“എന്നിക്ക് എന്റെ സേതുയെട്ടൻ മാത്രം മതി “….
സേതു..ആരാണ് അവൻ..എന്റെ മുഖചായയാണ് അവനും…
“എടി പെണ്ണെ സമയം ഒരുപാടായി എഴുന്നേറ്റു പോകെ “..
ഞാൻ അവളെ എന്റെ മടിയിൽ നിന്നും എഴുന്നേപ്പിക്കാൻ ശ്രമിച്ചു…
” നേരം വെളുക്കുംവരെ ഈ നിലവ് നോക്കി ഏട്ടന്റെ മടിയിൽ കിടക്കണം”..
അവൾ എന്റെ താടിയിൽ പിടിച്ചുകൊണ്ടു കൊഞ്ചി..
ആ ചോര ചുണ്ടുകൾ എന്റെ ചുണ്ടിലേക്കു അടുത്തിരിക്കുന്നു..
“നീ കളി പറയാതെ എഴുന്നേറ്റെ..”..
ഞാൻ അവളുടെ വാ പൊത്തിപിടിച്ചു ചുംബനത്തിൽ നിന്നും തടഞ്ഞു.വീണ്ടും അവളെ എഴുന്നേപിക്കാൻ ശ്രെമിച്ചു..
“പ്ലീസ് സേതുയെട്ടാ “….
🌀🌀🌀🌀🌀🌀
“എടോ എഴുന്നേറ്റെ “.
ആരോ എന്റെ തലക്കിട്ട് ഒന്നും കൊട്ടി…
“എന്താ പെണ്ണെ പോ ..”..
ഞാൻ പതുകെ കണ്ണു തുറന്നു…
സിമിങ് പൂളിന്റെ സൈഡിലെ ബെഞ്ചിൽ ഞാൻ കിടക്കുന്നു..കുളവും നിലാവും..ആർക്കും അറിയാം..
സ്വപ്നം ആയിരുന്നോ…
“ഏട്ടൻ ഇങ്ങുവന്നേ..”..
മേഘ രാവിലെ കുളിച്ചു കുറിയും തൊട്ട് എന്റെ മുന്നിൽ നില്കുന്നു…
..”നാശം “..
ഞാൻ മനസ്സിൽ പറഞ്ഞു എഴുന്നേറ്റു മേഘയുടെ പുറകെ നടന്നു…
റൂമിൽ എത്തി മുഖം ഓക്കേ കഴുകി..എല്ലാം സ്വപ്നം ആയിരുന്നോ..എന്താ ഗോപു കള്ള് കുടിച്ചിട്ട് കുറെയായല്ലോ..പിന്നെയെന്താ എങ്ങെനെയൊരു സ്വപ്നം..
ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപ്പോളും ടീച്ചർ പോയിട്ടില്ലല്ലോ നല്ല കലിപ്പ്യുണ്ട് ആ മുഖത്തും…
ഞാൻ ഒന്നും ചിരിച്ചു കാണിച്ചു..എവടെ മുഖം വീർപ്പിച്ചു നിൽകുവാ..മ്മ് മ്മ് എന്തോ പണിയാണ്..
“സ്‌നേഹ എവടെ..”..
അവളോട് ചോദിച്ചു ഞാൻ കുളിക്കാൻ വേണ്ടി ടവൽ എടുത്തു ബാത്‌റൂമിൽ കേറാൻ ഒരുങ്ങി…
“അവടെ നിന്നെ “..
ടീച്ചർ എന്റെ അടുത്തേക് നടന്നു വന്നു…
“എന്താ “..
“നിഷയായിട്ട് എന്താ ഇടപാട്..”…
അപ്പോൾ ടീച്ചർ എന്നെയും നോക്കിനില്കുയായിരുന്നു രാത്രി..നിഷ എന്നോട് പറയാനിരുന്നത് എന്തോ സീരിയസ് കാര്യമാണ്…
ഞാൻ നോർമൽ രീതിയിൽ അവളോട് സംസാരിച്ചു…
“അവൾക് ഒരു കോഫി കുടിക്കാൻ തോന്നി എന്നെ വിളിച്ചു..നിന്റെ സിസ്റ്ററാലെ ഞാൻ കൂടെ പോയി..”..
ഇപ്പൊ മേഘയുടെ മുഖം തെളിഞ്ഞു..
എന്നാലും എന്തൊക്കെ സംശയം ഉള്ളതുപോലെ..
“ഇനി അത് വേണ്ട ഏട്ടാ.എന്നിക്ക് അത് ഇഷ്ടമ്മാല്ല..”..
അവൾ എന്റെ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നയി അഴിച്ചു..ഇവളുടെ ഏട്ടാ വിളിയും കുറച്ചു ഓവർ അല്ലെ..അതുപോട്ടെ ഇവളുടെ കൂടെ കിടന്ന എന്റെ അനിയത്തി എവടെ…
“നീ പറഞ്ഞാൽ ഇനി എന്തുനോക്കാൻ ഞാനും വിട്ടു”…
ഞാൻ ബാത്‌റൂമിലേക്കും കയറാൻ തിരിഞ്ഞ്..
പെണ്ണ് വീണ്ടും എന്റെ കൈയിൽ കയറി പിടിച്ചു എന്നെ നോക്കി ഒന്നും ചിരിച്ചു…
ഇനി എന്താണ് കുറച്ചു ദിവസം കൊണ്ട് ഇവൾക്ക് ആകെയൊരു മാറ്റം ആണലോ…
“മ്മ് എന്നാ “…
“അതെ ഫംഗ്ഷന് ഇടാനുള്ള ഡ്രസ്സ് ഞാൻ മേടിച്ചിട്ടുണ്ട് “…
“ഓക്കേ “..
കൈയിലെ പിടിവിട്ട് അവൾ റൂമിനു ഇറങ്ങിപോയി..
ഞാൻ ബാത്‌റൂമിൽ കയറി..
കുളിച്ചു കഴിഞ്ഞു ഇറങ്ങിയപ്പോൾ ഡ്രസ്സ് ബെഡിൽ ഉണ്ടായിരുന്നു…
ഓവർ ഗ്രീൻ കളർ ഷർട്ടും അതെ കര മുണ്ടും…
ഞാൻ ഡ്രസ്സ് ചെയ്തു ഹാളിൽ എത്തിയപ്പോളാണ് എനിക്കും പറ്റിയ ചതി മനസിലായതു…
എന്റെ ഷർട്ടിന്റെ സെയിം കളർ സാരി ഉടുത്തു ടീച്ചർ നിൽക്കുന്നു..കഴുത്തിൽ ഞാൻ കെട്ടിയ താലിമാല മാത്രം..രണ്ടും കൈയിലും ഓരോ സ്വർണ വള..കാതിൽ കുഞ്ഞി രണ്ടുംജിമ്മികികൾ…
പക്ഷേ പിന്നെയാണ് ഞാൻ സത്യം മനസ്സിലാക്കിയത്..കുടുംബം മുഴുവൻ ഡ്രസ്സ് കോഡ് എന്ന് പറഞ്ഞു ചുവപ്പ് അടിച്ചു നിന്നപോൾ എന്റെ പെണ്ണ് എന്നെ രക്ഷിച്ചു…
സ്‌നേഹ എന്റെ അടുക്കലേക്കും വന്നു..ചെറിയ ഒരു മേക്കപ്പ് മുഖത്തുണ്ട്..മാറൂൺ കളർ സിൽക്ക് സാരി ആയിരുന്നു അവൾ ഉടുത്തിരുന്നത്….
