എൻ്റെ ഉപ്പാൻ്റെ പേര് 12

“എല്ലാം അറിയുന്നവൻ! മ്..അത്‌ ഞാൻ നിഷേധിക്കുന്നു. പക്ഷെ എനിക്ക് ഒരു ഗുരു ഉണ്ട്. ആ ഗുരുവാണ് അപ്പൊ-അപ്പൊ ഉള്ള അറിവ് എനിക്കായി മുകളിൽനിന്ന് പകർന്നുതന്നുകൊണ്ടിരിക്കുന്നത്.” സ്വാമി പറഞ്ഞു.

“അപ്പോ എന്നെക്കുറിച്ചുള്ള കാര്യവും ആ ഗുരു പറഞ്ഞുതന്നു കാണൂല്ലോ അല്ലേ?”

“മ് ഉവ്വ്..”

“എങ്കിൽ എൻ്റെ പേര് എന്താണെന്ന് പറ..”

“അഷിർ.. അഷിർ മുഹമ്മദ്‌..” സ്വാമി ഉടനെ പറഞ്ഞു.

“മ്, സുധീവൻ പറഞ്ഞു തന്ന് കാണും അല്ലെ? കുറച്ചു മുൻപേ പുള്ളി എൻ്റെ ഐഡി എടുത്ത് നോക്കിയായിരുന്നേ.”

“എന്നാ ഞാൻ ഉമ്മാൻ്റെ പേര് പറയട്ടെ?” എന്ന് സ്വാമി.

“ശരി, പറ..”

“സുബൈദ..”

“വളരെ ശരിയാ സ്വാമി, പക്ഷെ ആ പേരും ഐഡിയിൽ ഉണ്ടെന്നാണ് എൻ്റെ വിശ്വാസം..” ഞാൻ ചിരിച്ചു.

“ശരി, ഇനി പേര് പറയുന്നത് വിടാം, മറ്റു ചോദ്യങ്ങൾ എന്തേലും ഉണ്ടേൽ ചോദിക്ക്..” സ്വാമി പറഞ്ഞു.

“ഏയ്യ്, അത്‌ സാരില്ല. എൻ്റെ ഉപ്പാൻ്റെ പേര് കൂടെ പറ, എന്നിട്ട് സ്വാമിയുടെ അത്ഭുതങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് നമുക്ക് പോകാം..”

“ഉപ്പാൻ്റെ പേരോ? അത്‌ വേണ്ട കുഞ്ഞേ..” സ്വാമി ഒന്ന് ഭയന്നു.

“അതെന്താ? താങ്കളുടെ ഗുരുവിന് അത്‌ അറിയില്ലേ? അതോ, ബാപ്പാൻ്റെ പേരുള്ള വേറെ ഏതേലും ഐഡി സ്വാമിക്ക് കാണാൻ വേണോ?” വീണ്ടും ഞാൻ കളിയാക്കി.

“മ്..”

“ഹ, മൂളി കളിക്കാതെ പറ സ്വാമി എൻ്റെ ഉപ്പാൻ്റെ പേര്..”

“വേണ്ട കുഞ്ഞേ, മറ്റെന്തേലും ചോദിക്ക്..”

“എന്നാ അറിയില്ലെന്ന് അങ്ങ് സമ്മതിച്ചേക്ക് സ്വാമി. മുകളിലുള്ള ആ ഗുരു വെറുതെയാണെന്നും അങ്ങ് സമ്മതിച്ചേക്ക്..”

“കുഞ്ഞെ, എൻ്റെ ഗുരുവിനെ പരിഹസിക്കരുത്..”

“പരിഹസിക്കാതെ പിന്നെ, എല്ലാം അറിയുന്നവനാണെങ്കിൽ അങ്ങേർക്ക് അത്‌ പറഞ്ഞാൽ എന്താ?”

“ശരി.. ഞാൻ പറയാം..”

“മ്..പോരട്ടെ..”

“ഖാദർ..”

“ഖാദറൊ?” ഞാൻ നെഞ്ചുപൊട്ടി ചിരിച്ചു.

“സ്വാമീ, എൻ്റെ ഉപ്പാൻ്റെ പേര് അജ്മീർ എന്നാ..ഖാദർ എൻ്റെ ഉപ്പുപ്പാൻ്റെ പേരാ..” ഞാൻ വീണ്ടും ചിരി തുടങ്ങി.

“നിൻ്റെ ഉപ്പാൻ്റെ പേര് ഖാദർ എന്ന് തന്നെയാണ്!” സ്വാമി ആവർത്തിച്ചു.

എൻ്റെ ചിരി മെല്ലെ നിന്നു, “അപ്പോ.. സ്വാമിക്ക് അല്ല, എനിക്കാ തെറ്റിയത് അല്ലെ?”

“മ്..”

“ഓ..അപ്പൊ സ്വാമി എന്താ പറഞ്ഞ് വരുന്നത്? എൻ്റെ ഉപ്പാൻ്റെ യഥാർത്ഥ പേര് ഖാദർ എന്നാ? ശരി, ഞാൻ വിശ്വസിച്ചു. ഇനി ഞാൻ എൻ്റെ ഉപ്പാനെ ഖാദർ എന്ന് വിളിച്ചേക്കാം പോരെ?”

“ഏയ്യ്..ഉപ്പാനെ ഖാദർ എന്ന് വിളിക്കുന്നേന് പകരം, ഉപ്പുപ്പാനെ ഉപ്പാ എന്ന് വിളിച്ചാലും മതി..”

ഞാൻ ദേഷ്യത്തിൽ ഞാൻ ചാടി എഴുന്നേറ്റു.

“ഉൾകൊള്ളാൻ കുറച്ച് പ്രയാസം ആയിരിക്കും കുഞ്ഞേ. കുഞ്ഞിൻ്റെ ഉപ്പ ഖാദർ എങ്ങനെയായി എന്ന ചോദ്യത്തിന് എനിക്ക് ഉത്തരം ഉണ്ട്. പക്ഷെ, ആ ചോദ്യത്തിന് ശരിക്കും ഉത്തരം തരേണ്ടത്, കുഞ്ഞിൻ്റെ ഉമ്മയാണ്..”

മേശ തട്ടി തെറിപ്പിച്ച് ഞാൻ അയാളെ അടിക്കാനായി കൈ ഓങ്ങി.

പെട്ടെന്ന്:

“നിൻ്റെ ഉമ്മാക്ക് 9 മക്കൾ! അതിൽ 7-മതാണ് നീ! ഏറ്റവും മൂത്തത് റൈമ ഇത്ത! നീ ഉൾപ്പടെ ബാക്കിയുള്ളവർ എല്ലാം ആൺകുട്ടികൾ.” അതുകൂടെ കേട്ടതും ഓങ്ങിയ കൈ പിന്നെ മുന്നോട്ട് അനങ്ങിയില്ല.

സ്വാമി തുടർന്നു, “ഈ പറഞ്ഞതെല്ലാം സത്യമാണേൽ, നിൻ്റെ ഉപ്പുപ്പയാണ് നിൻ്റെ ഉപ്പ എന്നതും സത്യമാണ്..”

ഞാൻ എൻ്റെ ക്യാമറ പോലും എടുക്കാതെ വീട്ടിലേക്ക് പാഞ്ഞു. വീട് എത്തി ഞാൻ അകത്തുകയറിയതും ഉപ്പായും ഉമ്മായും സോഫയിൽ ചേർന്ന് ഇരുന്ന് ഏതോ പ്രണയ സിനിമാ ടിവിയിൽ കണ്ടുകൊണ്ടിരിക്കുന്നു.

“ഉമ്മാ എനിക്ക് ഉമ്മാനോട് ഒന്ന് സംസാരിക്കണം..”

“എന്താടാ, പറ..” ഉമ്മ ചോദിച്ചു.

“അല്ല, എനിക്ക് ഒന്ന് തനിച്ച് സംസാരിക്കണം..”

“ഹ..നിൻ്റെ ഉപ്പ കേട്ടാൽ എന്താ?” എന്ന് ഉമ്മ.

“ഉമ്മാ ഒന്ന് പറഞ്ഞാ മനസിലാക്ക്, ഒരു സീരിയസ് കാര്യവാ.”

“സാരില്ലടി, നീ പോയിട്ട് വാ..” എന്ന് ഉപ്പ ഉമ്മാനോട് പറഞ്ഞു.

“മ് ശരി.” കൊഴുത്തുതടിച്ച എൻ്റെ ഉമ്മയെ സോഫയിൽനിന്ന് പതുക്കെ പിടിച്ച് എഴുന്നേൽപ്പിച്ച് ഞാൻ മുറിയിലേക്ക് കൊണ്ടുപോയി കട്ടിലിന്മേൽ ഇരുത്തി. ശേഷം മുറിയുടെ വാതിൽ അടച്ചു വന്ന് ഞാൻ ഉമ്മാൻ്റെ തൊട്ട് മുൻപിൽ മുട്ടുകുത്തി.

Leave a Reply

Your email address will not be published. Required fields are marked *