എന്റെ മാത്രം ചെക്കൻ – 2 28

ടാ കഴുതേ നീ ഒക്കെ ഇങ്ങനെ കൊഴുത്ത് തടിച് വായിലും നോക്കി നടക്കും..

.ഫാരിസ് അങ്ങിനെ അല്ല പിന്നേ ഈ കുടുംബത്തിൽ കല്യാണം ആയാലും മരണം ആയാലും എല്ലാത്തിനും ഓടാറുള്ളത് അവനാ…

നീയൊക്കെ ഡ്രെസ്സും ഇട്ട് സെൽഫി എടുത്ത് ഫോട്ടോക്ക് പോസ് ചെയ്യും പക്ഷെ ഈ കുടുംബത്തിലെ ഒരു കല്യാണ ഫോട്ടോയിലും അവൻ ഉണ്ടാവില്ല ആ പാവം അടുക്കള ഭാഗത്ത്‌ പണി എടുക്കുന്നുണ്ടാവും…

ചിക്കെൻ വാങ്ങാൻ പ്ലേറ്റ് വാങ്ങാൻ എന്നൊക്കെ പറഞ്ഞു ഈ കുടുംബത്തിലെ എല്ലാ പെണ്ണിന്റെയും കല്യാണം അടിപൊളി ആക്കി രാത്രി കല്യാണത്തിൽ മാത്രം അവൻ ഉണ്ടാവും പകൽ ഉണ്ടാവില്ല എന്താ എന്നറിയോ…. രാത്രി കാറ്ററിംഗ് ടീം ഉണ്ടാവില്ല അത് കൊണ്ട് എല്ലാ പണിയും അവൻ ചെയ്ത്‌ തീർക്കും മജീദ്ക്കയെ പോലെ ഉള്ളവർ കളിയാക്കി കൊന്നാലും നീയും ഈ ഇരിക്കുന്ന പെൺ കുട്ടികളും പുച്ഛത്തോടെ നോക്കിയാലും കളിയാക്കിയാലും അവന് പൊള്ളില്ല അവന് അവന്റെ കുടുംബത്തിലെ പെണ്ണിന്റെ കല്യാണം നന്നായി നടക്കണം അത്രേ ഉള്ളു ഈ കളിയാക്കിയ കൂട്ടത്തിൽ ഉള്ളവരുടെ കല്യാണം വന്നാൽ അതിനും ആ പാവം കിടന്ന് കഷ്ടപ്പെടും

ഓരോ സാധനവും വാങ്ങി സെറ്റ് ആക്കി ആരും അറിയാതെ അവൻ പോകും പിറ്റേന്ന് കാറ്ററിംഗ് ടീമിനെ വരെ ഏല്പിക്കുന്നത് അവനാ

എല്ലാം പെർഫെക്ട് ആക്കി ആ പാവം പോകും ഒരു പരാതിയും പറയില്ല നീയൊക്കെ പുചിച് തള്ളിയ അവനാ എല്ലാ അവളുമാരുടെയും കാര്യങ്ങൾ ഭംഗി ആയി ചെയ്തത് മറക്കണ്ട

ഷാഹിന ഇരുന്ന് കരയുന്നുണ്ടായിരുന്നു… ഏതായാലും നീ എന്താണ് എന്ന് എല്ലാവർക്കും ഇപ്പോൾ മനസ്സിലായി…. പക്ഷെ ഞാൻ ഇതൊക്കെ പറയുമ്പോൾ പുതിയ ചെക്കൻ എന്റെ പുറകിൽ ഉള്ള കാര്യം ഞാൻ അറിഞ്ഞില്ല

പുതിയാപ്ല ചെക്കൻ നിന്റെ നമ്പർ വേണം എന്ന് പറഞ്ഞു ഇങ്ങനെ ഒരു പുലി കുട്ടി നിങ്ങള കുടുംബത്തിൽ ഉണ്ടെങ്കിൽ അവനെ എനിക്കും കാണണം എന്ന് പറഞ്ഞു…..

കുറച്ച് കഴിഞ്ഞ് call വന്നു പുതിയാപ്ല ചെക്കൻ ആയിരുന്നു നല്ല പക്വത ഉള്ള ഒരാൾ അതും ഈ പ്രായത്തിൽ….

ഫാരിസ്ക അല്ലെ…

അയ്യോ എന്നെ ഇക്ക എന്നൊന്നും വിളിക്കണ്ട എനിക്ക് 26 വയസ്സേ ഉള്ളു…

പ്രായത്തിനെ അല്ല നിങ്ങളുടെ പെരുമാറ്റത്തെ ആണ് ഇക്ക എന്ന് വിളിച്ചത് അത് അങ്ങിനെ കിടന്നോട്ടെ പിന്നേ ഇന്ന് ഭക്ഷണം ഒരുമിച്ച് ആയിക്കൂടെ…

പുതിയാപ്ലെ എനിക്ക് ഇനി ആ വീട്ടിൽ….

എനിക്കറിയാം പക്ഷെ ഇത്രയും കാലം നിങ്ങൾ കൊണ്ട് നടന്ന ആ കുടുംബം ഒരു ആളുടെ പ്രവർത്തി കാരണം കളയണോ ഇനി അവർക്ക് നിങ്ങളെ ഇഷ്ടം ആവും ഇനി അല്ലെ നിങ്ങൾക് അവരെ തിരുത്താൻ പറ്റുക…

വരണം എല്ലാം ശരിയാവും അല്ല ശരിയാക്കണം ഞാൻ പ്രതീക്ഷിക്കും നിങ്ങളെ

ഞാൻ വരാം പുതിയാപ്ലെ
എത്ര ആയാലും ആ ക്ഷണം സ്വീകരിക്കണം അല്ലെങ്കിൽ….

രാത്രി അങ്ങോട്ട് പോകണോ വേണ്ടേ എന്ന് ചിന്തിച് ഒരുമാതിരി അവസ്ഥ ആയിരുന്നു… ഫൈറു ഒരുപാട് തവണ വിളിച്ചു ഞാൻ എടുത്തില്ല

ടാ 8:30 ആയി നീ എവിടെ പുതിയാപ്ല നീ വരും എന്ന് പറഞ് ഇരിക്കുകയാ

9 മണി ആയപ്പോൾ വീണ്ടും മെസ്സേജ് ടാ പുതിയാപ്ല നിന്നെ കാത്ത് ഇരിക്കുകയാ..

ടി ഞാൻ പുറത്ത് ഉണ്ട് പക്ഷെ… വരാൻ ഒരു മടി ഇന്നലെ ഞാൻ വല്ലാതെ….

അത് വിട് നീ ഒന്ന് വാ മോനു ഷാഹിന ഒരു പത്ത് തവണ എന്നോട് വന്നു ചോദിച്ചു ഫാരിസ്ക വരുമോ എന്ന്

നീ ആ മറ്റേ മോളുടെ കാര്യം പറയണ്ട ഞാൻ നേരെ തിരിച്ചു പോകും അവളെ ഓർക്കുമ്പോൾ എനിക്കെന്റെ ഭ്രാന്ത്‌ ഇളകും

ഇല്ലാ മിണ്ടുന്നില്ല നീ വാ

എങ്ങിനെയല്ലോ ഞാൻ ആ വീട്ടിന്റെ പടി കയറി

ബെൽ അടിച്ചപ്പോൾ

ഡോർ തുറന്നത് എല്ലാ പെൺ പടയും ചേർന്ന് ആണ്

ഫാരിസ്ക വന്നു….

എല്ലാരും ഒന്നിച് ആണ് പറഞ്ഞത്… ആദ്യമായി പെൺ പട എന്നെ നോക്കി ശരിക്ക് ചിരിച്ചു

പുതിയാപ്ല വന്ന് എന്നെ ഹഗ് ചെയ്തു അപ്പോൾ ഇതാണ് ഫാരിസ്ക ഇത്ര ലൂക്ക് പ്രതീക്ഷിച്ചില്ല….

ഞാനൊരു പാവം ആണ് പുതിയാപ്ലെ കൊല്ലരുത് ഞാൻ ചിരിച് കൊണ്ട് പറഞ്ഞു

യേ അത്യാവശ്യം ഗുണ്ട ആണെന്ന് ഞാൻ അറിഞ്ഞു…അല്ല ഈ കൊട്ടേഷൻ ഒക്കെ എങ്ങിനെയാ റേറ്റ് ഇപ്പോൾ

മൂപ്പരുടെ സംസാരം നല്ല രസം ആയിരുന്നു ഗുണ്ട വിളി പൊലും എനിക്ക് ദേഷ്യം തോന്നിയില്ല

1 Comment

Add a Comment
  1. അടുത്ത ഭാഗത്തിനായി കാതരിക്കുന്നു..❣️💔👍👍👍👍👍

Leave a Reply

Your email address will not be published. Required fields are marked *