എൻ്റെ കിളിക്കൂട് – 13 7അടിപൊളി  

വരാൻ പറ്റുമെന്ന് തോന്നുന്നില്ല എന്നും പറഞ്ഞു. അവൻ ആരോടോ റൂമിലെ കാര്യം സംസാരിച്ചിട്ടുണ്ട് നാളെ പോകാം എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ ചേട്ടൻ പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞു, ചേട്ടനും ചേച്ചിക്കും ഭയങ്കര വിഷമമായി എന്നും അറിയിച്ചു. സുധി അവരോട് വിഷമിക്കേണ്ട എന്ന് പറഞ്ഞു. സുധിയുടെ സംഭാഷണം അവസാനിപ്പിച്ചു. ഭദ്രകാളിയെ വിളിച്ചു, 4-5 തവണ വിളിച്ചപ്പോഴാണ് ഫോണെടുത്തത്. തുടങ്ങി മേളം ഫോൺ വിളിച്ചപ്പോൾ എവിടെയായിരുന്നു എവിടെപ്പോയി എന്തിനു പോയി ആരോടോ സംസാരിച്ചു ഞാൻ വിളിക്കും എന്ന് അറിയില്ലെ ഓഫീസിൽ നിന്ന് വന്നിട്ട് എന്നെ വിളിച്ചോ എന്നോട് അത്രയും സ്നേഹമുള്ളു. എന്ന് വേണ്ട സകല പരിഭവങ്ങളും ചോരിഞ്ഞ്, അതിനൊക്കെ സമാധാനിപ്പിച്ചും ക്ഷമ ചോദിച്ചും സൗമ്യയാക്കി. ഞാൻ ഇവിടെ നടന്ന കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. ഇങ്ങനെ ഒരു ഭദ്രകാളി ഉള്ള കാര്യം ഇവിടെയും പറഞ്ഞിട്ടില്ല. കിടന്നപ്പോൾ ഒരു കാര്യം ആലോചിച്ചു. ഇവിടെ രണ്ടു പേർ താമസിച്ചിരുന്നതാണ് ഞാൻ ഇപ്പോൾ ഒരാൾ മാത്രം. ഞങ്ങൾ രണ്ടുപേരും കൂടിയാണ് ഇതിൻറെ വാടക ഷെയർ ചെയ്തിരുന്നത്. ഇനി ഒറ്റയ്ക്ക് കൊടുക്കാൻ……. ചേട്ടനോട് ഇവിടെനിന്നും മാറുന്ന കാര്യം പറയണം.. രാവിലെ തന്നെ കോളിംഗ് ബെൽ അടിച്ചു ഞാൻ തുറന്നു സീത ചായയുമായി നിൽക്കുന്നു. സീത: അമ്മ പറഞ്ഞു, അണ്ണനോട് ഉച്ചയ്ക്ക് കൊണ്ടുപോകാനുള്ള ചോറ് വീട്ടിൽ നിന്നും തരാമെന്ന്. ഞാൻ: ചീതമ്മെ , ഇവിടെ ഇന്നലത്തെ ചോറ് വെള്ളത്തിലിട്ടു വെച്ചിട്ടുണ്ട്. അതൊന്നും ചൂടാക്കി എടുത്താൽ ഉച്ചക്ക് കൊണ്ടുപോകാനുള്ളതാകും. സീത: ആ ചോറ് അങ്ങോട്ട് കൊണ്ട് അമ്മ പറഞ്ഞു. എവിടെ മാറിയെ. എന്നു പറഞ്ഞു എൻറെ തട്ടിമാറ്റി അകത്തേക്ക് കയറി. സീത: ഇവിടെ മുഴുവൻ അഴുക്ക് ആണല്ലോ, ഇന്നലത്തെ സംഭവത്തിൻ്റെ ബാക്കിപത്രം ആയിരിക്കും. എന്നോട് ആയിരുന്നു എങ്കിൽ, അവന്മാർ വിവരം അറിഞ്ഞേനെ. ഞാൻ ഈ ചോറ് അമ്മയുടെ അടുത്ത് കൊടുത്തിട്ട് വേഗം വരാം. ഇവിടെ മുഴുവൻ അടിച്ചു വാരി തരാം. എന്ന് പറഞ്ഞു ഞാൻ ചോറും കലവും എടുത്തുകൊണ്ടുപോയി. ഞാൻ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സീത വീണ്ടും വന്നു. മുറിയൊക്കെ അടിച്ചു വാരിയിട്ടു തിരിച്ചു പോകുന്ന വഴി സീത: രാവിലത്തെ കാപ്പി കുടിക്കാൻ അങ്ങോട്ട് വരാൻ അമ്മ പറഞ്ഞിട്ടുണ്ട്. ഞാൻ: ശരിക്കും ഞാനൊരു ബുദ്ധിമുട്ടാവും. ഞാൻ നോക്കുമ്പോൾ ഇളയച്ഛൻ്റെ വീട്ടുകാർ അവർ ഇങ്ങോട്ട് നോക്കി നിൽപ്പുണ്ട്. ഞാൻ: ചീതമ്മെ, മോള് പൊയ്ക്കോ. അവന്മാർ ഇങ്ങോട്ട് നോക്കി നിൽപ്പുണ്ട് ഇനിയും ഒരു സീൻ ഉണ്ടാക്കേണ്ട. സീത: പിന്നെ, അവന്മാർ ഇങ്ങോട്ട് സീൻ ഉണ്ടാക്കാൻ വരട്ടെ……. ആ പാവം പെൺകൊച്ച് പോലെയല്ല. ഞാൻ ഇന്നലെ ആ സമയത്ത് ഇവിടെ ഇല്ലാതെ ആയി പോയി. അണ്ണൻ പേടിക്കണ്ട. എന്നു പറഞ്ഞു അങ്ങോട്ടു നോക്കി കയ്യിലുള്ള ചൂലിൻ്റെ കട ഇടത്തെ കയ്യിൽ കുത്തി. ഇത്

കണ്ടപ്പോൾ അവന്മാർ ഓരോരുത്തരായി അകത്തേക്ക് വലിഞ്ഞു. ഞാൻ: അച്ഛൻ പോയോ? സീത: ഇല്ല അണ്ണാ. ഞാൻ: ഞാൻ ഒന്ന് അച്ഛനെ കണ്ടിട്ട് വരാം. സീത: നമ്മൾ രണ്ടുപേരും ഇവിടെ നിൽക്കുന്നത് കണ്ടിട്ട് അവന്മാർ സീൻ ഉണ്ടാക്കുമെന്ന് പേടിച്ചിട്ടാണോ പോകുന്നത്. അങ്ങനെ പേടിക്കാൻ ഒന്നും വേണ്ട. നമ്മൾ രണ്ടുപേരും കെട്ടിപ്പിടിച്ചു നിന്നാലും അവന്മാർ ഇങ്ങോട്ട് വരില്ല. ഞാൻ: അതല്ല എനിക്ക് വേറൊരു കാര്യം അച്ഛനോട് പറയാനുണ്ട്. അവിടെ ചെല്ലുമ്പോൾ ചേട്ടൻ ബ്രഷ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഞാൻ: ചേട്ടൻ പോകാറായോ? ചേട്ടൻ: ഇല്ല, ഒന്ന് മാർക്കറ്റിൽ പോയി വരണം. എന്നിട്ടു വേണം പോകാൻ.

ഞാൻ: സുധിയെ ഞാൻ വിളിച്ചിരുന്നു, ചേട്ടനോടും ചേച്ചിയോടും വിഷമിക്കേണ്ട എന്ന് പറഞ്ഞു. അവൻ അവിടെ അടുത്തെവിടെയൊ ഒരു മുറി നോക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു വരുന്നത്, ഞങ്ങൾ രണ്ടുപേരും കൂടിയാണല്ലോ ആ വീട് എടുത്തത്. ഇപ്പോൾ അവൻ പോയി, ഇനിയിപ്പോൾ എനിക്കുമാത്രം താമസിക്കാൻ അത്രയും സൗകര്യമുള്ള വീട് ആവശ്യമില്ലല്ലോ? പെട്ടെന്ന് ശിവൻ ചേട്ടൻ കയറി സംസാരിച്ചു. ചേട്ടൻ: എനിക്കറിയാം, ഞങ്ങൾ ഇന്നലെ രാത്രി അജയൻ പറയാൻ ഉദ്ദേശിക്കുന്ന ഈ വിഷയം സംസാരിച്ചിരുന്നു. എനിക്കറിയാം അജയൻ പറഞ്ഞതനുസരിച്ചാണ് സുധി ഈ വീട് ഒന്നു നോക്കിയത്, അന്നുതന്നെ സുധി എന്നോട് വിവരങ്ങളെല്ലാം പറഞ്ഞിരുന്നു. ഇപ്പോൾ ആ വാടക അജയൻ ഒറ്റയ്ക്ക് തരേണ്ടി വരും എന്നുകരുതിയാണ് വീടു മാറാൻ പോകുന്നത് എന്ന് എനിക്ക് മനസ്സിലായി. വാടക ഒരു പ്രശ്നമല്ല അജയ, അജയൻ ഇപ്പോൾ ഷെയർ ചെയ്യുന്ന വാടക തന്നെ എനിക്ക് തന്നാൽ മതി. എൻറെ ചുറ്റും കിടക്കുന്നത് മുഴുവൻ കാർക്കോടകൻമാരാണ്, ആരെങ്കിലും മനുഷ്യൻമാരായി അടുത്ത് താമസിക്കുന്നത് നല്ലതാണല്ലോ. ആൾത്താമസം ഉണ്ടെങ്കിൽ ആ വീടും നശിച്ചു പോകില്ല. അതുകൊണ്ട് അജയൻ ഇങ്ങോട്ട് ഒന്നും പറയണ്ട. അവിടെത്തന്നെ താമസിക്കുക. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. റൂമിലേക്ക് പോകാൻ തിരിഞ്ഞപ്പോഴേക്കും ഞങ്ങളുടെ അടുത്തേക്ക് സീത എത്തി. സീതയോട് ചേട്ടൻ: അജയൻ ഇവിടെ നിന്നും പോകാൻ പോകുന്നുവെന്ന്. സീത: അവന്മാരെ പേടിച്ചിട്ടാണോ? ചേട്ടൻ: അതല്ല മോളെ, അവർ രണ്ടുപേരും കൂടിയാണല്ലോ വാടക തന്നിരുന്നത്. ഇപ്പോൾ ഒറ്റക്കായല്ലോ, അതുകൊണ്ടാണ്. സീത: അതൊന്നും കുഴപ്പമില്ല അണ്ണാ, വാടക തന്നില്ലെങ്കിലും കുഴപ്പമില്ല. അല്ലേ അച്ഛാ. ചേട്ടൻ: അതെ. എൻറെ മോള് തരണ്ട എന്ന് പറഞ്ഞാൽ തരണ്ട. പിന്നെ ഇന്നലെ ആ വിഷയം ഉണ്ടായ സമയത്ത്, എൻറെ മോള് ഇല്ലാതിരുന്നത് അവന്മാരുടെ ഭാഗ്യം. ഞാൻ നിങ്ങളോട് ഒരു കാര്യം പറയാതെ ഇരുന്നതാണ്. ചീതമ്മ, ബ്ലാക്ക് ബെൽറ്റ് ആണ്. ഞാൻ സീതയെ പകച്ചുനോക്കി, അപ്പോഴേക്കും ചേച്ചിയും വന്നു. ചേച്ചി: ഒരാളുടെ ഭക്ഷണം അല്ലേ അജയ, ഇനി അവിടെ ഒന്നും ചെയ്യേണ്ട. ഞങ്ങൾ ഇവിടെ ഉണ്ടാക്കുന്നതിൽ ഒരു പങ്ക് അജയനും കൂടിയുള്ളതാണ്. ഇപ്പോൾ ഇടിവെട്ടിയവനെ തലയിൽ തേങ്ങ വീണു എന്ന സ്ഥിതിയിലായി. വാടക തന്നാലായതു് തന്നാൽ മതി, ഭക്ഷണം ഉണ്ടാക്കുകയേ വേണ്ട. ഇനി പറഞ്ഞിട്ട് കാര്യമില്ല ഞാൻ റൂമിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ സീത: ആ ഫോണിൽ കാളി വിളിച്ചിട്ടുണ്ടായിരുന്നു, ഞാൻ എടുത്തില്ല. അമ്മയുടെ പേര് കാളി എന്നാണോ? ഞാൻ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ഭഗവാനെ ഇന്നലെ രാത്രി വിളിച്ചപ്പോഴും ഞാൻ അവിടെ ഉണ്ടായിരുന്നില്ല ഇന്ന് രാവിലെ വിളിച്ചപ്പോഴും ഞാൻ ഇല്ല. ഇനി അത് എന്തു പറഞ്ഞാണ് ആവോ സമാധാനിപ്പിക്കുക……. കൂടുതൽ വിളിപ്പിക്കാൻ ഇരിക്കുകയാണ് നല്ലത് പെട്ടെന്ന് ചെല്ലട്ടെ…. അല്ലെങ്കിൽ അതുമതി ഈയാഴ്ച വീട്ടിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *