“ഞങ്ങൾ ആൾ അറിയാതെ “….
” ചേട്ടാ ഒരു അബദ്ധം പറ്റിയതാ”….
“ഇനി നിന്നെയൊക്കെ സഞ്ജുവിന്റെ കൂടെ എങ്ങാനും കണ്ടാൽ “….
കൂടുതൽ ഒന്നും ഞാൻ ചെയ്തില്ല പിള്ളര്ല്ലെ..രണ്ടിന്റേം കൈത്തണ്ട പിടിച്ചു മുകളിലേക്കു ഒന്നും പൊക്കി..അങ്ങും ഒടിച്ചു…
അവനൊക്കെ നോക്കിയതും പോരാഞ്ഞിട്ടു..മൊബൈലിൽ വീഡിയോ പിടിച്ചു വെച്ചേക്കുന്നു…
എന്റെ ടീച്ചറിനെയും അനിയത്തിയും ഇനി അവമാരും നോക്കില്ല..എന്റെ മാത്രമല്ല ആരുടെയും…
പിറ്റേന്ന് രാവിലെ സ്നേഹയുടെ വിളികേട്ടാണ് ഞാൻ എഴുന്നേക്കുന്നെതും…
“എന്നാടി..”..
“ചേച്ചിയുടെ കാർ സ്റ്റാർട്ട് ആകുന്നില്ല..”…
“അതിനു..”..
എഴുന്നേക്കാൻ മടിച്ചു ഞാൻ തിരിഞ്ഞു കിടന്നു…
“അതെ അച്ഛൻ പറഞ്ഞു ചേട്ടനോട് കൊണ്ടാകാൻ “..
അവൾക് വന്നു പറഞ്ഞാൽ എന്താ..നാശം പിടിക്കാനായിട്ട്..ഞാൻ കട്ടിലിൽ എഴുന്നേറ്റു സ്നേഹയുടെ കൂടെ പുറത്തേക്കു ഇറങ്ങി…
വാതിൽ തന്നെ അച്ഛൻ നിൽക്കുണ്ടായിരുന്നു…
“നീ മോളെ കൊണ്ടു വിടും”….
“ഞാൻ വണ്ടി ഒന്നും നോക്കട്ടെ “..
എന്നു പറഞ്ഞു കാറിന്റെ അടുത്തേക്കും നടന്നു…
“സേവിയോട് ഞാൻ പറഞ്ഞിട്ടുണ്ട്..ഷോറൂമിൽ കൊണ്ട് പോണം..”.
അച്ഛൻ എന്നോട് പറഞ്ഞു..
ഇയാൾ ആരാ ജ്യോത്സൻ ആണോ..
“നിന്നക് അങ്ങോട്ട് ആക്കിയാൽ എന്താ..”.
അമ്മയും അങ്ങോട്ട് വന്നു..
ഷോൾഡർ ബാഗുമിട്ടു കൈയിൽ ഒരു ഫയലും പിടിച്ചു എല്ലാം കേട്ടുകൊണ്ട് എന്റെ ടീച്ചർ കാറിന്റെ അടുത്ത് നിൽപ്പൂണ്ടായിരുന്നു….
“നീ എന്റെ കാർ എടുത്തോ..”.
ഞാൻ അവളുടെ അടുത്തേക്കും ചെന്ന് പറഞ്ഞു…
“ഓക്കേ താക്കോൽ “.
അവൾ എന്റെ നേരെ കൈ നീട്ടികൊണ്ട് ചിരിച്ചു…
ഞാൻ വിചാരിച്ചു ഇവൾ വേണ്ടെന്നു പറയൂമെന്നു..എന്റെ കാറും കൊണ്ട് പോയാൽ ശെരിയാകില്ല…
“മോൾ ഒന്നും വെയിറ്റ് ചെയ്യു ഞാൻ കാർ തോടച്ചു തരാം “…
നമ്മടെ അച്ഛൻ ഇവളേ എന്റെ കാറിലെ വിടും എന്നു പറയുംപോലെ സ്റ്റോർ റൂമിലേക്ക് നടന്നു…
ഞാൻ സ്‌നേഹയോട് താക്കോൽ എടുത്തു കൊടുക്കാൻ പറഞ്ഞു…
ഞാൻ എന്റെ റേഞ്ച്റോവർ ചെക്കനെ ഒന്നും നോക്കി..
എടുത്തു വെച്ച പോലെ കാർ കഴുകാൻ ബക്കറ്റും വെള്ളം ആയിട്ട് അച്ഛൻ വരുന്നു..
ഞാൻ അവളുടെ പോളോയുടെ ബോണാറ്റു മുഴുവൻ നോക്കി..കാറിന്റെ കംപ്ലൈന്റ് മാത്രം കണ്ടും പിടിക്കാൻ പറ്റിയില്ല…
സ്‌നേഹം താക്കോൽ കൊണ്ട് കൊടുത്തു..ടീച്ചർ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു എന്നെനോക്കി ഒന്നും ചിരിച്ചു..എന്തോ നേടിയെടുത്തതും പോലെയാണലോ ടീച്ചറിന്റെ മുഖഭാവം…
ഞാൻ അവളുടെ അടുത്തേക് ചെന്നു…
“എന്താ ഏട്ടാ..”…
ഇവൾ മനപ്പൂർവം കംപ്ലയിന്റ് ആകിയതാണോ കാർ..
ഈ ഏട്ടാ വിളിയും അവളുടെ ചിരിച്ചോണ്ടുള്ള ഇരുപ്പു..എവിടെയോ എന്തോ…
“നീ എന്നാ വേണേ ചെയ്‌തോ..ഡാഷ് മാത്രം തുറക്കരുത്…”..
“വേറെ..”..
ടീച്ചറയുടെ രീതിയിൽ ഒരു മാറ്റം അവൾ കേറിയിരിക്കുന്നത് എന്റെ കാറിൽയാല്ലെ…
“ടാങ്ക് ഒന്നും ഫീൽ ചെയ്തെകും..ക്യാഷ് ഞാൻ അയച്ചേക്കാം “….
ഞാൻ പറഞ്ഞു നിർത്തിയതും..ആർക്കും കൊടുക്കാതെ കൊണ്ടുനടന്ന എന്റെ ചെക്കനെ കൊണ്ട് അവൾ പോയി…
“ചേച്ചി ഇന്നു പൊളിക്കും ഏട്ടാ..”..
കാർ ഗെറ്റ് കടന്നു പോകുന്നതും നോക്കി സ്‌നേഹ എന്നോട് പറഞ്ഞു…
“ഞാൻ പോയി കിടക്കട്ടെ വിളിക്കാൻ വരരുത്…”..
സ്‌നേഹയോട് പറഞ്ഞു ഞാൻ റൂമിലേക്ക് തിരിച്ചു വന്നു കിടന്നു…
നിഷയുടെ കോളാണ് വീണ്ടും എന്നെ എഴുന്നേപ്പിച്ചത്…
പത്തുമണിക്ക് ഷോറൂമിൽ പോയമതി ഞാൻ ലെറ്റ് ആകും എഴുന്നേക്കാൻ..രാത്രിയിൽ ജിമ്മിൽ പോയിട്ടേ വീട്ടിൽ വരും…
ഞാൻ കോൾ എടുത്തു…
“ഹലോ ആരാ “…
“നിഷയടോ”…
“എന്താ മേഡം രാവിലെ തന്നെ “…
“ഞാൻ തന്റെ വീട്ടിന്റെ പുറത്തുണ്ട്..”…
