Forgiven – 3 6

Forgiven 3

Author : Villi Bheeman | Previous Part


 

 

ആദ്യത്തെ ഭാഗങ്ങൾ വായിച്ചിട്ടു ഈ ഭാഗം വായിക്കുക…

 

 

ശാന്തമായി കിടകുന്ന വഴികൾ.പണ്ടെങ്ങോ ഞാൻ ബാക്കിയാക്കി പോയ കുറച്ചു ഓർമ്മകൾ.പ്രിയപ്പെട്ടവൾക്കും കൊടുത്തു വാക്കുകൾ ഞാൻ മാറുന്നു.ഒരു കാലത്തു ജീവിതത്തിന്റെ സുഖങ്ങൾ മുഴുവൻ അനുഭവിച്ച ഞാൻ വീണ്ടും.യന്ത്രികമായി ബൈക്കിന്റെ വേഗം പൂർണമായും നിലച്ചു..

 

Forgiven 3

 

“മ്മ് എന്ത്പറ്റി “…നിഷ എന്നോട് ചോദിച്ചു…

 

“സോറി “.. ഞാൻ ബൈക്ക് വീണ്ടും പതുകെ മുന്നോട്ട് എടുത്തു…

 

അവൾ പറഞ്ഞ കടയുടെ അടുത്ത് നിർത്തി..നോർമൽ വഴിയോര ചായ കടയിരുന്നു..നിഷ ആയിരിരുന്നു കോഫി മേടിച്ചോണ്ട് വന്നതു..അവളുടെ ബൈക്കിൽ ചാരി നിന്നും ഞങ്ങൾ കോഫി കുടിച്ചു..

 

കോഫി കുടിക്കുന്ന സമയവും മേഘയെ പറ്റി അവൾ ചോദിച്ചു..ഞങ്ങളുടെ ലൈഫ്.എന്റെ ജോലി..

 

“നിങ്ങളുടെ റിലേഷൻ പ്രശ്നമാണലോ”…

 

“എന്താടോ അങ്ങേനെ ചോദിക്കാൻ “..

 

“എനിക്കും അറിയുന്നാൾ അല്ലെ തന്റെ ടീച്ചർ “..

 

അവൾ എന്തോ അർത്ഥം വെച്ചു എന്നോട് സംസാരിച്ചു തുടങ്ങി…

 

ഒരുപക്ഷേ ഞങ്ങൾ അതികം സംസാരിക്കാതെ കൊണ്ടായിരിക്കും.സത്യമണലോ ഇന്നു അവളുടെ വീട്ടിൽ എത്തി മേഘ മുഴുവൻ സമയവും ബന്ധുകളുടെ കൂടെയായിരുന്നു.ഞങ്ങൾ ഒന്നിച്ചു ഉണ്ടായതു ഭക്ഷണം കഴിക്കുന്ന സമയം മാത്രമായിരുന്നു.ആർക്കും ആണെകിലും സംശയം തോന്നു..

 

“എന്റെ ഭാര്യയാണ് എന്നുപറഞ്ഞു കൈയിൽ കെട്ടിയിട്ടു നടക്കണോ “.ഞാനും കുറച്ചു സീരിസായി..

 

“എന്റെ ചേട്ടാ.ഓന്നാം ക്ലസ്സ് മുതൽ ഒരുമിച്ചു പഠിച്ച ആളുകളാണ് ഞങ്ങൾ..അവൾക്കു ഒരാളെ ഇഷ്ടപെട്ടു തുടങ്യിയാൽ അനങ്ങാൻ വിടില്ല..രാവിലെ വന്നപ്പോൾ മുതൽ നിങ്ങളെ ഞാൻ കാണുന്നതാ”…

 

വെറുതെ എന്നെ കണ്ടു ഇറങ്ങിവന്നതല്ല നിഷ..മേഘയുടെ മറ്റുള്ള ബന്ധുക്കളെ പോലെയാണോ ഇവളും..കൂടുതൽ അടിപ്പികേണ്ടന്നു ഞാൻ തീരുമാനിച്ചു..

 

“മേഘ ഇപ്പോൾ താനുമായി അത്ര ക്ലോസ് അല്ലാലോ..”..

 

“അങ്ങനെ ഒന്നുമില്ല..”..

 

അവളുടെ മുഖം മാറി എന്റെ മുന്നിൽ എന്തോ ഒളിക്കുന്നപോലെ..

 

കോഫി കപ്പ്‌ എന്റെ കൈയിൽ നിന്നും വാങ്ങി ക്യാഷ് കൊടുത്തു അവൾ തിരിച്ചു വന്നു..

 

“പോകാം “…

 

“എന്നോട് എന്തോ പറയാനുണ്ടാല്ലോ തനിക്കും..”..

 

“ഒന്നുമില്ല”..നിഷ വീണ്ടും ചിരിച്ചോണ്ട് പറഞ്ഞു..

 

“അവളെ കുറച്ചു അണെങ്കിൽ വേണ്ട..ഒരു കോഫി കുടിച്ചു..ഇനി മുതൽ എന്റെ ഒരു നല്ല ഫ്രണ്ട്”..

 

ഞാനു ചിരിച്ചോണ്ട് പറഞ്ഞു..അവളുടെ പഴയ ബന്ധവും കല്യാണം മുടങ്ങിയതും കേട്ടു മടുത്തു.ഞാൻ മുൻകൂട്ടി തന്നെ പറഞ്ഞു നിഷായോട്..

 

തിരിച്ചുയുള്ള യാത്രയിൽ നിഷ എന്നോട് ഒന്നും മിണ്ടിയില്ല..ഒരു ഗ്യാപ് ഇട്ടാണ് ബൈക്കിൽ ഇരുന്നതും..

 

ഒരു ഗുഡ്‌നൈറ്റ് പോലും പറയാതെ അവൾ കേറിപോയി…

 

അന്ന് രാത്രിയിൽ ഞാൻ സെക്യൂരിറ്റി ചേട്ടന്റെ കൂടെയിരുന്നു..പുള്ളി സുഖം ഉറക്കം..

 

പതിവില്ലാതെ നല്ല നിലാവ്..ഞാൻ മറന്നത് പലതും ഓർമ്മയിലേക്കും വന്നു..

 

—————————————————

 

🌀🌀🌀🌀🌀🌀

 

നിറയെ താമരവിരിഞ്ഞു നിൽക്കുന്ന ഒരു കുളം..നിലവിന്റെ വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങുന്നു…ഞങ്ങളുടെ രണ്ടുപേരുടെ കാലുകൾ കുളത്തിലേക്കും ഇട്ടുയിരികുവാണ്..പെട്ടാനാണ് അവൾ എന്റെ മടിയിലേക്ക് കിടന്നതും..എന്നിക് എന്തോ ആ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല…

 

“അതെ നമ്മടെ കല്യാണം ഇങ്ങെനെ ആഘോഷം ആയിട്ട് ഒന്നും വേണ്ട “…

 

അവൾ എന്റെ കഴുത്തിൽ കൈ ചുറ്റി പിടിച്ചു…

 

“പിന്നെ എങ്ങെനെ വേണം “..ഞാൻ അവളുടെ മുഖത്തെക്കും കൂടുതൽ അടുത്തു…

 

“എങ്ങോട്ട് എങ്കിലും ഓടി പോകാം..അതികം ആരും ഇല്ലാതെ ഒരു സ്ഥലത്തും ഒരു കുഞ്ഞ് വീട് “…

 

ചുറ്റും നിലാവെളിച്ചത്താൽ തിളങ്ങി..അവളുടെ മുഖമാത്രം എനിക്കും വെക്കത്മല്ല…

 

“നിന്റെ അച്ഛനും അമ്മയെയും കാണണ്ടേ..”….

Leave a Reply

Your email address will not be published. Required fields are marked *