കുളിച്ചു യൂണിഫോം ഇട്ടു ടേബിൾ ഇൽ വന്നിരിക്കുമ്പോൾ അവൾ പ്ലേറ്റ് മുന്നിലേക്ക് വച്ചു…..കറി ബൗളും അടുത്തു വച്ചു…..നോക്കുമ്പോൾ പുട്ടാണ്…….തനിക്കിഷ്ടമില്ലാത്ത ഒരേയൊരാഹാരം…18 കൊല്ലം ഒണക്കപ്പുട്ട് കഴിച്ചു വെറുത്തുപോയതാണ്…ബാക്കി എല്ലാത്തിനോടും സമരസപ്പെട്ടെങ്കിലും ഇതുമാത്രം അങ്ങട് പറ്റുന്നില്ല…….
“രാത്രി അരി വെള്ളത്തിലിടാൻ മറന്നുപോയി…..”
“ബ്രെഡ് വല്ലോം ഉണ്ടോടി…….”
“നോക്കട്ടെ….”
“അമ്മച്ചീ……ബ്രെഡ് ഉണ്ടോ……ഏട്ടന് പുട്ട് വേണ്ടന്ന്……”
ഞഞ്ഞായി…..ഇപ്പൊ വരും ഉപദേശവുമായിട്ട്
“അതെന്നതാടാ പുട്ടിനൊരു കുഴപ്പം……ഓരോരോ മക്കൾക്കു കിട്ടാനില്ലാഞ്ഞിട്ട്…..അങ്ങ് സോമാലിയേലൊക്കെ
”ഞാൻ കഴിച്ചോള…….വേഗം പുട്ടെടുത്ത വായിലേക്ക് കുത്തികയറ്റി……
കുഞ്ഞിക്കവിളിലൊരുമ്മയും വലിയ കവിളിലൊരു കടീം കൊടുത്തു മുറ്റത്തേക്കിറങ്ങുമ്പോ കണ്ടു അവളിട്ട പൂക്കളം…..ഇതിലും ഭേദം എല്ലാം കൂടെ വാരികൂട്ടി കുടഞ്ഞിടുവാരുന്നു…..അത്രക്കുണ്ട് മെന…..
മുറ്റത്തേക്കിറങ്ങുന്ന സ്റ്റെപ്പിൽ നില്കുന്നവളെ നോക്കി തലയാട്ടി അവൻ ബുള്ളറ്റ്എടുത്തു പോയി……..
പിന്നെയുള്ള ദിവസങ്ങളിലും അവൾ പൂവിട്ടു…അവസാനം ഉത്രാടതിന്റെയന്ന് നല്ല ഭംഗിയായങ് ഇട്ടു…..
“ഇനി ഈ പറമ്പിലെങ്ങും ഒരു മൊട്ടുപോലുമില്ലാട്ടാ….നാളെ ഇടണേൽ പൂ വാങ്ങീട് വരണം….”
“വൈകിട്ട് പോയി വാങ്ങാടി….ഫ്രിഡ്ജിൽ വച്ചാ മതിയല്ലോ……..”
പ്രതീക്ഷിച്ചപോലെ അവനു ലീവ് ഇല്ല…..പക്ഷെ ഉച്ചക്ക് കയറിയ മതി…..
“നമുക്കുച്ചവരെ ആഘോഷിക്കാംനേ ……”
പറഞ്ഞുകൊണ്ടവൾ അവൻ വറുത്തുകോരിവച്ചിരുന്ന ഏത്തക്കായ എടുത്ത് വായിലേക്കിട്ട്…..ചൂടുകൊണ്ട് വായ പൊള്ളി…..
“ചൂടോന്നാറട്ടെ എന്റെ കൊച്ചേ…….” അടുത്തുള്ള സ്‌റ്റോവിൽ ശർക്കര പാനി കാച്ചികൊണ്ടിരുന്ന അമ്മച്ചി അവളുടെ കൈക്ക് തട്ടി………
“ഇങ്ങനൊരു കൊതിച്ചി……..” എണ്ണയിലിട്ട് എന്ത് പൊരിച്ചു കൊടുത്താലും തിന്നുമവൾ
ഇന്ന് രാത്രി ശബരിക്കും അമ്മച്ചിക്കുമാണ് അടുക്കള ഡ്യൂട്ടി……..ചാച്ചനും മകളും കൂടെ ഉച്ചക്ക് വച്ച മോരുകറി കണ്ടതോടെ രണ്ടും ഈ വഴിക്ക് അരിയാനല്ലാതെ കയറിയേക്കല്ലെന്ന് ശബരി ഓർഡർ ഇട്ടു…….
പിറ്റേന്ന് മിനുങ്ങാനുള്ള സാധനം ഒപ്പിച്ചു തരാമെന്നുള്ള ഡീൽ അവർക്കിടയിൽ ഉണ്ടെന്നുള്ള കാര്യം ഓർത്തു തോമാച്ചായൻ മാന്യനായി നിന്നു……
അന്നവര് രണ്ടും കൂടെ അവിടെയുണ്ടാക്കിയ വിഭവങ്ങൾ കണ്ടപ്പോൾ താൻ വെക്കുന്നത് കറിയെ അല്ലെന്നവൾക് മനസിലായി…..എന്നിട്ടും ഒരു കുറ്റവും പറയാതെ വിളമ്പുന്നത് മുഴുവൻ കഴിക്കാറുള്ളവനെ ഓർത്തു കണ്ണും മനസും നിറഞ്ഞു……..
രാത്രി ഒരുവിധം എല്ലാം ഒതുക്കി മേരിയമ്മച്ചി ആദ്യമേ സുല്ലുവെച്ചു……..
“സ്റ്റാമിന വേണമെടി സ്റ്റാമിനയെന്നും പറഞ്ഞു ചെന്ന തോമച്ചായന്റെ കയ്യിൽ സ്‌ക്രബ്ബ് വച് കൊടുത്തിട്ട് എന്നാ സ്റ്റാമിനയുള്ളവർ കഴുകിക്കൊന്നും പറഞ്ഞു മേരിയമ്മച്ചി ഒരു പോക്കങ്ങു പോയി……
അടിച്ചുവാരി ചൂലൊതുക്കി വച് ഫിദ കുളിക്കാനും കയറി……
കുളി കഴിഞ്ഞ് ചെല്ലുമ്പോൾ തോമാച്ചായൻ ഹാളിലെ സോഫയിൽ ചുരുണ്ടു കിടന്നുറക്കമാണ്…ഈപാതിരക്കിനിവീട്ടിൽപോണ്ടെന്ന്വച്ചുപുള്ളിയവിടെകൂടി. …..കുഞ്ഞിനടുത്തായി കിടന്ന് അമ്മച്ചിയും ഉറക്കം പിടിച്ചു….ശബരിയുടെ മുറിയുടെ ഡോർ ചാരിയിട്ടുണ്ട്….വെളിച്ചം കാണാം…
“കിടന്നില്ലേ പോലും….
അലമാരയിൽ നിന്നും ഉണങ്ങിയ മറ്റൊരു ടവൽ എടുത്തു മുടിയിലെ നനവ് മാറ്റുമ്പോൾ അവൻ വാതിൽക്കൽ വന്നു….കണ്ണ് കൊണ്ട് മുറിയിലേക്ക് വരാൻ പറഞ്ഞു……വരില്ലെന്ന് പറഞ്ഞപ്പോൾ ഒന്നുമില്ലെടി ഒരു സാധനം തരാനാണെന്ന് ആംഗ്യം കാണിച്ചു…..അവൻ പറ്റികുവാണെന്ന് കരുതി വരുന്നില്ലെന്ന് കട്ടായം പറഞ്ഞപ്പോൾ തൂക്കിയെടുത് കൊണ്ടുപോകുമെന്ന് പറഞ്ഞവൻ മുറിയിലേക്ക് കാൽ വച്ചതും അവൾ പുറത്തേക്ക് വന്നു……

Hello Anamika,
I am happy to see you have completed the story in the most beautiful way possible. EE oru platformil njan vaycha storiesill kooduthalum stories athile sex plot aahnu kooduthal concentrate cheythittullathu. but in your case it’s been an exceptional pleasure reading your story. Even in the most beautiful way possible you have portrayed even the smallest of things with such passion utmost affection and love. As a reader this is without doubt my most favourite story I have ever read. Athilulla intimate moments aahnelum you have tried to capture and write in a very descriptive way possible. And as a person ee oru siteill inganathe stories aarum really pratheekshikkarilla. This really did touch my heart and I loved and really enjoyed reading this. I hope you do keep up the good work and keep on writing more stories like this. The way u touch the souls of the readers with your words is very beautiful. Waiting for more contents from your side…….a humble reader
Yours Faithfully,
Sahadev.