ഇടയ്ക്കു മൂത്താപ്പയുടെ കാർ വന്നുനിൽക്കുന്നതും ഇവിടേക്ക് നോക്കി അയാൾ വീട്ടിലേക്ക് കയറുന്നതും ഫിദ കണ്ടു……
“ഫിദാ food വാങ്ങിക്കണ്ടേ……എന്നെയൊരു അര മണിക്കൂർ കഴിഞ്ഞു വിളിക്കട്ടോ” എന്നും പറഞ്ഞവൻ ഒന്ന് മയങ്ങി…വിശപ്പില്ലാതിരുന്നതിനാൽ ഉറങ്ങിക്കോട്ടെയെന്നവളും വച്ചു..
ഒരു മണികൂറോളം കഴിഞ്ഞപ്പോൾ ശബരിയുടെ ഫോണിലേക്ക് കാൾ വന്നു….സ്റ്റേഷനിൽ നിന്നും ci ആണ്……
“നമുക്കൊന്ന് സ്റ്റേഷൻ വരെ പോകണം കുഞ്ഞേ….”
അവൾ നെറ്റിചുളിച്ചവനെ നോക്കി…..
“ഒന്നുമില്ല…..നിന്റെ പേരിൽ അവർ ഒരു മിസ്സിംഗ് കേസ് കൊടുത്തിരുന്നു…..അതിന്റെ കാര്യത്തിനാ…നിന്നെ സ്റ്റേഷനിൽ കൂട്ടി ചെല്ലണമെന്ന്….”
അവൾ തലകുലുക്കി…..ശബരിയുണ്ടേൽ ഏത് നരകത്തിലേക്കും പോകും ഫിദ…..
ഡ്രസ്സ് മാറ്റി കുഞ്ഞിനെയുമെടുത്തു അവർ ഇറങ്ങി……
ഉറങ്ങുന്ന നിലക്കുഞ്ഞിനെ തോളിൽ കിടത്തി ഫിദയുടെ കയ്യുംപിടിച്ചു ശബരി പടികൾകയറി……മാസങ്ങൾക്കു മുമ്പ് മെമ്പറുടെ കൂടെ അപമാനത്താൽ കുനിഞ്ഞ തലയോടെ കയറി ചെന്നിടത്തു അവൾ ധൈര്യത്തോടെ തലയുയർത്തി നിന്നു…….
പഴയ സഹപ്രവർത്തകർ അവനോട് സംസാരിച്ചുകൊണ്ട് അടുത്തേക്ക് വന്നു….
കേസിനെ കുറിച്ചും മറ്റും പുതിയ si യോട് അന്വേഷിച്ചു…..
“ഇഷ്ടത്തിലായിരുന്നു ഞങ്ങൾ….അവൾക് പ്രായപൂർത്തി ആയതിനു ശേഷമാണു തുടങ്ങുന്നത്…..വീട്ടിൽ വിവാഹം ആലോചിച്ചു ചെന്നാൽ വേറെ മതം ആയതിനാൽ സമ്മതിക്കില്ലെന്നു പറഞ്ഞു ഒരു അമ്പലത്തിൽ വച്ചിവളെ ആരും അറിയാതെ താലി കെട്ടിയിരുന്നു..അവൾക്കൊരു ധൈര്യത്തിന്…പതിയെ വീട്ടിൽ സംസാരിക്കാമെന്നു കരുതി…പിന്നെ പ്രെഗ്നന്റ് ആയപ്പോൾ കൂടെ കൂട്ടാൻ കരുതിയിരിക്കുമ്പോളാണ് ഇങ്ങനൊക്കെ സംഭവിക്കുന്നത്…..വിവാഹം കഴികാതെ ഉള്ള ജീവിതം സർവീസിലെ moral conduct നു എതിരായത് കൊണ്ട് ആക്ഷൻ ഉണ്ടാകുമോയെന്നോർത്ത് ഇവളെയും കൊണ്ടാ രാത്രി ഇടുക്കിക്ക് പോകുകയായിരുന്നു ഞാൻ…….“
എല്ലാ കുറ്റവും സ്വയം ഏറ്റെടുത് എവിടെയും സത്യം വിളിച്ചുപറയാതെ അതിന്റെ പേരിൽ വരാവുന്ന അനന്തര ഫലങ്ങളെ കുറിച്ചോർക്കാതെ തന്റെ അഭിമാനം സംരക്ഷിച്ചു പിടിക്കുന്നവനെ തന്റെ കുഞ്ഞിനെ ചോദ്യ ചിഹ്നമാക്കാത്തവനെ അവൾ അങ്ങേയ്യറ്റം പ്രണയത്തോടെ,ബഹുമാനത്തോടെ നോക്കി…..
“അപ്പോ ഇതാർന്നോടാ നിന്റെ മംഗലാപുരം പോക്ക്……ഈ കൊച്ചിനെ കാണാനാരുന്നോ നിന്ന നിൽപ്പിൽ എമർജൻസി ലീവും എടുത്ത് പൊയ്‌കൊണ്ടിരുന്നേ…….” അവിടെ അവനോടെല്പം അടുപ്പം ഉണ്ടായിരുന്ന പ്രായം ചെന്ന രാമേട്ടൻ തോളിൽ അടിച്ചുകൊണ്ട് ചോദിച്ചു….
അതിനവൻ ഒന്ന് ചിരിച്ചതേയുള്ളു……
“കഥ മൊത്തം പോരട്ടെ….ഇതെപ്പോ തുടങ്ങി…..”
“അങ്ങനെ വലിയ കഥ ഒന്നുമില്ല….ഇവളുടെ വീടിനടുത്തൊരു കേസുമായി ബന്ധപെട്ടു പോയതാ….അപ്പോളാണ് കാണുന്നത്….”
ഇതൊക്കെയെപ്പോ എന്നാ മട്ടിൽ ഫിദയവനെ നോക്കി…..
“എന്നാലുമെന്റെ കൊച്ചേ….ഈ മുരട്ട് പിടിച്ച കടുവയെ നിനക്ക് പ്രേമിക്കാൻ കിട്ടിയോളോ….”
ci ഇല്ലാതിരുന്നതിനാൽ കുറച്ച് ഫോർമാലിറ്റീസ് തീർത്തു അവർ ഇറങ്ങി…….
“അതേ…..വച്ചുകാച്ചുന്നുണ്ടാർന്നല്ലോ പ്രേമമാന്നൊക്കെ….മുമ്പ് ഞാൻ അമ്മച്ചിയോടൊന്ന് പ്രേമിച്ച കെട്ടിയെന്ന് പറഞ്ഞെന് രണ്ട് ദിവസം കളിയാക്കിയമുതലാ…….എന്തൊരു നുണ ആടോ സ്പോട്ടിൽ പറഞ്ഞുവച്ചേ……”
ഡ്രൈവിനിടയിൽ അവൻ അവളെ നോക്കിയൊന്ന് ചിരിച്ചു…..
”നിനക്കൊരു പിങ്കിൽ വെള്ളപ്പൂക്കൾ ഉള്ളൊരു ചുരിദാർ ഇല്ലായിരുന്നോ പണ്ട്…..“
”അതേത് ചുരിദാർ……ആഹ്ഹ് ഉണ്ടായിരുന്നു…. അഴേൽ വിരിച്ചിട്ടതാ വൽസേച്ചിടെ പശു കടിച്ചു വലിച്ചുകീറി…..എന്റെ ഫെവെറൈറ്റ് ആയിരുന്നത്…..അല്ലാ അതെങ്ങനെ ഏട്ടനറിയാം…..“
”ഈ വത്സയുടെ മരുമകളുമായിട്ട് അവർ ഇഷ്യൂ ഉണ്ടാക്കിയപ്പോൾ ഞങ്ങൾ അവിടെ വന്നിരുന്നു….അന്നാ ചുരിദാറും കയ്യിൽ പിടിച്ചു അവരുടെ പശുനോട് വഴക്കുണ്ടാക്കുന്നുണ്ടായിരുന്നു നീ….ഒരു ബ്ലൂ സ്കൂൾ യൂണിഫോമും വൈറ്റ് തട്ടവുമൊക്കെ ഇട്ട്……പ്ലസ് ടു വിനാണെന്ന് തോന്നുന്നു അന്ന്. ….“

Hello Anamika,
I am happy to see you have completed the story in the most beautiful way possible. EE oru platformil njan vaycha storiesill kooduthalum stories athile sex plot aahnu kooduthal concentrate cheythittullathu. but in your case it’s been an exceptional pleasure reading your story. Even in the most beautiful way possible you have portrayed even the smallest of things with such passion utmost affection and love. As a reader this is without doubt my most favourite story I have ever read. Athilulla intimate moments aahnelum you have tried to capture and write in a very descriptive way possible. And as a person ee oru siteill inganathe stories aarum really pratheekshikkarilla. This really did touch my heart and I loved and really enjoyed reading this. I hope you do keep up the good work and keep on writing more stories like this. The way u touch the souls of the readers with your words is very beautiful. Waiting for more contents from your side…….a humble reader
Yours Faithfully,
Sahadev.