Forgiven 1
Author : Villi Bheeman | Previous Part
ആദ്യ ഭാഗം വായിച്ചു കഴിഞ്ഞു വായിക്കുക..
Forgiven 2
ഞാൻ ചോദിച്ചു വാങ്ങിയ സമയം ഒരുപാട് കഴിഞ്ഞു പോയിരിക്കുന്നു..ഒന്നിച്ചു ജീവിക്കാൻ സമയം ആയിരിക്കുന്നു…
🎵 നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ്..എൻ മുന്നിൽ നീ പുലർകന്യയായ്🎵…
അങ്ങനെ പാട്ടു ആസ്വദിച്ചു വന്നപ്പോൾ ആയിരുന്നു ഗോപുവിന്റെ മൊബൈൽ റിങ്ങുചെയുന്നത്….
ഇത് ആരാണവോ.ഞാൻ കാറിന്റെ സ്പീഡ് കുറച്ചു ആളെ ഒന്നും നോക്കി…
“ബോസ്സ് ഒരു പ്രശ്നമുണ്ട്”..
സേവി ആയിരുന്നു വിളിച്ചതും ഗോപൂവിന്റ കുട്ടുക്കാരനാണ് ഷോറൂമിൽ കൂടെ വർക്കും ചെയ്യുന്നേ..
“എന്നാടാ..”…
“ഡോക്ടറുടെ വണ്ടി ഒന്നും മുട്ടി..”…
“ആരാ ഓടിച്ചേ..”…
“അനി അണ്ണൻ..”…
“അങ്ങേരോട് കാറിൽ തൊടരുത് എന്നു പറഞ്ഞതല്ലേ “…
ഗോപുസ് കുറച്ചു കലിപ്പായി.പുതുവെ സൈലന്റ് ആണെങ്കിലും ചില സമയം എന്റെ ഭർത്താവ് നമ്മടെ കൈയിൽ നിൽക്കില്ല.പക്ഷേ എന്നോട് ദേഷ്യം ഒന്നും കാണിക്കില്ല..
“നീ ഇല്ലാതെ സമയം ഷോ കാണിക്കാൻ നോക്കിയതാണ് “….
“അണ്ണനും അങ്ങെനെയുണ്ട് “…
“പ്രശ്നമാണ്”…
“വണ്ടി..”…
“പോളിഷ് ചെയാം..”…
“ആളെ വീട്ടിൽ കൊണ്ടാക്കി വേണ്ടത് ചെയ്യു..”…
എല്ലാവരോടും സ്നേഹമാണ് പക്ഷേ അതു കാണിക്കാൻ അറിയില്ല…
“ഓക്കേ..”…
സേതു❤️🩹
നല്ല മൂഡിൽ പാട്ടു കേട്ടുയിരുന്നപ്പോൾ ആണ് സേവിയുടെ കോൾ വന്നത്.
ഞാൻ ലക്ഷ്മി ഡോക്ടറുടെ നമ്പറിൽ വിളിച്ചു…
“എന്താ ഗോപുസ് കാറിന്റെ വർക്ക് ഓക്കേ കഴിഞ്ഞോ..”…
ആന്റി പതിവുപോലെ ഒലിപ്പിച്ചു തുടങ്ങി..
“രണ്ട് ദിവസം കൂടെ വേണം മേഡം..”..
“ഇന്നു യൂബർ വിളിക്കണം.നീ ഫ്രീ ആണെകിൽ എന്നെ വീട്ടിൽ ട്രോപ് ചെയ്യുമോ..”..
“ഞാൻ ഒരു യാത്രയിലാണ് മേഡം..”..
“എന്നാ വരുബോൾ കാണാം ഗോപൂസ്..”…
“ഓക്കേ മേഡം..”.ഞാൻ കോൾ കട്ട് ചെയ്തു.
ഈ സമയം മുഴുവൻ മേഘ എന്നെതന്നെ നോക്കിയിരിക്കുന്നു..
ഞാൻ പിരികം ഉയർത്തി അവളെയൊന്നു നോക്കി.
ഒന്നുമില്ലന്നു പറഞ്ഞു അവൾ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു..
“ലക്ഷ്മി ഡോക്ടർ ആയിരുന്നോ..”..
ഞങ്ങളുടെ സിറ്റിന്റെ ഇടയിലേക്കും കയറിനിന്നും സ്നേഹ എന്നോട് ചോദിച്ചു..
“പുള്ളികാരിയുടെ മോൾ വന്നിട്ടുണ്ട് അവളുടെ കാറാണ് “…
“ചേച്ചി പേടിക്കണ്ട കേട്ടോ.അമ്മേടെ ഫ്രണ്ടാണ് ലക്ഷ്മി ഡോക്ടർ “.
സ്നേഹ മേഘയുടെ അടുത്തേക് ചേർന്നുയിരുന്നു പിന്നെ എന്തോ കൂടെ അവളുടെ ചെവിയിൽ പറഞ്ഞു.
സ്നേഹ എന്നെ നോക്കി ഒന്നും കണ്ണടച്ച് കാണിച്ചു അവളുടെ സിറ്റിലേക്കുയിരുന്നു.
ഇടംകണ്ണൽ മേഘ എന്നെയൊന്നു നോക്കി.പാവം പേടിച്ചു പോയിക്കാണും ലക്ഷ്മി ഡോക്ടർ ലിഫ്റ്റ് ചോദിച്ചപ്പോൾ.ഇപ്പോൾ ഒരു ചിരിയുണ്ട് ആ ചുണ്ടിൽ..
കുറച്ചു മുന്നോട്ട് പോയതും മേഘ കാർ നിർത്തി…
“എന്താ “…
“നമ്മക്ക് ഓരോ ജൂസ് കുടിച്ചിട്ട് പോകാം “…
“ഓക്കേ “.. ഞാൻ കാറിൽ നിന്നും ഇറങ്ങി…
കാർ നിർത്തിയപ്പോൾ തന്നെ സ്നേഹ കടയിലേക്കും പോയിരുന്നു.
കടയിലേക്കും കയറുമുന്നേ മേഘ എന്റെ അടുത്തേക്കും വന്നു.
“അതെ എന്നെ അവോയ്ഡ് ചെയ്യല്ലേ..”.
എന്റെ കൈയിൽ പിടിച്ചു കൊണ്ടു അവൾ പറഞ്ഞു…
മേഘയുടെ ബന്ധുക്കൾ വെറും നാറികളാണ്.സിമ്പിൾ ആയി പറഞ്ഞാൽ ക്യാഷിന്റെ കഴപ്പ്. ഞാൻ കൂടുതൽ മൈൻഡ് ആകാൻ പോകില്ല.ഒന്നാമതും ഞാൻ വലിഞ്ഞു കേറി ചെന്നതും.ഞാനും മേഘയും അടിച്ചു പിരിയാൻ നോക്കിയിരിക്കുയാണ് മിക്കതും. വേറെ ഒന്നുകൊണ്ടല്ല നമ്മടെ അമ്മായിഅപ്പന്റെ സ്വത്തു തന്നെ..
“നീ പണ്ടത്തെ പോലെ എന്റെ കൈയിൽ ഒന്നും തുങ്ങി നടക്കണ്ട.ഞാൻ നോക്കിക്കൊള്ളാം..”..
ഒറ്റ ദിവസം പരുപാടിയല്ലേ അവളുടെ കൂടെ നടന്നാൽ മതി ഞാൻ അവൾക്കു വാക്കും കൊടുത്തു.
