ഗന്ധർവ്വദാസന്റെ അത്ഭുതജീവിതം – 2 4അടിപൊളി  

ഗന്ധർവ്വദാസന്റെ അത്ഭുതജീവിതം – 2

[ Abarijithan ]

[ Previous Part ] [ www.kambi.pw ]


ചികിത്സ ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞു.

ഒരു ശനിയാഴ്ച രാവിലെ ലത അമ്പലത്തിലേക്ക് പോകാൻ തയ്യാറായി.

“മനൂ, നീയും എന്റെ കൂടെ വാ.”

“എന്തിനാ അമ്മേ?”

“ഇന്ന് അമ്പലത്തിൽ അന്നദാനമുണ്ട്. അവിടെ കുറച്ചുപേരെ സഹായിക്കണം.”

മനു അമ്മയോടൊപ്പം പോയി.

അമ്പലത്തിൽ നല്ല തിരക്കായിരുന്നു. ഭക്ഷണം വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.

ലത ഭക്ഷണപ്പൊതികൾ എടുത്ത് മകനു നൽകി.

“മോനേ, അവിടെ ഇരിക്കുന്നവർക്കൊക്കെ കൊടുത്തേക്കൂ.”

മനു ഓരോരുത്തരുടെയും അടുത്തെത്തി ഭക്ഷണം നൽകി.

അവസാനം അമ്പലത്തിന്റെ പടിക്കരികിൽ ഒരു വൃദ്ധൻ ഇരിക്കുന്നത് കണ്ടു.

നീണ്ട താടി. വെളുത്ത മുടി. മുഷിഞ്ഞ വസ്ത്രങ്ങൾ. ക്ഷീണിച്ച ശരീരം.

മനു അയാളുടെ അടുത്തെത്തി.

“അപ്പൂപ്പാ, ഭക്ഷണം വേണോ?”

വൃദ്ധൻ അവനെ നോക്കി.

“രാവിലെ മുതൽ ഇവിടെ ഇരിക്കുകയാണ് മോനേ. ആരും ചോദിച്ചില്ല.”

മനു ഭക്ഷണപ്പൊതി നൽകി. കൂടെ ഒരു കുപ്പി വെള്ളവും കൊടുത്തു.

വൃദ്ധൻ ഭക്ഷണം കഴിച്ചശേഷം മനുവിനെ അടുത്തേക്ക് വിളിച്ചു.

“മോനേ, നിന്റെ പേരെന്താണ്?”

“മനു.”

“നീ നല്ലൊരു കുട്ടിയാണ്. നിന്റെ അമ്മ നിന്നെ നന്നായി വളർത്തിയിട്ടുണ്ട്.”

അയാൾ തന്റെ പഴയ സഞ്ചി തുറന്നു.

അതിൽനിന്ന് ചെറുതെങ്കിലും മനോഹരമായ

ഒരു പ്രതിമ പുറത്തെടുത്തു.

പ്രതിമയ്ക്ക് മനുഷ്യരൂപമായിരുന്നു. കൈയിൽ വീണയും തലയിൽ മനോഹരമായ കിരീടവും. അടിഭാഗത്ത് ചെമ്പകപ്പൂവിന്റെ രൂപത്തിലുള്ള കൊത്തുപണിയും.

“ഇത് നീ എടുത്തോളൂ.”

മനു അത്ഭുതത്തോടെ ചോദിച്ചു:

“എന്തിനാ അപ്പൂപ്പാ?”

“നീ എനിക്ക് ഭക്ഷണം നൽകി. അതിനുള്ള ഒരു ചെറിയ സമ്മാനമാണ്.”

“ഇത് വിലപിടിപ്പുള്ളതാണെന്ന് തോന്നുന്നു. എനിക്ക് വേണ്ട.”

വൃദ്ധൻ പുഞ്ചിരിച്ചു.

“ഇതിന് പണത്തിന്റെ വിലയില്ല. ഇത് നിന്റെ കൈയിൽ ഇരിക്കേണ്ടതാണ്.”

മനു പ്രതിമ വാങ്ങി.

“ഇതിന്റെ പ്രത്യേകത എന്താണ്?”

വൃദ്ധൻ പതുക്കെ പറഞ്ഞു:

“ഇത് ഒരു ഗന്ധർവ്വപ്രതിമയാണ്. ഇതിന് മുന്നിൽ പ്രാർത്ഥിക്കാനുള്ള അവസരം ഇനി മുതൽ നിനക്ക് ആണ് . ആ പ്രാർത്ഥന മനസ്സിൽനിന്നായിരിക്കണം.

മനു ചിരിച്ചു.

“ശരി അപ്പൂപ്പാ.”

അയാൾ അവന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.

“നിന്റെ നന്മ എന്നും നിന്നോടൊപ്പം ഉണ്ടാകട്ടെ.”

പ്രതിമ

വീട്ടിലെത്തിയപ്പോൾ മനു പ്രതിമ അമ്മയെ കാണിച്ചു.

“അമ്മേ, അമ്പലത്തിൽവെച്ച് ഒരു വൃദ്ധൻ തന്നതാണ്.”

ലത പ്രതിമ കൈയിലെടുത്തു പരിശോധിച്ചു.

“നല്ല ഭംഗിയുണ്ടല്ലോ. ആരാണ് തന്നത്?”

മനു സംഭവിച്ചതെല്ലാം പറഞ്ഞു.

ലത ചിരിച്ചു.

“ഇതൊക്കെ അമ്പലത്തിലെ വല്ല കലാകാരനും ഉണ്ടാക്കിയതായിരിക്കും. നീ ഇതുംകൊണ്ട് നടക്കണ്ട. ഒരിടത്ത് വെക്കാം.”

അവൾ പ്രതിമ ഒരു തുണിയിൽ പൊതിഞ്ഞു.

പിന്നീട് വീട്ടിലെ തട്ടിൻപുറത്തുള്ള പഴയ അലമാരയിൽ കൊണ്ടുപോയി സൂക്ഷിച്ചു.

അവിടെ പഴയ പെട്ടികളും പുസ്തകങ്ങളും ഉപയോഗിക്കാത്ത സാധനങ്ങളുമുണ്ടായിരുന്നു.

പ്രതിമ അവയ്ക്കിടയിൽ ഒതുക്കിവെച്ചു.

ആരും പിന്നീട് അതിനെക്കുറിച്ച് സംസാരിച്ചില്ല.

പക്ഷേ ആ ചെറിയ പ്രതിമയ്ക്ക് പിന്നിൽ ഒരു വലിയ രഹസ്യം ഒളിഞ്ഞുകിടക്കുകയായിരുന്നു.

അന്ന് രാത്രി പതിനൊന്നര.

മനു മരുന്ന് കഴിച്ച് ഉറങ്ങാൻ കിടന്നു.

രാത്രി ഏറെ കഴിഞ്ഞപ്പോൾ വിചിത്രമായൊരു സ്വപ്നം തുടങ്ങി.

അവൻ ഒരു വലിയ കൊട്ടാരത്തിന്റെ മുന്നിൽ നിൽക്കുകയായിരുന്നു.

ചുറ്റും വെളുത്ത മേഘങ്ങൾ. സ്വർണനിറത്തിലുള്ള തൂണുകൾ. അകലെ വീണയുടെ സംഗീതം.

പതുക്കെ ഒരു രൂപം പ്രത്യക്ഷപ്പെട്ടു.

അമ്പലത്തിൽവെച്ച് ഭക്ഷണം നൽകിയ അതേ വൃദ്ധൻ.

എന്നാൽ ഇപ്പോൾ അയാൾ രാജകീയമായ വേഷത്തിലായിരുന്നു.

“മനൂ…”

“അങ്ങ് ആരാണ്?”

“നീ അമ്പലത്തിൽവെച്ച് കണ്ടത് എന്റെ മനുഷ്യരൂപമായിരുന്നു. ഞാൻ ഗന്ധർവ്വലോകത്തിലെ ഒരുവനാണ്.”

മനു

അമ്പരന്നു.

“ആ പ്രതിമ…”

ഗന്ധർവ്വൻ ചിരിച്ചു.

“അതൊരു സാധാരണ പ്രതിമയല്ല. അതിൽ എന്റെ അനുഗ്രഹത്തിന്റെ ശക്തിയുണ്ട്. അതിന് മുന്നിൽ നിന്ന് പ്രാർത്ഥിച്ചാൽ നിന്റെ എല്ലാ പ്രേശ്നവും മാറും “

Leave a Reply

Your email address will not be published. Required fields are marked *