എൻ്റെ കിളിക്കൂട് – 13 7അടിപൊളി  

ചെല്ലുമ്പോൾ പണി കിട്ടാൻ. ഇന്നിപ്പോൾ ചൊവ്വാഴ്ച ആയുള്ളൂ…… രണ്ടു ദിവസം കൊണ്ട് ആ ഭദ്രകാളിയിൽ കയറാൻ സാധ്യതയുള്ള ബാധയെ ഒഴിവാക്കണം. എന്നാലേ അവിടെ ചെല്ലുമ്പോൾ തെളിഞ്ഞ മുഖസൗന്ദര്യവും സ്നേഹം തുടിക്കുന്ന ഹൃദയവുമായി എന്നേ സ്വീകരിക്കു……. അല്ലെങ്കിൽ കൊമ്പ് കയറ്റിവച്ച് കുത്താൻ വരും. അത് എനിക്ക് സഹിക്കില്ല. സ്നേഹത്തോടെ എൻറെ നെഞ്ചിൽ തല വച്ച് രാത്രിമുഴുവൻ കിടന്നുറങ്ങുന്ന കിളിയെ ആണ്

എനിക്ക് ആവശ്യം. അതുകൊണ്ട് പെട്ടെന്ന് ഞാൻ മുറിയിലേക്ക് ചെന്നു. ഫോൺ എടുത്തു നോക്കിയപ്പോൾ അഞ്ച് മിസ്കോൾ, എല്ലാം ഭദ്രകാളിയുടെത്. അപ്പോൾ തന്നെ തിരിച്ചു വിളിച്ചു,എടുത്തില്ല. 8-10 തവണ വിളിച്ചു, നിഷ്ഫലം. എനിക്ക് ഓഫീസിൽ പോകാൻ സമയമായി, ഞാൻ പെട്ടെന്ന് റെഡിയായി. സീത വന്ന് എന്നെ കാപ്പികുടിക്കാൻ വിളിച്ചു. പോകുന്നതിനുമുമ്പ് ഒന്നുകൂടി കിളിയെ വിളിച്ചു, എടുത്തില്ല. ഇന്നലെ വൈകിട്ട് വിളിച്ചിട്ട് എടുക്കാൻ വൈകി എന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കിയത് സോൾവ് ചെയ്തതേയുള്ളൂ. ഞാൻ കരുതിയില്ല എത്ര രാവിലെ വിളി വരുമെന്ന്. പിന്നെ ചേട്ടനോട് സംസാരിക്കാനുള്ള വിഷയം ഗൗരവമുള്ളതായതിനാൽ ഫോണിൻറെ കാര്യം മറന്നു പോയി. കാപ്പികുടി പേരിനു വരുത്തി, ചേച്ചി തന്ന ഊണ് വാങ്ങി ഇറങ്ങി. ഓഫീസിലേക്ക് പോകുന്ന വഴി 2-3 തവണ വിളിച്ചു. ഇതെന്തൊരു പെണ്ണ്, പറഞ്ഞിട്ട് കാര്യമില്ല സ്നേഹം കൂടുതൽ ആയതുകൊണ്ടാണ്. ഓഫീസിൽ എത്തിയിട്ടും വിളിച്ചു. ഫീൽഡ് സ്റ്റാഫ് ഒക്കെ ഫീൽഡിൽ ആയിരുന്നതിനാൽ, വില്ലേജ് ഓഫീസറുടെ കൂടെ അന്നേദിവസം രാവിലെ ഫീൽഡിൽ പോകേണ്ടിവന്നു. ഫീൽഡിൽ നിൽക്കുമ്പോൾ ഒന്നുരണ്ടു തവണ തലകറങ്ങുന്നതുപോലെ തോന്നി, ഉള്ളിലെ വിഷമം കൊണ്ടാവാം. ഉച്ചക്ക് ഓഫീസിൽ തിരിച്ചെത്തി ഭക്ഷണം കഴിച്ചു കഴിഞ്ഞതും ശർദ്ദിച്ചു. ഇവിടെയുണ്ടായിരുന്ന സ്റ്റാഫുകൾ ഒക്കെ പറഞ്ഞു വെയിലത്ത് ഫീൽഡിൽ പോയത് കൊണ്ടാവാം. എഴുന്നേൽക്കുമ്പോൾ തലകറങ്ങുന്നതുപോലെ. എന്നിട്ടും വൈകുന്നേരം വരെ കഴിച്ചുകൂട്ടി, ഇതിനിടയിൽ പലതവണ ഞാൻ കിളിയെ വിളിച്ചു, എടുത്തില്ല. വൈകിട്ട് ഓഫീസിൽ നിന്നും കുറച്ചു നേരത്തെ ഇറങ്ങി, നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. മനസ്സിലെ വിഷമം കൊണ്ടാവാം. റൂമിലെത്തി വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ സീത വന്നു നോക്കി. ഞാൻ അകത്തു കയറി ഡ്രസ്സ് മാറി കയ്യും മുഖവും ഒക്കെ കഴുകി ഫ്രഷ് ആയി വന്നപ്പോഴേക്കും വൈകിട്ടത്തെ ചായ സീത കൊണ്ടുവന്നു. സീത: എന്താണ് അണ്ണാ, കണ്ണും മുഖവും വല്ലാതെ ഇരിക്കുന്നു. ഞാൻ: വെയില് കൊണ്ടതാവാം. ഇന്ന് ഫീൽഡ് ഉണ്ടായിരുന്നു. സീത നെറ്റിയിൽ കൈ വച്ചു നോക്കി. സീത: എയ്…. ചൂട് ഒന്നുമില്ല. ചായ കുടിച്ചു കഴിയുമ്പോൾ എല്ലാം ശരിയാവും. സീത തിരിച്ചുപോയി. ഞാൻ ചായ ഒരു മൊത്ത് മൊത്തിയതും ദേ വരുന്നു പുറത്തേക്ക്, ഞാൻ ബാത്ത്റൂമിലേക്ക് ഓടി. ശർദ്ദിച്ചു കഴിഞ്ഞ് കട്ടിലിൽ കയറി കിടന്നു. മനുഷ്യൻറെ മനസ്സമാധാനം നശിപ്പിക്കുന്ന ഭദ്രകാളി. ഞാൻ വീണ്ടും ഭദ്രകാളിയെ വിളിച്ചു. അമ്മുമ്മയാണ് എടുത്തത്. അമ്മുമ്മ: ആ മോനെ ഞാൻ: രാവിലെ തന്നെ ഓഫീസിൽ നിന്നും വിളിച്ചിരുന്നു അതുകൊണ്ട് ഫോൺ എടുക്കാതെ ആണ് ഞാൻ അങ്ങോട്ട് പോയത്. അമ്മൂമ്മ: ഇന്ന് രാവിലെ പ്രകാശൻ ഇവിടെ വന്നിരുന്നു. കിളിക്ക് എന്തോ പരീക്ഷയുടെ പേപ്പറും ആയി വന്നതാണ്. ഞാൻ: കിളി എവിടെ? അവിടെ വർത്തമാനം പറയുന്നത് കേൾക്കുന്നുണ്ട്, അമ്മൂമ്മ പറയുന്നുണ്ട് ‘മോളു പറയ്’ കിളി: ഹലോ ഞാൻ: പറയു

മോളെ…… മിണ്ടുന്നില്ല, വീണ്ടും ഞാൻ: മോളെ, ഞാൻ രാവിലെ ഫോൺ എടുക്കാതിരുന്നത്. ഫോൺ വീട്ടിൽ വച്ച് മറന്നിട്ട് ഒഫീഷ്യൽ മാറ്റർ സംസാരിക്കാനായി ഒരാളുടെ അടുത്ത്

പോയതുകൊണ്ടാണ്. എൻറെ മോളല്ലേടി, നിനക്ക് എന്നെ മനസ്സിലാവില്ലേ…… ഇന്ന് എൻറെ മനസ് മുഴുവൻ വേദനയായിരുന്നു. ഞാൻ മോളെ മനസ്സിലാക്കിയതുപോലെ, എന്നെ മനസ്സിലാക്കാൻ എന്താണ് മോൾക്ക് പറ്റാത്തത്. വീണ്ടും മൗനം, ദൈവമേ ഇതെങ്ങനെ കരക്ക് എത്തിക്കും. എനിക്കാണെങ്കിൽ തീരെ വയ്യ. ചേട്ടൻറെ വീട്ടിൽ നിന്നും ആരെങ്കിലും അന്വേഷിച്ചു വരുന്നതിനുമുമ്പ് അങ്ങോട്ട് ചെന്ന് ഭക്ഷണം കഴിച്ചു തിരിച്ചു വന്നു കിടക്കണം. ഞാൻ: ഹലോ, കേൾക്കുന്നുണ്ടോ ഒരു രക്ഷയുമില്ല, മിണ്ടുന്നില്ല. ഞാൻ: മോളെ, എന്നോട് നിനക്ക് അശേഷം സ്നേഹം ഇല്ലല്ലെ? ഞാൻ എത്ര നേരമായി കെഞ്ചുന്നു. ഞാൻ ഇത്രയൊക്കെ സംസാരിച്ചിട്ടും ഒരു വാക്ക് തിരിച്ച് പറഞ്ഞിട്ടില്ല. എവിടെയാണ് പരീക്ഷ സെൻറർ. കിളി: അടൂർ ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ. ഞാൻ: എന്നാണ് ടെസ്റ്റ്? കിളി: നാളെ ബുധനാഴ്ച കൂട്ടാതെ, മൂന്നാമത്തെ ബുധനാഴ്ച. ഞാൻ: ഈ ആഴ്ച ഞാൻ വരട്ടെ, എന്നിട്ട് നോക്കാം. സമയമുണ്ടല്ലോ, ഈ വരവ് നല്ല അടുത്ത വരവിന് നമുക്ക് അമ്മുമ്മയെയും കൊണ്ട് ഇങ്ങോട്ട് പോരാം. ഇവിടെനിന്നും ടെസ്റ്റിനു പോകുന്നതാണ് എളുപ്പം. ഒരാഴ്ച നിന്നിട്ട് തിരിച്ചു പോകാം. വഴക്കു മാറിയോ? എൻറെ പൊന്നല്ലേ എന്നോട് പിണങ്ങല്ലേ. കിളി: ഇല്ല ഞാൻ പിണങ്ങുന്നില്ല. ഇനി എവിടെപ്പോയാലും കയ്യിൽ ആ ഫോൺ എടുത്തോളണം. ഞാൻ: അമ്മൂമ്മയെവിടെ? കിളി: അടുക്കളയിൽ ഉണ്ട്. ഞാൻ: പണിയൊക്കെ കഴിഞ്ഞില്ലേ. കിളി: അച്ചാർ ഒക്കെ കഴിഞ്ഞു എന്ന് പറഞ്ഞതുകൊണ്ട്, ഞങ്ങൾ നാരങ്ങ അരിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയിലെത്തില്ലെ? ഞാൻ കാത്തിരിക്കും. ഞാൻ: തീർച്ചയായും. കിളി: രാത്രി 10 മണിക്ക് വിളിക്കണം, ഇപ്പോൾ നിർത്തുന്നു. ഫോൺ കട്ടായി, ഞാൻ എഴുന്നേറ്റ് ചേട്ടൻറെ വീട്ടിലേക്ക് നടന്നു, നടക്കുമ്പോൾ കാലുകൾ വേച്ചു പോകുന്നു. അവിടെ ചെന്നിരുന്നു വർത്തമാനം ഒക്കെ പറഞ്ഞെങ്കിലും എനിക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ ചെറിയൊരു മയക്കത്തിൽ ഇരിക്കുന്നതുപോലെ തോന്നിയതുകൊണ്ട്, ചേട്ടൻ: അജയനെ ഉറക്കം വരുന്നുണ്ടെന്ന് തോന്നുന്നു. ഭക്ഷണം എടുത്തോ. ഭക്ഷണം എടുത്തു വച്ചു. വായക്കകത്തേക്ക് വൈകുന്തോറും പുറത്തേക്ക് വരുന്നതു പോലെ, ഒരുകണക്കിന് കുറച്ച് ചോറ് ഞാൻ തിന്നിട്ട് അവിടെ നിന്നെഴുന്നേറ്റു, പെട്ടെന്ന് റൂമിൽ എത്തണം അല്ലെങ്കിൽ അവിടെ ശർദ്ദിക്കും. ഞാൻ യാത്ര പറഞ്ഞ് ഇറങ്ങുന്നത് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നിയതുകൊണ്ട് സീത: ഞാൻ കൊണ്ടു ചെന്ന് ആക്കണോ അണ്ണാ. ഞാൻ തിരിയാതെ കൈകൊണ്ട് വേണ്ട എന്ന് കാണിച്ചു. മിണ്ടിയാൽ അപ്പോൾ കൊട്ടും. ഒരുകണക്കിന് റൂമിലെത്തി മാത്രം തുറന്ന് അകത്തു കടന്ന് ബാത്ത്റൂമിലേക്ക് ഓടി. പൈപ്പ് തുറന്നു പോലെ പുറത്തേക്ക്. വശംകെട്ടു, കട്ടിലിൽ വന്നു കിടന്നു. 10 മണിക്ക് വിളിക്കണം എന്ന് പറഞ്ഞതാണ്. ഇപ്പോൾ ഒമ്പത് മുക്കാൽ, വിളിച്ചേക്കാം. മനംപുരട്ടൽ ഉണ്ടെങ്കിലും ഞാൻ വിളിച്ചു. കിളി കൊറേ അവധിയും കരച്ചിലും പിഴിച്ചിലും ഒക്കെ നടത്തിയെങ്കിലും എൻറെ ബോധമണ്ഡലത്തിലേക്ക് അതൊന്നും കയറിയില്ല,

Leave a Reply

Your email address will not be published. Required fields are marked *