വീട്ടിൽ കൊണ്ടുവന്നതെല്ലാം അവളെ കാണിച്ചുകൊടുത്തു മേരിയമ്മച്ചി……
അവളുടെ മുഖത്തെ വെട്ടമില്ലായ്മയും സങ്കടവും ശ്രദ്ധിച്ചവർ…..രണ്ടു ദിവസമായി ഇങ്ങനെ…..നാളെ കൂടെ നോക്കട്ടെ എന്നിട്ട് ചോദിക്കാം…….
രാത്രി എപ്പോളോ കരഞ്ഞു കരഞ്ഞവളുറങ്ങി……
രാവിലെ എണീറ്റു കുഞ്ഞിന് പാല് കൊടുത്തു അമ്മച്ചിയവളെ നേരെ ബാത്‌റൂമിൽ കയറ്റി….സുഹറത്ത പറഞ്ഞുകൊടുത്ത പ്രകാരമാവൾ കുളിച്ചു……കഴിയാറായതും ഒരു നോവ്…..അവനെ കണ്ടു കൊണ്ടിറങ്ങണ്ടേ……തലത്തുവർത്തി പുതുവസ്ത്രമണിഞ്ഞു…..പുറത്തേക്കിറങ്ങുമ്പോൾ മുന്നിലവൻ നിൽപ്പുണ്ട്….സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു…ഒന്നു നോട്ടം ഉടക്കി ……അവൻ ബാത്‌റൂമിലേക്ക് കയറി…..കുളിക്കാനാവും കുഞ്ഞിന് നൂലുകെട്ടേണ്ടതല്ലേ……….
നിസ്കരിച്ചഴുന്നേറ്റപ്പോൾ മേരിയമ്മച്ചി കുഞ്ഞിനും അവൾക്കും ഇടാനുള്ളതുമായി മുറിയിലേക്ക് വന്നു…..ഒരു സിമ്പിൾ സെറ്റ് സാരിയും മറൂൺ കളർ ബ്ലൗസും ആണവൾക്….മറൂൺ കളറിലുള്ള പട്ടുപാവാട തന്നെയായിരുന്നു കുഞ്ഞിക്കും……
കഴിഞ്ഞ കൊല്ലം ഓണം സെലിബ്രേഷന് കൂട്ടുകാരൊക്കെ സാരീ ഉടുത്തപ്പോൾ താൻ ദാവണി ആയിരുന്നു അന്ന് തൊട്ടു സെറ്റ് സാരീ ഉടുക്കാൻ കൊതി ആണെന്ന് അവനോട് മുമ്പോരിക്കൽ പറഞ്ഞത് ഓർമ വന്നു……അതുകൊണ്ടാണോ സാരി വാങ്ങിയത്…..പക്ഷെ ഇന്നവൾക്കത് കണ്ട് സന്തോഷിക്കാനായില്ല…..അതിലും വലിയൊരാഗ്രഹമായിരുന്നല്ലോ അവൻ തട്ടിയെറിഞ്ഞത്……
അമ്മച്ചി അവൾക് വൃത്തിയായി സാരി ഉടുപ്പിച്ചു കൊടുത്തു…..കുഞ്ഞിപ്പെണ്ണിനെയുമെടുത്തു ഒരുക്കാനായി പുറത്തേക്കിറങ്ങി….
കണ്ണാടിക്കു മുന്നിൽ നിന്നു മുടി കുളിപ്പിന്നൽ ഇടുകയായിരുന്നു അവൾ….കണ്ണിൽ ഒരു തരി കണ്മഷിയില്ലെങ്കിലും കട്ടിയുള്ള പീലികൊണ്ട് നിറഞ്ഞു നില്കുന്നതിനാൽ കണ്ണെഴുതിയ പോലെ തന്നെ…..തുടുത്തു നിൽക്കുന്ന കവിളിനു കണ്ണ് തട്ടാതിരിക്കാനെന്ന വണ്ണം 2,3 ചുവന്ന കുരുക്കൾ……ഒപ്പത്തിനൊപ്പം വിടർന്നു നിൽക്കുന്ന മേൽചുണ്ടും കീഴ്ച്ചുണ്ടും……ആഭരണങ്ങൾ ഒന്നും തന്നെ ഇട്ടിട്ടില്ല…..വാതിൽ തുറന്നടഞ്ഞതും അമ്മച്ചിയാവുമെന്ന് കരുതി പിന്നലിൽ ശ്രദ്ധിച്ചു നിന്നു…..
അരയിലൂടെ അവന്റെ കൈ വന്നു ചുറ്റി…….അവളിലേക്ക് ഒന്ന് കുനിഞ്ഞു തോളിൽ താടികുത്തി നിന്നു…..കണ്ണാടിയിലൂടെ ഫിദയവന്റെ മുഖത്തെക്ക് നോക്കി….അവളുടെ ബ്ലൗസ്സിന്റെയതേ നിറമുള്ള ഷർട്ടും അതേ കരയുള്ള മുണ്ടും ആനവന്റെ വേഷം….നീട്ടിപിടിച്ച കയ്യിലേക്ക് അവൻ കണ്ണാടിയിലൂടെ കണ്ണ് കാണിച്ചു………നോക്കിയതും ചുരുട്ടിപിടിച്ച കൈവിടർത്തി…..അതിനുള്ളിൽ റോസ് നിറത്തിലുള്ള പേപ്പർ…..അവളത് വിടർത്തി…….
“നിനക്കുള്ള മഹറാ……” കാതിലൊന്നുമ്മവച്ചവൻ പറഞ്ഞു…….
അവൾ വിശ്വാസംവരാതെ നോക്കി…..കണ്ണ് നിറഞ്ഞു കാഴ്ചമറയുന്നു. ……പിന്നെ വെട്ടിതിരിഞ്ഞവനെ കെട്ടിപിടിച്ചു. ………ഉറക്കെകരഞ്ഞു……..
“ഇതില്ലാതെയും നീയെന്റേതാരുന്നു പെണ്ണേ……ഈ ശബരീനാഥിന്റെ പാതി……ഇതിനൊരാൾക്കെ അർഹതയുള്ളൂ….. അവകാശമുള്ളൂ….. അത് നിനക്കാ…..” അവളെ പൊതിഞ്ഞു പിടിച്ചു ആ മുഖം നെഞ്ചിലേക്കമർത്തി അവൻ പറഞ്ഞു……
നെറുകിൽ ചുംബിച്ചു വിട്ടു…..
“പെണ്ണ് ചോദിക്കാനും കൈ പിടിച്ചു തരാനുമൊന്നും ആരുമില്ല നമുക്ക്…..അതുകൊണ്ട് ചോദിക്കുകേം പറയുകേം ഒന്നും ചെയ്യുന്നില്ല…..” ആ പേപ്പർ മാറ്റി അവനത് അവളുടെ വലതുകയ്യിലേക്ക് വച്ചുകൊടുത്തു…..
3 പവനോളം തോന്നിക്കുന്ന ഒരു മാലയും അതേ തൂക്കത്തിൽ വീതിയുള്ളൊരു പാദസരവും………മാല കയ്യിലെടുത്തു കണ്ണടച്ച് പ്രാർത്ഥിച്ചു അവളുടെ കഴുത്തിലേക്ക് ഇട്ടുകൊടുത്തു……
“ലോക്കറ്റ് പേരെഴുതികിട്ടാൻ ഒരാഴ്ചയെടുക്കും അത് കിട്ടുമ്പോൾ ഇതിലേക്കിടാം…..”
പാദസരം കയ്യിലെടുത്തതും അവൾ തടഞ്ഞു…
“നൂലുകെട്ടുമ്പോ അമ്മ അരക്കു താഴെ പൊന്നിടാൻ പാടില്ലെന്ന…..”

suhruthe iyal cherukadha ezhuthipolum sheelamilla ennu parayunne enkilum iyalude vaakkukalum athu prayogikkunna reethiyum valare manoharamaayittanu. It’s so beautiful how you portray certain things. sadhrana ee oru pageill ithreyum adhikam emotionsum feelingsum ulla oru story njan vaayichittilla. but itu oru(sorry for putting it in that way) kambi kadha aayittalla marichu valare adhikam kaaryangal ulkollunna story aayittanu ente manassil pathinjathu. this story is so beautiful and i really hope you would continue to write the rest of the story and more stories after this one. keep up the good work, i really do see true potetial in you.
Super 👍👍👍👍👍