എന്റെ മാത്രം ചെക്കൻ – 2 28

അടുക്കളയിൽ നിന്ന് എല്ലാരും വന്നു ഇടക്ക് എന്നെ നോക്കി ചിരിച്ചിട്ട് പോയി അത്ര തെളിച്ചതോടെ അല്ലെങ്കിലും ഞാനും ഒന്ന് ചിരിച് കൊടുത്തു…

സോറി… പെൺപട എല്ലാരും ചേർന്ന് ആണ് പറഞ്ഞത് ഞാൻ തല കുലുക്കി സാരമില്ല….

ഫുഡ്‌ കഴിഞ്ഞ് ഇറങ്ങാൻ നേരം ഫൈറു ഒരു മാസ്സ് നടത്തം നടന്ന് വന്നു കൈ തന്നു അപ്പോൾ ഗുണ്ട പോകായോ… നീ പൊടി തെണ്ടി

ഉമ്മാ ഇവന് എന്നെ തെണ്ടി എന്ന് വിളിച്ചു…. രംഗം ഒന്ന് താണുത് വന്നത് ആയിരുന്നു

അപ്പോൾ ആണ് ഷാഹിന എന്റെ മുന്നിലേക്ക് വന്നത്… എന്താണ് എന്ന് അറിയില്ല അവളെ കണ്ടപ്പോൾ ഇന്നലെ നടന്നതും എന്റെ ഉമ്മാ എന്റെ കൈ തട്ടി മാറ്റിയതും ആണ് എന്റെ മനസ്സിലേക്ക് വന്നത്..

ഞാൻ മുഖം തിരിച്ചു…

അങ്ങിനെ ആവല്ലേ ഫാരിസെ ഒരു ചെറിയ തെറ്റ് പറ്റി അവൾക് അത് അങ് മറക്ക്….

എളാമ ആണ് അത് പറഞ്ഞത്

ചെറിയ തെറ്റ് അല്ലെ….ഈ കുടുംബത്തിലെ ചെറിയ കുട്ടി മുതൽ പ്രായം ആയവർ വരെ ശരിക്കും പറഞ്ഞാൽ 5 തലമുറയുടെ മുഴുവൻ മുന്നിൽ വച്ച ഞാൻ പെണ്ണ് പിടിയൻ ആയത്….

എന്റെ ഉമ്മാ എന്റെ കൈ തട്ടി മാറ്റിയത്
കുടുമ്പത്തിൽ കേറ്റാൻ കൊള്ളാത്തവൻ ആയത്

ഉമ്മ പെട്ടെന്ന് എന്റെ അടുത്ത് വന്നു മോനെ അത് നീ ക്ഷമിക്കെടാ…

ക്ഷമിച്ചു ഉമ്മ പക്ഷെ അതിന് കാരണക്കാരായ ഇവരോട് ക്ഷമിക്കാൻ എനിക്ക് ആവില്ല

ഒറ്റ കാര്യം മാത്രം… ഞാൻ വണ്ടി കൊണ്ട് പുറത്ത് പോകുന്നവൻ ആണ് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ച് ഞാൻ മരണപ്പെട്ടു പോയാൽ ജാഫറും പിന്നേ ഇവളും എന്റെ ശവം കാണാൻ പൊലും വരാൻ പാടില്ല

മരിച്ചു കിടക്കുന്ന എന്റെ ശരീരത്തിന്റെ ഏഴ് അയലത്ത് പൊലും ഇവർ രണ്ട് ആളും ഉണ്ടാവരുത് എന്റെ മയ്യത്ത് അടക്കും വരെ എന്റെ വീട്ടിൽ ഇവർ കയറാൻ പാടില്ല

ഫൈറു പെട്ടെന്ന് എന്റെ കയ്യിൽ കയറി പിടിച്ചു… എന്തൊക്കെയാടാ ഈ പറയുന്നേ….

ഫൈറു ശരിക്കും എന്നെ നുള്ളി എന്ന് തന്നെ പറയാം…

ഉമ്മ എന്റെ കൈക്ക് നല്ല അടി തന്നു അറം പറ്റുന്ന വാക്ക് പറയരുത്….

പെട്ടെന്ന് ഷാഹിന കരയാൻ തുടങ്ങി

സോറി… എന്നോട് പൊറുക്ക് പറ്റി പോയതാ pls

അവൾ എന്റെ കാലിലേക് ഒക്കെ വീഴാൻ തുടങ്ങി ഞാൻ ഒന്നും മനസ്സിലാവാതെ… ഇവളെന്താ ഈ കാണിക്കുന്നേ ഇവൾക്കെന്താ വയ്യേ

അവൾ പെട്ടെന്ന് എന്റെ ഉമ്മയുടെ അടുത്തേക്ക് പോയി ഉമ്മയെ കെട്ടി പിടിച്ചു… ഉമ്മാ അങ്ങിനെ പറയല്ല എന്ന് പറ എന്നോട് ക്ഷമിക്കാൻ പറ… പറ ഉമ്മാ
അവൾ ഉമ്മയെ കെട്ടി പിടിച് ഉച്ചത്തിൽ കരയാൻ തുടങ്ങി

ഫൈറു വേഗം പോയി അവളെ കെട്ടിപിടിച്ചു ഷാഹിന കരച്ചിൽ തന്നെ

പെൺ പടയും എന്റെ അടുത്ത് വന്നു ഇക്കാക്ക ഇനി അവളെ വേദനിപ്പിക്കല്ല ഇന്നലെ ഒരു പൊടിക്ക് അവൾ ഉറങ്ങിയിട്ടില്ല ഇനി അവളോട് പൊറുത്തു കൊടുക്ക്

ഇവൾ എന്ത് കോപ്പ ഈ കാണിക്കുന്നേ അതിന് മാത്രം എന്താ ഞാൻ പറഞ്ഞേ ഇവൾ എന്റെ കെട്ടിയോൾ ഒന്നും അല്ലല്ലോ ഇങ്ങനെ ഒക്കെ കാണിക്കാൻ

പിന്നേ അവിടെ നിക്കാൻ എനിക്ക് തോന്നിയില്ല എന്തോ ദേഷ്യവും കൺഫ്യൂഷനും ഒക്കെ ആയി ഞാൻ ഇറങ്ങി… വണ്ടി എടുത്ത് വിട്ടു

ഫൈറു മെസ്സേജ് അയച്ചു

നീ ഇത്ര ദുഷ്ടൻ ആവാൻ പാടില്ല..

ടാ അവൾ ജാഫർ കേറി പിടിച്ച ആ ട്രോമയും നിന്നെ ചെയ്ത്‌ പോയതിന്റെ കുറ്റ ബോധവും ഒക്കെ ആയി നിക്കുന്ന ടൈം ആണ് അവളൊരു പെണ്ണ് ആണ്
ധൈര്യം ഒക്കെ വന്നു തുടങ്ങുന്നേ ഉള്ളു ഇന്നലെ anxity കാരണം ആണ് ഹോസ്പിറ്റലിൽ കൊണ്ട് പോണ്ടി വന്നത് അതൊക്കെ ഞാൻ പറഞ്ഞത് അല്ലെ

Anxiety എന്താണ് എന്ന് നിനക്ക് അറിയാത്തത് കൊണ്ട നെഞ്ച് പട പട അടിക്കും നമ്മൾക്ക് തോന്നും മറിക്കാൻ ആയി എന്നൊക്കെ ശരീരം തളരും

ദാ ഇപ്പോൾ വീണ്ടും കൊണ്ട് പോയി ആകെ ക്ഷീണം പോലെ ആയി ഒരേ കരച്ചിൽ ആയിരുന്നു…വണ്ടിയിൽ നിന്റെ ഉമ്മയും പോയിട്ടുണ്ട്

നീ ഇന്നലെ അനുഭവിച്ചത് എനിക്ക് മനസ്സിലാവും പക്ഷെ കുറ്റബോധം വന്നു നിന്റെ കാലിൽ വീണ പെണ്ണിനെ ഇനിയും നീ ശിക്ഷിക്കരുത്..
ചെയ്യല്ലേടാ ഇനിയും

ഫൈറു അയച്ച മെസ്സേജ് വായിച്ച ശേഷം എനിക്കും വല്ലാതെ ആയി ചേ വേണ്ടായിരുന്നു… ഏത് സമയത്താണ് പടച്ചോനെ ആ കല്യാണത്തിന് പോകാൻ തോന്നിയത്

1 Comment

Add a Comment
  1. അടുത്ത ഭാഗത്തിനായി കാതരിക്കുന്നു..❣️💔👍👍👍👍👍

Leave a Reply

Your email address will not be published. Required fields are marked *