എൻ്റെ ഉപ്പാൻ്റെ പേര് 12

എൻ്റെ ഉപ്പാൻ്റെ പേര്

ഈ കഥയിൽ ഇൻസെസ്റ്റ് ഉൾപ്പെടുന്ന ഭാഗങ്ങൾക്ക് ഉണ്ട്. നിഷിദ്ധസംഗമ കഥകൾ ഇഷ്ടമുള്ളവർ മാത്രം തുടർന്ന് വായിക്കുക.


എൻ്റെ പേര് അഷിർ മുഹമ്മദ്‌, 29 വയസ്സ്, വിവാഹിതൻ. തുണിക്കട എന്ന സ്ഥിരവരുമാനം ഒഴിച്ച്, നാട്ടിൽ നടക്കുന്ന തട്ടിപ്പുകൾ എല്ലാം യൂട്യൂബിലൂടെ പൊളിച്ചടുക്കുന്ന ഒരു ചെറിയ ജോലികൂടെ അന്ന് എനിക്ക് ഉണ്ടായിരുന്നു.

ഇതുവരെ 6 തട്ടിപ്പുകൾ പൊളിച്ചടുക്കിയിട്ടുണ്ടെങ്കിലും, നല്ലൊരു കണ്ടന്റ് കിട്ടാൻ കാത്തിരിക്കവേയാണ്, ടൗണിനുള്ളിലെ ഒരു മോഡേൺ മന്ത്രവാദ കേന്ദ്രത്തെ കുറിച്ച് ഞാൻ അറിയാൻ ഇടയായത്. അത്ഭുതങ്ങൾകൊണ്ട് പേരുകേട്ട് തുടങ്ങിയ ആ കേന്ദ്രം, നാട്ടിൽ ചർച്ചാ വിഷയമായതോടെ, ആ കാര്യത്തിലും ഒരു തീരുമാനം ആക്കിയേക്കാം എന്ന് മനസ്സിൽ നിശ്ചയിച്ച്, ഞാൻ ക്യാമറയുമായി അങ്ങോട്ടേക്ക് ഇറങ്ങി തിരിക്കുകയാണ്. പക്ഷെ, ആ തീരുമാനം, വലിയ തെറ്റായിപോയെന്ന് എനിക്ക് ബോധ്യമാകുമ്പോൾ, എൻ്റെ ജീവിതം അപ്പാടെ മാറിക്കഴിഞ്ഞിരുന്നു.

സന്ധ്യയോടേയാണ് ഞാൻ അവിടെ എത്തിയത്. അപ്പൊഴേക്കും സന്ധ്യാ പൂജ കഴിഞ്ഞ് എല്ലാവരും പുറത്തേക്ക് ഇറങ്ങി തുടങ്ങിയിരുന്നു.

“പറഞ്ഞോളൂ സർ..” ഓഫീസ് സ്റ്റാഫ്‌ എന്നെ കണ്ട് ചോദിച്ചു.

“എനിക്ക് നിങ്ങടെ സ്വാമിയെ ഒന്ന് കാണണം..” ഞാൻ പറഞ്ഞു.

“അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ടൊ സർ?”

“ഇല്ല..”

“എന്നാൽ വിളിച്ച് അപ്പോയ്ന്റ്മെന്റ് എടുത്തിട്ട് നാളെ വരൂ സർ..”

“ഒ..അപ്പോയ്ന്റ്മെന്റ് എടുക്കാൻ മാത്രം സ്വാമി വളർന്നോ?”

“സർ.. തർക്കിക്കരുത്. വീ ഹാവ് സം റൂൾസ്‌! ദയവായി അപ്പോയ്ന്റ്മെന്റ് എടുത്ത് വരണം.”

“അതിന് നാളെ ഈ സ്ഥാപനം ഉണ്ടായിട്ട് വേണ്ടേ..”

“ആരാടാ നീ? പ്രശ്നം ഉണ്ടാക്കാൻ വന്നേക്കുവാണോ??” അത്‌ കേട്ടുനിന്ന മറ്റൊരു സ്റ്റാഫ്റ്റ് എൻ്റെ കോളറിൽ പിടിച്ചു.

പെട്ടന്ന്:

“എന്താ അവിടെ?” ഞാൻ തിരിഞ്ഞു. അതാ അത്ഭുതങ്ങളുടെ നായകൻ എന്ന് അറിയപ്പെടുന്ന സ്വാമി നാഗാർജുനൻ ഞങ്ങളുടെ നേർക്ക് വരുന്നു.

“എന്താ സുധീവാ? എന്താ പ്രശനം?” സ്വാമി അയാളോട് ചോദിച്ചു.

“ദേ.. ഇവൻ. സ്വാമിയെ കാണണമെന്ന് പറഞ്ഞ് ഇവിടെ ഭയങ്കര ബഹളം. അപ്പോയ്ന്റ്മെന്റും എടുത്തിട്ടില്ല..” അയാൾ പറഞ്ഞു.

“മ് സാരില്ല, അപ്പോയ്ന്റ്മെന്റ് ഒന്നും വേണ്ട, നാളെ ഉച്ചക്ക് ഒരു 2 മണിക്ക് വന്നോളൂ..” സ്വാമി എന്നോട് പറഞ്ഞു.

“നാളെ അല്ല, ഇപ്പൊ, ഈ നിമിഷം..” ഞാൻ വീണ്ടും കയർത്തു.

“ഹ..നിനക്ക് പറഞ്ഞാ മനസിലാകില്ലേടാ?”

“സുധീവാ..” സ്വാമി അയാളെ തടഞ്ഞു.

ശേഷം എന്നോട്, “ശരി, എന്താ എന്നെ കാണേണ്ട കാര്യം?”

“എനിക്ക് നിങ്ങളെ ഒരു ഇന്റർവ്യൂ എടുക്കണം, എൻ്റെ യൂട്യൂബ് ചാനലിന് വേണ്ടി..” ഞാൻ പറഞ്ഞു.

“എൻ്റെ കുഞ്ഞേ, എനിക്ക് നല്ല ക്ഷീണം ഇണ്ട്. രാവിലെ മുതലേ കുത്തി ഇരുന്ന് പുഷ്‌പ്പപൂജ നടത്തുന്നതാ..” സ്വാമി പറഞ്ഞു.

“ഇന്ന് നിങ്ങളെ ഇന്റർവ്യൂ എടുക്കാതെ ഞാൻ ഇവിടന്ന് പോകില്ല!” ഞാൻ എൻ്റെ നിർബന്ധത്തിൽ ഉറച്ചു.

“പോലീസിനെ വിളിക്കട്ടെ സ്വാമി?” സുധീവൻ ചോദിച്ചു.

“ഏയ്യ്, വേണ്ട” സ്വാമി തുടർന്നു, “ശെരി..ഞാൻ ഒന്ന് കുളിച്ച് ഫ്രഷ് ആയിട്ട് വരാം. കുഞ്ഞ് പോയി എൻ്റെ ഓഫീസിൽ ഇരിക്ക്..”

ഹാ..നാളെ രാവിലെ അപ്‌ലോഡ് ചെയ്യാനുള്ള കണ്ടന്റ് ഉറപ്പായി. 2 ലക്ഷം വ്യൂസ് തീർച്ച! ഞാൻ എൻ്റെ ക്യാമറയും മൈക്കും അയാളുടെ ഓഫീസിൽ സെറ്റ് ചെയ്ത് റെഡിയായപ്പോഴേക്കും, അയാൾ എത്തി.

“തുടങ്ങാം?” അയാൾ കസേരയിലേക്ക് ഇരുന്നു.

“എൻ്റെ വീഡിയോസ് കണ്ടിട്ടുണ്ടോ?” ഞാൻ ചോദിച്ചു.

“കണ്ടിട്ടില്ല, പക്ഷെ ഈ ഇന്റർവ്യൂടെ ഉദ്ദേശം എനിക്ക് മനസ്സിലായി.”

“അതെങ്ങനെ, നിങ്ങടെ കാന്തീദേവൻ പറഞ്ഞു തന്നതാവുമല്ലേ?” ഞാൻ കളിയാക്കി. പക്ഷെ അയാൾ അത്‌ ചിരിച്ചു തള്ളി.

ഞാൻ തുടർന്നു, “എല്ലാം അറിയുന്നവൻ ആയാണല്ലോ അറിയപ്പെടുന്നത്. ശരിക്കും ഈ അറിവ് ആരിൽനിന്നാണ് കിട്ടിയത്? അല്ല, താങ്കളെപോലെ ഉള്ളവർ ഒരു ഗുരുവിൻ്റെ ശിക്ഷണം കൊണ്ടാകുമല്ലോ ഇവിടവരെ എത്തി നിൽക്കുന്നത്.”

Leave a Reply

Your email address will not be published. Required fields are marked *