“ഞാൻ മേഘയുടെ ഹസ്ബൻഡ്നാണ് “…
ഞങ്ങൾ രണ്ടുപേരും ചിരിച്ചു പരസ്പരം മുഖാമുഖം നോക്കി നിന്നും…
ഞാനും നിഷയും സിമിങ്പൂളിന്റെ സൈഡിലേക്കും നടന്നു..
പൂളിന്റെ സൈഡിൽ ഒരു ബെഞ്ചുയുണ്ട്.
തണുത്ത കാറ്റും നല്ല നിലാവും പൂളിലെ വെള്ളം നല്ല തിളക്കം.വേറെ ആലോചിക്കാൻ എന്താ.ഒരു പെണ്ണ് കൂടെ ഉള്ളപ്പോൾ സമയം പോകാൻ ബെസ്റ്റ് ഇതുതന്നെ.എന്നാലും ഇവൾ രാത്രിയിൽ ഈ ഹാഫ് ലെഗിൻസുയിട്ടു.അതു അവളുടെ ഇഷ്ടം..
ഞങ്ങൾ രണ്ടും ബെഞ്ചിൽ വന്നുയിരുന്നു…
“നമ്മൾ ആദ്യമായിയാണോ..”.
എന്റെ നേരെ തിരിഞ്ഞുയിരുന്നു നിഷ ചോദിച്ചു…
“ആണെന്ന് തോന്നുന്നു..”…
സത്യം പറയാലോ ഇവളേ പറ്റി മേഘ എന്നോട് ഒന്നും സംസാരിച്ചിട്ടില്ല.ബാക്കിയുള്ള കസിൻ പിള്ളേര് മുഴുവൻ സഞ്ജുവിന്റെ പ്രായം ആയതുകൊണ്ട് എന്നെയൊരു ബഹുമാനമുണ്ട്…
“11 മണി ആയാലോ..”.കൈയിലെ വാച്ചിൽ നോക്കി അവൾ എന്നെടോ ചോദിച്ചു…
“റൂം മുഴുവൻ ഫുള്ളായി “…
“ഒരേയൊരു മരുമോനും കിടക്കാൻ റൂമില്ലേ “.അവളും തമാശപോലെ പറഞ്ഞു..
“അനിയത്തിയുണ്ട് മേഘയുടെ റൂമിൽ”…
“ഓ “.
“നിഷക്ക് ഉറക്കം ഒന്നുല്ലേ..”…
“ഉറക്കം വന്നില്ല.പുറത്തേക്കു ഇറങ്ങിയപ്പോൾ ഒരു ഗുഡ്ലൂക്കിംഗ് ജന്റെൽമാൻ മഞ്ഞുകൊണ്ടു നടക്കുന്നു.അപ്പോൾ വിചാരിച്ചു ഒന്നും വളച്ചു നോക്കാമെന്നു “…
“കണ്ടിട്ട് വളയുമെന്ന് തോന്നിയോ “…
ഇന്നത്തെ ഉറക്കം പോയി നേരം വെളുക്കണ്ടേ…
“മേഘയുടെ പ്രോപ്പർട്ടിയല്ലേ.എന്നെ കൊല്ലും ടീച്ചറും അറിഞ്ഞാൽ”…
അവൾ എന്നെനോക്കി ചെറുതായി ചിരിച്ചുകൊണ്ടാണ് പറഞ്ഞതും..
“ടീച്ചറെ അപ്പോൾ പേടിയുണ്ട് “..
“പേടിയല്ല സ്‌നേഹം “…
എന്റെ നേരെയെന്നു മുഖം തിരിച്ചു പൂളിലേക്കും നോക്കി അവൾ പറഞ്ഞു.
പെണ്ണ് പെട്ടന്ന് സെന്റി മൂഡ് ആയോ…
“നിഷ എന്ത് ചെയുന്നു..”.ഞാൻ വിഷയം മാറ്റി..
“ഒരു സ്റ്റാർട്ടപ്പ് തുടങ്ങാനുള്ള പ്ലാനിലാണ്..”…
“ഇപ്പോൾ എവിടെവരെയുമായി കാര്യങ്ങൾ “.
ഞാൻ കുറച്ചു സീരിയസ് മൂഡ് പിടിച്ചു..
“എന്റെ ഗോപു ഞാൻ ചുമ്മാ തെണ്ടി നടക്കുന്നു “…
ആഹാ ബെസ്റ്റ് പെണ്ണ് വീണ്ടും ജോളിയയാല്ലോ…
“ലവ്.റിലേഷൻ.മാര്യേജ്..”…
“മേഘ ഡിവോഴ്സ് ആകുബോൾ നോകാം നമ്മക്ക്..”…
അവൾ വീണ്ടും എന്റെ കണ്ണിലേക്കും നോക്കി കൊണ്ടു പറഞ്ഞു..
അവൾ താമശക്കു പറഞ്ഞു ആണെകിലും പെട്ടന്ന് പിടി തരാത്ത ഭാവമാണ് അവളുടെ കണ്ണുകൾക്ക്..
“ശെരിക്കു..”.
ഈ രാത്രിയിൽ ഇവളേയുള്ളൂ ഒരു എന്റർടൈൻമെന്റ് എന്ത് പറഞ്ഞാലും മാക്സിമം മുന്നോട്ട് പോട്ടെയെന്നു ഞാനും വെച്ചു..
“ഗോപു എന്നാണോ ശെരിക്കു പേര്..”…
“ശെരിക്കും പേര് ഗോപാലകൃഷ്ണൻ”…
“തന്റെ മുഖത്തും നോക്കി എങ്ങനെ വിളിക്കും”…
“അതൊരു വലിയ കഥയാണ്.അമ്മടെ അപ്പൂപ്പന്റെ പേര് ഗോപാലൻ എന്നായിരുന്നു.എന്നിക്ക് അതെ പേര് അമ്മാവൻ വന്നു വിളിച്ചു.എന്റെ അച്ഛൻ കലിപ്പായി അങ്ങനെ പേര് മാറ്റി..”..
“ഗോപാലൻ.നമ്മൾ ഇപ്പോൾ കളിയാക്കി വിളിക്കുന്ന പേരാണ് “..
“അപ്പോൾ എന്റെ അവസ്ഥയോ.പേര് മാറ്റില്ലായിരുന്നെങ്കിൽ..”…
“അങ്ങനെയാണ് മേഘകൃഷ്ണൻ ആയതു..”…
“യെസ്..”…
“ഇവിടെയിരുന്നു മടുപ്പായി ഒരു കോഫി കുടികാം “..
“ഈ സമയത്തോ..”..
“എയർപോർട്ട് റോഡിൽ ഷോപ്പ് കാണും”..
“ഞാൻ കാറിന്റെ കി തിരിച്ചു കൊടുത്തു “….
“നമ്മൾക് എന്റെ വണ്ടിയിൽ പോകാം..”…
“ഓക്കേ.പക്ഷേ ഒരു കണ്ടിഷൻ “…
“മ്മ് എന്താ “..അവൾ ചോദ്യഭാവത്തിൽ എന്നെനോക്കി…
“താൻ പോയി ഒരു ട്രാക്ക് പാന്റ് മാറിയിട്ടുവാ “…
“ഓക്കേ “…
അവൾ ബെഞ്ചിൽ നിന്നും എഴുന്നേറ്റ് എന്റെ കൈയിൽ പിടിച്ചു വലിച്ചു.ഇവൾ എന്നെ വലിച്ചു എങ്ങോട്ടാണോ. ഇനി ഡ്രസ്സ് മാറാൻ എന്നെ വിളിച്ചു കൊണ്ടുപോകുവന്നോ.പക്ഷേ ഒരു ബൈക്കിന്റെ അടുത്തേക്കും കൊണ്ട് പോയി അവൾ എന്നെ നിർത്തി..
