Forgiven – 3 6

 

“നീന്റെ ട്രിപ്പൊ…”…

 

“കാൻസലായി…”…

 

“കേറി വാ ഞാൻ ഫ്രഷായിട്ട് ഇപ്പോൾ വരാം…”…

 

“ടീച്ചർ അറിഞ്ഞാൽ പ്രശ്നമാ “….

 

“ഓക്കേ ഓക്കേ ഒരു 10 മിനിറ്റ്…”..കോൾ കട്ട്‌ ചെയ്തു..

 

റെഡിയായി താഴെക്കും ചെന്നപ്പോൾ പെണ്ണ് വീണ്ടും എന്നെ ഞെട്ടിച്ചു..ഒരു കറുത്ത റെയിബനും വെച്ചു കാറിൽ ചാരി നില്കുന്നു…

 

“BMW 3 Series..”..

 

ഇറങ്യിട്ട് ഒരു മാസം ആകുന്നേയുള്ളു…

 

“പിന്നെയും ഞെട്ടി…”..

 

“നീ പൊളിയാണ് “…

 

“അച്ഛൻ സ്ഥലത്തില്ല ഫുൾ ടാങ്കും”…

 

“ബീച്ചിന്റെ അടുത്ത് ഒരു റെസ്റ്റോറന്റ് ഉണ്ട്..”…

 

“ഓക്കേ “…

 

ഞാൻ പറഞ്ഞ വഴിയേ നിഷ കാർ ഓടിച്ചു…

 

ഞങ്ങൾ ഹോട്ടൽ കയറി ഞാൻ ഓഡർ കൊടുത്തു…

 

ഒരു ഫോട്ടോ എന്റെ കൈയിൽ തന്നു അവൾ എന്നെ കാണാൻ വന്ന കാര്യങ്ങൾ സംസാരിച്ചു തുടങ്ങി…

 

“കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയാ റിലേഷൻ..ഞാൻ വേറെ ഡിപ്പാർട്മെന്റ് ആയിരുന്നു..ഇവൻ ഒരു ഫോർഡാ..ക്യാഷ്ന്റെ പവർ കൊണ്ടു പ്രശ്നം ഓക്കേ ഒതുക്കി നടക്കുന്ന ഒരുത്തൻ..എന്നോട് മുന്നാലും തവണ മോശമായി പെരുമാറി..ഞാൻ മേഘയോട് പറഞ്ഞുയിരുന്നു അവൾ അപ്പോൾ കാര്യമാക്കിയില്ല..പഠിപ്പു കഴിഞ്ഞു ഉടന്നേ ഇവളും വീട്ടിൽ ബഹളം വെച്ച് മാര്യേജ് ഉറപ്പിച്ചു..ഇവന്റെ തന്നെ കസിൻ പെണ്ണ് കേസ് കൊടുത്തു..പോലീസ് വന്നു ആളെ കൊണ്ടു പോയി…”…

 

എന്റെ ഭാര്യയുടെ പ്രേണയവും കല്യാണം മുടങ്ങിയതും എങ്ങെനെയെന്നു പറഞ്ഞതാ..മുന്നേ ഈ വിഷയം എന്നോട് സംസാരിച്ചവർ മുഴുവൻ അവളെ ചതിച്ചിട്ടു കല്യാണ ചെക്കൻ ഒളിച്ചോടി പോയന്നായിരിന്നു പറഞ്ഞതും…

 

“ഇവരും തമ്മിൽ നെഗറ്റീവ് ആയിട്ട് എന്തെങ്കിലും നടന്നിട്ടുണ്ടോ “….

 

വേറെ ഒന്നും കൊണ്ടല്ല ഞാനും ഒരു ഭർത്താവ് അല്ലെ…

 

“ആ കാര്യത്തിൽ തന്റെ ടീച്ചർ പോസിറ്റീവാണ്..പക്ഷേ ആരെങ്കിലും ഇഷ്ടമായാൽ നഷ്ടപെടുത്തി കളയാൻ അവൾക്ക് പേടിയാണ്…”..

 

അതിന്റെ ഇടയിൽ ഫുഡ്‌ വന്നു ഞങ്ങൾ കഴിച്ചു…

 

“ഇവന്റെ പേര് എന്താ…”…

 

“രാഹുൽ മേനോൻ…”..

 

“ലുക്ക്‌ ലൈക് ജെന്റ്ൽമാൻ..”..

 

“സ്വഭാവം തോട്ടിയാണ്…”…

 

ഒരു പുച്ഛത്തോടെ നിഷ പറഞ്ഞു…

 

“ഇവന്റെ മേൽവിലാസം വേണോല്ലോ “…

 

“സെറ്റ് ചെയാം.”…

 

“അപ്പോൾ വീണ്ടും കാണാം…”..

 

ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു…

 

“പോകുയാണോ ഒരു മൂവിയൊക്കെ കണ്ടിട്ട് പോരെ “…

 

നിഷ എന്റെ കൈയിൽ കയറി പിടിച്ചു…

 

“പിന്നെ ഒരു ദിവസം ആകട്ടെ..മേഘയും ഫ്രീയാകുബോൾ ഞാൻ വിളികാം “…

 

“നിങ്ങൾ തമ്മിൽ പ്രശ്നം ഒന്നുല്ല “..

 

“എന്ത് പ്രശ്നം “…

 

“പക്ഷേ ഇപ്പോളും എന്തോയുണ്ട്.”…

 

“She not a Good Wife, But She Is Very Good Teacher, I Love My Teachers”…

 

“ഞാൻ പോട്ടെ ഗോപുസേ..”..

 

നിഷയെ തിരിച്ചു കേറ്റിവിട്ടും കഴിഞ്ഞു സേവിയെ വിളിക്കാൻ മൊബൈൽ എടുത്തപ്പോളാണ്..മൊബൈലിൽ കുറെ മെസേജ് വന്നു കൂടി കിടക്കുന്നു…

 

ഞാൻ മൊബൈൽ എടുത്തു നോക്കി..സേവി ആയിരുന്നു..കുറെ പേരുടെ ഇൻസ്റ്റഗ്രാം സ്റ്റോറി പിന്നെ രണ്ടുമൂന്നു റീലും..എന്റെ റേൻജ്റോവർ തന്നെ താരം…

 

——————————————————————

 

മേഘ ❤️‍🩹

കോളേജിയിൽ പോകാൻ റെഡിയായി ഇറങ്ങി.. ഗോപൂസ് നല്ല ഉറക്കം..ഇന്നലെ എന്നെയും പൊക്കി എടുത്തും സ്റ്റേയർ കയറിയപ്പോൾ ആ കൈയിൽ ചിരി അടക്കി പിടിച്ചു കിടക്കുയായിരുന്നു..എന്തോ ഞാൻ വിചാരിച്ച പോലെ നിഷ ഒന്നും തുറന്നു പറഞ്ഞട്ടില്ല..

 

താഴെക്കും ചെന്നു കാർ സ്റ്റാർട്ട്‌ ചെയിതു അവിടെ ഒരു അനക്കവും ഇല്ല..അവസാനം ഗോപുവിന്റ അച്ഛൻ വന്നുനോക്കി..ബസ് പിടിക്കേണ്ടി വരും അച്ഛൻ പക്ഷേ സമ്മതിച്ചില്ല സ്‌നേഹയെ പറഞ്ഞുവിട്ടു..എന്തോ ആൾ ഇറങ്ങി വന്നു എന്റെ കാർ നോക്കി അവസാനം സ്വന്തം കാർ എനിക്കും വിട്ടു തന്നു…

 

യെസ് ഞാൻ ഈ വീട്ടിൽ വന്നിട്ടു ഏറ്റവും ആഗ്രഹിച്ച കാര്യം നടന്നുയിരിക്കുന്നു..ഡാഷ് തുറക്കുരുത് എന്ന് പറഞ്ഞു എന്തിനു എനിക്കും ഇവനെ ഒന്നും ഓടിച്ചാൽ മതി..2010 മോഡൽ Range Rover Sport 5.0..

Leave a Reply

Your email address will not be published. Required fields are marked *