ഫിദ – 2 68അടിപൊളി 

 

“ഉമ്മിക്കുഞ്ഞെന്താ കണ്ണേ ആലോചിക്കുന്നെ….അച്ചയെ മൈൻഡ്പോലും ഇല്ല…” അവൻ കുഞ്ഞിയെ എടുത്തു കൊണ്ടാ ഉണ്ണിവയറിൽ മൂക്കുരുമ്മി…..

 

ഫിദയവന്റെ മുഖത്തേക്ക് നോക്കി…… എന്താ എന്നവൻ പുരികം പൊക്കി…ഒന്നുമില്ലെന്ന് തലയനക്കി അവൾ എണീറ്റ് മുറിയിലേക്ക് പോയി….

 

 

ഇങ്ങനെയൊരു ഭാവം പതിവില്ലാത്തതുകൊണ്ട് കുഞ്ഞിനേയും കൊണ്ടവൻ പിറകെ ചെന്നു….

 

“എന്ത് പറ്റിയെടീ…..എന്താ മുഖമൊക്കെ വല്ലാതെ…”കട്ടിലിൽ കിടക്കുന്നവളുടെ അടുത്തായി ഇരുന്നു……

 

“എന്താണേലും പറയ്……”

 

 

എന്നിട്ടും അവൾ ഒന്നും മിണ്ടുന്നില്ല…കുഞ്ഞിനെ ഭിത്തിയോട് ചേർത്തുകിടത്തി…. യൂണിഫോം ഷർട്ടിന്റെ മുകളികെ രണ്ട് ബട്ടൺ അഴിച്ചു ബെൽറ്റും ഊരി ടേബിളിലേക്ക് വച്ചിട്ട് അവൾക് നേരെ വന്നു പിടിച്ചെഴുന്നേൽപ്പിച്ചു നേരെ ഇരുത്തി….

 

“പറയ്…..എന്താ പറ്റിയെ നിനക്ക്….”

 

 

അവൾ അവനെ കെട്ടിപിടിച്ചു…തോളിലേക്ക് മുഖം ചായ്ച്ചു……

 

 

“സുഹറത്ത വന്നിരുന്നു…..എന്തൊക്കെയാ ചെയ്യണ്ടെന്നും ഒക്കെ പറഞ്ഞു തന്നു…..ഇനി 3,4 ദിവസം കൂടെയല്ലേ ഉള്ളൂ…..”

 

 

“ഉമ്മയെ ഓർമ വന്നോ നിനക്ക്….” അവൻ ചോദിച്ചു….

 

“മ്മ്മ്ഹും….” അവൾ വിലങ്ങനെ തലയാട്ടി……

 

 

ഉമ്മയെ മറന്നിട്ടു വേണ്ടേ ഓർമ്മിക്കാൻ……

 

 

“പിന്നെ……”

 

 

“അവർ പറഞ്ഞു…..കുളി കഴിഞ്ഞിറങ്ങിയാൽ ആദ്യം കാണേണ്ടത് ഭർത്താവിനെയാന്ന്…..”

 

അതിനെന്താ താനിവിടുണ്ടല്ലോ..അന്നെങ്ങോടും പോകുന്നില്ലല്ലോ എന്നവൻ ഉള്ളിലോർത്തു…….

 

 

“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…..”

 

 

“മ്മ്മ്…ചോദിക്ക്…..” അവൾ എന്താണ് ചോദിക്കാൻ പോകുന്നതെന്ന ആകാംക്ഷയോടെ അവൻ മുഖത്തേക്ക് നോക്കി………

 

 

“എനിക്ക്….എനിക്കൊരു താലി കെട്ടിത്തരുവോ……”

 

 

“ശബരീനാഥിന്റെ താലിയണിയാനുള്ള അർഹതയൊന്നുമില്ലെന്നറിയാം…..എന്നാലും കൊതിച്ചുപോയി……എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ……എന്റെയല്ലേ…….എനിക്ക് തന്നൂടെ അത്………”

 

 

അവന്റെ കണ്ണുകളിലേക്ക് നോക്കിയവൾ കെഞ്ചി……..

 

 

ഒന്നും മിണ്ടാതെ എണീറ്റവൻ മുറിക്ക് പുറത്തിറങ്ങി…….

 

 

അവളുടെ കണ്ണ് നിറഞ്ഞു……ഉള്ളൂ വെന്തുരുകി കണ്ണുനീരായി ഒഴുകിയിറങ്ങി…….

തട്ടത്തിന്റെ തുമ്പ് കടിച്ചുപിടിച്ചവൾ പുറത്തേക്ക് വന്ന എങ്ങലൊതുക്കി…….

 

 

അറിയാമതിനുള്ള യോഗ്യതയില്ലെന്ന്……എങ്കിലും ചോദിച്ചുപോയി….അവന്റെ പേരിലുള്ള താലി കഴുത്തിലണിയാൻ,ആ അധികാരത്തോടെ നെഞ്ചോട് ചേരാൻ……നെഞ്ച് നിറഞ്ഞ പ്രണയം കൊണ്ട് അറിയാതെ പറഞ്ഞുപോയതാണ്……നിറവയറുമായി നിന്നപ്പോ അഭയം തന്നവനോട്,സംരക്ഷിച്ചവനോട്, അവന്റെ താലികൂടി, ജീവിതംകൂടി ചോദിക്കാൻ മടിയായിരുന്നു…..ഇന്നറിയാതെ പുറത്തേക്ക് വന്നുപോയതാണ്………

 

പക്ഷെ…..ഇങ്ങനെയൊരു തിരസ്കരണം…..അതു പ്രതീക്ഷിച്ചിരുന്നില്ല…….

 

കരഞ്ഞു കരഞ്ഞുറങ്ങിപോയി….മേരിയമ്മച്ചി വന്നു വിളിച്ചപ്പോളാണ് എണീക്കുന്നത്…..അടുത്തു കുഞ്ഞിനെ നോക്കിയതും

 

 

“ കുഞ്ഞിപ്പെണ് അച്ഛയുടെ കൂടെ മുറീലാ….”

 

 

അവൾ എണീറ്റവന്റെ മുറിവാതിൽക്കലേക്ക് നടന്നു…..നേരെ നോക്കുന്നില്ല താൻ വന്നതറിഞ്ഞിട്ടുണ്ട് എന്നിട്ടും…..പൊട്ടി വന്ന കരച്ചിൽ ചുണ്ടുകടിച്ചു പിടിച്ചടക്കികൊണ്ട് അവൾ തിരിഞ്ഞു നടന്നു……

 

രണ്ടു ദിവസം ശബരിയാവൾക് മുഖം കൊടുത്തില്ല…..വരും കുഞ്ഞിനെയെടുത്ത് ഹാളിലേക്കോ മുറിയിലേക്കോ ചെന്നിരിക്കും കളിപ്പിക്കും ചിലപ്പോ കുഞ്ഞിനൊപ്പം കിടന്നുറങ്ങും……

 

 

കുഞ്ഞിന് സ്വർണം എടുക്കാനായി അമ്മച്ചിയേം ചാച്ഛനേം കൂട്ടിയാണ് പോയത്…..അരഞ്ഞാണവും 2 കുഞ്ഞു വളയും ഒരു ജോഡി പാദസരവും അവൻ എടുത്തു…..മാല വാങ്ങാൻ തുടങ്ങുമ്പോൾ അത് പെൺവീട്ടുകാരുടെ വകയാണെന്നും ഞങ്ങടെ അവകാശമാന്നും പറഞ്ഞു അമ്മച്ചിയും ചാച്ചനും കൂടെ മേടിച്ചു അവരുടെ വീതമായി……

Updated: February 5, 2026 — 9:54 am

2 Comments

Add a Comment
  1. suhruthe iyal cherukadha ezhuthipolum sheelamilla ennu parayunne enkilum iyalude vaakkukalum athu prayogikkunna reethiyum valare manoharamaayittanu. It’s so beautiful how you portray certain things. sadhrana ee oru pageill ithreyum adhikam emotionsum feelingsum ulla oru story njan vaayichittilla. but itu oru(sorry for putting it in that way) kambi kadha aayittalla marichu valare adhikam kaaryangal ulkollunna story aayittanu ente manassil pathinjathu. this story is so beautiful and i really hope you would continue to write the rest of the story and more stories after this one. keep up the good work, i really do see true potetial in you.

  2. Super 👍👍👍👍👍

Leave a Reply

Your email address will not be published. Required fields are marked *