൻ്റെ കിളിക്കൂട് – 13 7അടിപൊളി  

ദിവസം പോകുന്നതേ അറിയില്ല. ആ സംസാരത്തിനിടയിൽ ഇടക്ക് സുധിയുടെ കുട്ടിയുടെ കാര്യം വരാറുണ്ട്. അപ്പോൾ ഞാൻ സീതയോട്

ഞാൻ: ചിതമ്മേ, ആ കുട്ടി ജോലി മേടിച്ചത് കണ്ടൊ. അതുപോലെ പിഎസ്സിയുടെ ടെസ്റ്റ് എഴുതി ഒരു ജോലി മേടിക്കാൻ നോക്ക്. സീത: എനിക്ക് B Ed എടുത്ത് ടീച്ചറാകാൻ ആണ് മോഹം. ഞാൻ: ശരിയാണ് ലക്ഷ്യം ഉണ്ടെങ്കിൽ ഉറപ്പായും അവിടെ എത്തും. ചീതമ്മ ഫൈനൽ ഇയർ ആണ്. ഞങ്ങൾ ശിവൻ ചേട്ടൻറെ വീട്ടിൽ കൂടുന്നത്, ചേച്ചിയുടെ ഇളയച്ഛൻമാർക്കും മക്കൾക്കും അത്ര ഇഷ്ടമല്ല. ഞങ്ങളത് സൂചിപ്പിക്കുമ്പോൾ, ശിവൻ ചേട്ടൻ പറയും ചേട്ടൻ: അവരെയൊന്നും നിങ്ങൾ നോക്കണ്ട. ചേച്ചിയും അത് ശരിവെച്ചു. ഇങ്ങനെ ദിവസങ്ങൾ പോകെ, ഒരു ദിവസം ചേച്ചിയുടെ ഇളയച്ഛൻ്റെ മകളുടെ നിശ്ചയം, ചേട്ടൻറെ വീട്ടിൽ വിളിച്ചിട്ടില്ല. ഞങ്ങൾ രണ്ടു പേരും ഓഫീസിൽ പോകാൻ റെഡി ആയി, അപ്പോൾ സുധി പറഞ്ഞു സുധിക്ക് ചോറ് എടുക്കണ്ട എന്ന്. ഞാൻ എനിക്കുമാത്രം ചോറ് പൊതിഞ്ഞെടുത്തു. എന്നെ ഓഫീസിലേക്ക് ആക്കാൻ പോകുന്ന വഴി സുധി: എടാ…… ഇന്ന് ലക്ഷ്മിയും ഞാനും കൂടി ചേട്ടൻറെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അവൾ ആ ഹോസ്റ്റലിൽ നിൽക്കുന്നതുകൊണ്ട് ഇങ്ങനെയൊക്കെയല്ലേ നല്ല ഭക്ഷണം കഴിക്കാൻ പറ്റു. ഞാൻ: നടക്കട്ടെ നടക്കട്ടെ. എന്നെ ഓഫീസിൽ വിട്ട് സുധി പോയി. ഓഫീസിലെത്തി ജോലി തുടങ്ങുന്നതിന് മുമ്പ് ഞാൻ എൻറെ പെണ്ണിനെ വിളിച്ചു. വില്ലേജ് ഓഫീസ് ആയതുകൊണ്ട് ജോലി തുടങ്ങിക്കഴിഞ്ഞാൽ പിന്നെ അന്തവും കുന്തവും ഇല്ല. തിരക്കോട് തിരക്കാണ്. വൈകിട്ട് 5.30ന് ഓഫീസിൽ നിന്നും ഇറങ്ങാൻ സാധിച്ചു. താമസിക്കുന്ന സ്ഥലം എത്തിയപ്പോൾ എന്തോ ഒരു പന്തികേട്….. സുധിയെ അവിടെയെങ്ങും കണ്ടില്ല, സാധാരണ ഞാൻ വരുമ്പോൾ സുധി അവിടെ ഉണ്ടാവും. ഞാൻ സ്പെയർ കീയിട്ട് വാതിൽ തുറന്നു, അകത്തു കയറിയപ്പോൾ അവിടെ മുഴുവൻ ചവിട്ടി കയറിയതിൻ്റെ അഴുക്കുകൾ കിടക്കുന്നു. ഇവിടെ എന്താണ് നടന്നത് സുധി എവിടെപ്പോയി. ഞാൻ മുറിയിൽ ലൈറ്റ് ഒക്കെ ഇട്ട്, ബാത്റൂമിൽ കയറി ഫ്രഷായി. സുധി എവിടെയാണ് ആരോട് ചോദിക്കും, ചേട്ടനോട് അന്വേഷിക്കാമെന്ന് കരുതി വീട്ടിലേക്ക് നടന്നു. ചേച്ചിയുടെ ഇളയ അച്ഛൻറെ ഒരു മകൻ, അവരുടെ കോമ്പൗണ്ടിൽ നിന്നും ഉറക്കെ: ദേ പോകുന്നു ഒരു വരുത്തൻ, ഇവനെയൊക്കെ ഇവിടെവെച്ച് വാഴിക്കരുത്. ഞാൻ ഒന്ന് തിരിഞ്ഞു നിന്നു. അപ്പോൾ അവൻ അവിടെ നിന്നും പെട്ടെന്ന് വലിഞ്ഞു. എനിക്ക് എന്തോ അപകടം മണത്തു. ചേട്ടൻറെ വീട്ടിൽ ചെല്ലുമ്പോൾ ചേട്ടനും ചേച്ചിയും അകത്ത് ഇരിക്കുകയാണ്, സീത മുറിയിലിരുന്ന് എന്തോ നോട്ട്സ് തയ്യാറാക്കുകയാണ് എന്ന് തോന്നുന്നു. ഞാൻ ബെല്ല് അടിച്ചു, ചേട്ടൻ എഴുന്നേറ്റ് വന്ന് എന്നോട് അകത്തേക്ക് വരാൻ പറഞ്ഞു. അകത്തേക്ക് കേറി ഞാൻ കസേരയിൽ ഇരുന്നു. ചേട്ടൻ: അജയ, ഇവിടെ ഒരു സംഭവം ഉണ്ടായി. സുധി, അവൻറെ ആ പെൺകുട്ടിയുമായി ഇവിടെ വന്നിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ

വേണ്ടി വന്നതാണ്. അവർ വരുമ്പോൾ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല. ഞാൻ വന്നിട്ട് ഒരുമിച്ച് ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ്, അവർ രണ്ടുപേരും നിങ്ങൾ താമസിക്കുന്ന വീട്ടിലേക്ക് പോയി. രമണിയുടെ ഇളയച്ഛൻമാർക്കും മക്കൾക്കും ഞാനാ വീട് വാടക കൊടുത്തത് ഒട്ടും പിടിച്ചിട്ടില്ല എന്നുള്ള കാര്യം അജയന് അറിയാമല്ലോ. അത് ഞങ്ങൾ ആദ്യം താമസിച്ചിരുന്ന വീടാണ് അതിനുശേഷം ഈ വീട് വച്ചപ്പോൾ ഇങ്ങോട്ട് മാറി. ഒരു വരുമാനം ആകുമല്ലോ എന്ന് കരുതി അവാർഡ് കൊടുക്കാം എന്ന് തീരുമാനിച്ചു. അത് അവർക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല.

ഇന്ന് അവിടെ സിന്ധുവിനെ നിശ്ചയം ആയിരുന്നല്ലോ. അവന്മാരൊക്കെ വെള്ള പുറത്തായിരുന്നു, അപ്പോഴാണ് സുധി ഒരു പെണ്ണിനെയും കൊണ്ട് ആ വീട്ടിലേക്ക് കയറി പോകുന്നത് കണ്ടത്. നേരത്തെ വന്നപ്പോഴും അവന്മാർ അലമ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് അവന്മാരും അവന്മാരുടെ കൂട്ടുകാരും ഒരു സീൻ ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചിരുന്നു. അവരെല്ലാവരും കൂടി ആ വീട്ടിലേക്ക് കയറിച്ചെന്നു. കുറേയേറെ അനാവശ്യങ്ങൾ പറഞ്ഞു ബഹളമായി ആളുകൾ കൂടി. ഈ സുധി ഇതിനുമുമ്പും ഇവിടെ പെണ്ണിനെ കൊണ്ടു വന്നിട്ടുണ്ടെന്നും ഇത് ഇവിടെ ആവർത്തിക്കാൻ സമ്മതിക്കില്ല എന്നും പറഞ്ഞ ആൾക്കാരും ബഹളം കൂട്ടി. ഞാൻ വന്നപ്പോഴേക്കും കൈവിട്ടു പോയിരുന്നു. അതുകൊണ്ട് സുധിക്ക് ഇവിടെനിന്നും പോകേണ്ടിവന്നു. ഞാൻ: സുധി എങ്ങോട്ടാണ് പോയത്? അവൻ എന്നെ ഒന്ന് വിളിച്ചു പറഞ്ഞു പോലുമില്ലല്ലോ. ചേട്ടൻ: അവൻ അങ്ങനെ ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു. അജയൻ ഒന്ന് വിളിക്ക്. ഞാൻ: ഫോണിൽ ചാർജ് ഇല്ലാത്തതിനാൽ, അവിടെ കുത്തിയിരിക്കുകയാണ്. റൂമിലേക്ക് എത്തിയിട്ട് ഞാൻ വിളിച്ചു കൊള്ളാം. ചേച്ചി എന്താണ് വിഷമിച്ചിരിക്കുന്നത്? ചേട്ടൻ: അവൾ ഈ സംഭവം കഴിഞ്ഞശേഷം നല്ല വിഷമത്തിലാണ്. ഞാൻ: അതൊന്നും സാരമില്ല ചേച്ചി ഞാൻ സുധിയെ വിളിച്ചോളാം. ചേട്ടൻ: അവന്മാർ സുധിയുടെ ഓഫീസിൽ ചെന്ന് പരാതിപ്പെടും എന്ന് പറയുന്നുണ്ടായിരുന്നു. ഞാൻ: ഞാനെന്നാൽ ചെല്ലട്ടെ, സുധിയെ വിളിക്കണം. എവിടെ നമ്മുടെ ചീതമ്മ? സീത വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. സീത: ഞാൻ ഇവിടെ ഉണ്ട് അണ്ണാ. എനിക്ക് കുറച്ച് നോട്സ് തയ്യാറാക്കാൻ ഉണ്ട്. ഞാൻ: അത് നടക്കട്ടെ, ഞാൻ ഇറങ്ങുകയാണ്. ചേച്ചി: ഭക്ഷണം കഴിച്ചിട്ട് പോകാം അജയ. ഉച്ചക്ക് ഉണ്ടാക്കിയ ഭക്ഷണം ആരും കഴിച്ചിട്ടില്ല. ഞാൻ: വേണ്ട ചേച്ചി, ഞങ്ങളുടെ രണ്ടുപേരുടെയും വൈകുന്നേരത്തെ ഭക്ഷണം അവിടെ ഇരിക്കുകയാണ്. ചേച്ചി: അത് ഇനി അവിടെ ഇരിക്കട്ടെ, ഇവിടെനിന്നും കഴിച്ചിട്ട് പോയാൽ മതി. ആ പെൺകൊച്ച് വരുന്നതുകൊണ്ട്, ചേട്ടൻ കൊണ്ട് മാർക്കറ്റിൽ നിന്നും മീൻ ഒക്കെ മേടിച്ചു കറിയാക്കിയതാണ്. പാവം കൊച്ച് എന്തെല്ലാം അനാവശ്യമാണ് പറഞ്ഞത്. ഒരു കണക്കിനാണ് അവർ രണ്ടുപേരും ഇവിടെ നിന്നും പോയത്. ഞാൻ അവിടെ ഇരുന്നു കുറച്ചു നേരം വർത്തമാനം പറഞ്ഞു ഭക്ഷണവും കഴിച്ച് തിരിച്ച് റൂമിലേക്ക് എത്തി. ചാർജ് ചെയ്യാൻ വെച്ചിരുന്ന ഫോൺ എടുത്തു നോക്കിയപ്പോൾ 15 മിസ്കോൾ, 10 എണ്ണം ഭദ്രകാളിയുടെതാണ്. 5 എണ്ണം സുധിയുടെയും. സുധിയെ ആദ്യം തന്നെ വിളിച്ചു, ഇന്ന് ഇനി എപ്പോൾ വിളിച്ചാലും ഭദ്രകാളിയുടെ വക തായമ്പക ഉറപ്പാണ്. എന്നാൽ പിന്നെ സുധിയുടെ കാര്യം എന്താണെന്ന് വെച്ചാൽ സംസാരിക്കാം എന്ന് തീരുമാനിച്ച് സുധിയെ വിളിച്ചു. സുധി കാര്യങ്ങളൊക്കെ പറഞ്ഞു, അവൻ ഓഫീസിനടുത്ത് എവിടെയോ ഒരു ചെറിയ ലോഡ്ജിൽ റൂം എടുത്തിരിക്കുകയാണ് എന്ന് പറഞ്ഞു. ഇനി ഇങ്ങോട്ട്

Leave a Reply

Your email address will not be published. Required fields are marked *