എന്താ എന്താ എന്ന് എല്ലാരും ചോദിക്കുന്നുണ്ട്… അവൾ ഒരേ കരച്ചിൽ ആണ് ഉമ്മ ചെന്ന് അവളെ പിടിച് നേരെ നിർത്തി അവളുടെ കഴുത്തും നെഞ്ചും തടവി നോക്കുന്നുണ്ട്…. ആരോ അവളെ കയറി പിടിച്ചു നഖം കൊണ്ട് മുറിഞ്ഞു എന്നൊക്കെ പറയുന്നുണ്ട്. പെൺ പടയുടെ കൂട്ടത്തിൽ ഏറ്റവും സൗന്ദര്യം അവൾക്കാണ് സിനിമ നടിമാർ തോറ്റു പോകും ….
എന്താ ഉമ്മ എന്താ പറ്റിയെ എന്ന് ഞാൻ ഉമ്മയോട് ചോദിച്ചു…. പെട്ടെന്ന്
ഷാഹിന എണീറ്റ് നേരെ എന്റെ നേരെ വന്നു എന്റെ മുഖത്ത് ഒരു അടി ആയിരുന്നു
നിനക്ക് അറിയില്ല അല്ലെ…ചി ഇത്ര വൃത്തി കെട്ടവൻ ആണെന്ന് അറിഞ്ഞില്ല…. അവൾ എന്തൊക്കെയോ പറഞ്ഞു എനിക്ക് ഒന്നും കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല….
ഞാൻ ഒന്നും ചെയ്തില്ല….. ഉമ്മാ ഞാൻ ഒന്നും ചെയ്തില്ല ഞാൻ നേരെ ചെന്ന് ഉമ്മയുടെ കയ്യിൽ പിടിച്ചു ഉമ്മാ ഞാനല്ല….
ഉമ്മ എന്റെ കൈ പതിയെ അകറ്റി മാറ്റി….. എന്റെ തടി തളർന്നു പോയി കണ്ണ് നിറഞ്ഞു…. ഉമ്മാ പൊന്നുമ്മ ഞാൻ അല്ല ഞാൻ അങ്ങിനെ ചെയ്യില്ല…
കണ്ട ഗുണ്ട ഒക്കെ ആയി അല്ലെ നടപ്പ് ഇതല്ല ഇതിനപ്പുറവും ഉണ്ടാവും…. പെൺപടയിൽ ഒരുത്തി അത് പറഞ്ഞപ്പോൾ ആണ് അവർ ഞാൻ ചെയ്ത് മറ്റേ കാര്യം ഏത് അർത്ഥത്തിൽ ആണ് എടുത്തത് എന്ന് മനസ്സിലായത്…..
ഒരു തരിപ്പ് എന്റെ കാലിലൂടെ തരിച്ചു കയറി….
ഞാൻ ഉമ്മയെ നോക്കി…ഇല്ല ഉമ്മാ എന്നെ നോക്കുന്നില്ല….
പെട്ടെന്ന്.. അവൻ അങ്ങിനെ ഒന്നും ചെയ്യില്ല അങ്ങിനെ ഒരുത്തൻ അല്ല അവൻ…. ഫൈറൂസയുടെ ശബ്ദം… ഒരു നിമിഷം ഞാൻ അവളെ നോക്കി മതിയെടാ ഒരാൾ എങ്കിലും ഉണ്ടല്ലോ എനിക്ക് വേണ്ടി നിൽക്കാൻ
നിനക്ക് വേറേ പണി ഒന്നും ഇല്ലേ കണ്ട ഇബ്‌ലീസിന് വേണ്ടി വാദിക്കാൻ….. ഇവനേ ഒന്നും കുടുംബത്തിൽ കേറ്റാൻ പാടില്ല മജീദ്ക്ക ആണ് അത് പറഞ്ഞത്…..
ഫൈറൂസ… എനിക്ക് വേണ്ടി നിൽക്കണ്ട സ്വന്തം ഉമ്മാ ഇല്ലാ പിന്നെ അല്ലെ….
ഷാഹിന പെട്ടെന്ന് വീണ്ടും പൊട്ടി തെറിച്ചു മതി നിങ്ങള അഭിനയം… ഇരുട്ടിന്റെ മറവ് കിട്ടിയാൽ നീ എന്തും ചെയ്യും…. ചി നിർത്തടി എന്റെ അല്ലാത്ത ഒരു പെണ്ണിനേം ഞാൻ ഇത് വരെ തൊട്ടിട്ടില്ല…
വല്ലാതെ മാന്യൻ ആവുന്നോ കണ്ട ചെറ്റത്തരം കാണിച്ചിട്ട് നിന്ന് ആണത്തം പറയുന്നു ഷാഹിന കരഞ് കൊണ്ടാണ് സംസാരിക്കുന്നത്..
മോളെ നീ പേടിക്കണ്ട ഇവനേ ഇനി ഈ കുടുംബത്തിൽ ഒരു വീട്ടിലും കയറ്റില്ല മജീദ്ക്ക ഷാഹിനയോട് പറഞ്ഞു..
ഞാൻ പോലീസിൽ പരാതി കൊടുക്കും ഇവനൊക്കെ ഉള്ളിൽ കിടക്കണം…. ഇങ്ങനെയുള്ള ചെറ്റകൾ ആണ് ഡൽഹി കേസ് പോലുള്ളത് ഒക്കെ ഉണ്ടാക്കുന്നത്…അവന്റെ കയ്യിൽ ഞാൻ മാന്തി പൊളിച്ചിട്ടുണ്ട് അത് മതി നാളെ തെളിവിന്….
ഏ….. മാന്തോ… എന്ത് മാന്ത് ആഹ അങ്ങിനെ ഒന്നുണ്ട് അല്ലെ…പെട്ടെന്ന് എന്റെ തലയിൽ വെളിച്ചം വീണു….
ഞാൻ കൈ രണ്ടും അവളുടെ നേരെ നീട്ടി…. എവിടെ നീ മാന്തിയ മുറിവ്….
അവൾ എന്റെ കയ്യിലേക്ക് നോക്കി ഇല്ലാ…. അവിടെ ഒന്നും ഇല്ലാ…. അവൾ എന്റെ കൈ കേറി പിടിച്ചു പരിശോധിച്ച് തിരിച്ചും മറിച്ചും നോക്കി….
അവൾ എന്റെ മുഖത്തേക്ക് നോക്കി…. ഞാൻ അന്നേരം ഉമ്മയെ നോക്കുകയായിരുന്നു…
ഉമ്മാക് മനസ്സിലായി ഞാൻ അല്ല…. എന്ന്
അവന്റെ ഒക്കെ കാണ്ട മൃഗത്തിന്റെ തൊലി ആണ് അങ്ങിനെ ഒന്നും മുറിയില്ല…. മജീദ്ക്ക ആണ് പറഞ്ഞത്…
ഇല്ലാ ഞാൻ മാന്തിയത് ആണ് ഇതാ എന്റെ നഖത്തിൽ ചോര ഉണ്ട് അവൾ മജീദ്ക്കയെ കാണിച്ചു….
ഞാൻ പെട്ടെന്ന് ചുറ്റും നോക്കി…. ജാഫർ എവിടെ..
അവൻ ബാത്‌റൂമിൽ കേറി എന്തെ ഫൈറൂസ ആണ് ചോദിച്ചത്…. ഞാൻ ചെന്ന് ബാത്രൂം ഡോറിൽ ഇടിച്ചു ഇറങ്ങെടാ…
രണ്ട് മൂന്ന് തട്ട് തട്ടിയപ്പോൾ അവൻ ഇറങ്ങി…. ഞാൻ അവനെ കോളറിൽ തൂക്കി ചുമരിൽ ചേർത്ത് നിർത്തി….. ഫൈറൂസ വന് അവന്റെ കൈ നോക്കി അവിടെ മാന്തി പൊളിച്ച മൂന്ന് രക്ത വരകൾ ചോര പൊടിയുന്നു ഇപ്പോളും……
എല്ലാം നിശബ്ദം എന്റെ കൈ അവന്റെ മുഖത്ത് ആഞ്ഞു പതിച്ചു ഒറ്റ അടിയിൽ അവൻ താഴെ വീണു…. പിടിച് എണീപ്പിച്ചു
നീ അവളെ കയറി പിടിച്ചതിന് അല്ല എന്റെ ഉമ്മയുടെ മുന്നിൽ പൊലും എന്നെ ഒരു പെണ്ണ് പിടിയൻ ആക്കിയതിനു…

Hello bro kambikuttan sitin enthu patti ippo kittunnillallo