“എൻ്റെ ഉപ്പാൻ്റെ പേര് പറയാൻ സ്വാമി മടിച്ചതിൻ്റെ കാരണം, ഇപ്പോഴാണ് എനിക്ക് മനസിലായെ. സോറി സ്വാമി..”
“സാരില്ല കുഞ്ഞെ, നമ്മളൊക്കെ ഒരേ തോണിയിലെ യാത്രക്കാർ അല്ലേ? വിഷമിക്കണ്ട, എല്ലാം ശെരിയാകും..”
“മ്.. ഓക്കേ സ്വാമി..”
“ശെരി പോയിട്ട് വാ..”
അന്ന് രാത്രി ഞാൻ എൻ്റെ യൂട്യൂബ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. പിന്നീട് ഒരിക്കലും ഞാൻ ഒരു വിശ്വാസത്തേയും കളിയാക്കാനും പോയിട്ടില്ല.
ഉമ്മയും ഉപ്പയും ഇപ്പോഴും സ്നേഹത്തിൽ അവരുടെ ജീവിതം തുടരുന്നു.
ശുഭം..
******
