ഗന്ധർവ്വദാസന്റെ അത്ഭുതജീവിതം – 2 4അടിപൊളി  

പക്ഷെ ഒരു നിബന്ധന മാത്രം നഗ്നനായി മാത്രമേ പ്രതിമക്ക് മുന്നിൽ നിന്ന് പ്രാർത്ഥിക്കാവൂ…..

“ആ പ്രതിമ നിന്റെ വീട്ടിലെ തട്ടിൻപുറത്താണ് ഇപ്പോൾ. നിന്റെ അമ്മ അതിനെ അവിടെ

സൂക്ഷിച്ചിരിക്കുന്നു.”

മനു അത്ഭുതത്തോടെ നിന്നു.

ഗന്ധർവ്വൻ തുടർന്നു:

നിന്റെ അമ്മയുടെ പ്രാർത്ഥനയും. വഴിപാടും ഫലം കണ്ടതാണ്….

നീ തിരഞ്ഞെടുക്കപ്പെട്ടവനാകുന്നു…

“നീ മറ്റൊന്നും പ്രതീക്ഷിക്കാതെ ഒരു വിശക്കുന്ന മനുഷ്യനെ സഹായിച്ചു.നിന്റെ സ്വഭാവം എന്നെ പ്രീതിപ്പെടുത്തി ഞാന് നിന്നിൽ തൃപ്തനായിരിക്കുന്നു

അതാണ് നിനക്ക് ഈ അവസരം ലഭിക്കാൻ കാരണം.”

അയാൾ കൈ ഉയർത്തി.

കൊട്ടാരമാകെ സ്വർണപ്രകാശം നിറഞ്ഞു.

“ആ പ്രതിമയ്ക്ക് മുന്നിൽ നീ മനസ്സറിഞ്ഞ്

പ്രാർത്ഥിക്കുക. എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് നിന്റെ മനസ്സാണ്.”

അത്രയും പറഞ്ഞ് ഗന്ധർവ്വന്റെ രൂപം മഞ്ഞിൽ ലയിച്ചു.

മനു പെട്ടെന്ന് ഞെട്ടിയുണർന്നു.

മുറിയിൽ നിശ്ശബ്ദത.

മൊബൈലിൽ സമയം 3:17 AM.

അവൻ കുറച്ചുനേരം കട്ടിലിലിരുന്നു.

അത് വെറുമൊരു സ്വപ്നമായിരുന്നോ?

അതോ അമ്പലത്തിലെ വൃദ്ധൻ പറഞ്ഞതെല്ലാം സത്യമാണോ?

അവന്റെ മനസ്സിൽ ഒരു കാര്യം മാത്രം

ഉറപ്പായിരുന്നു.

തട്ടിൻപുറത്തെ ആ പ്രതിമ ഉണ്ടാകുമോ അമ്മ എവിടെ വെച്ചെന്ന് എന്നോട് പറഞ്ഞില്ലല്ലോ

ഒന്ന് പോയി നോക്കിയാലോ….

മനു കുറച്ചുനേരം കട്ടിലിലിരുന്നു.

ഗന്ധർവ്വൻ പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.

“ആ പ്രതിമയ്ക്ക് മുന്നിൽ നീ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുക. നിന്റെ ആഗ്രഹം എന്താണെങ്കിലും അത് നിന്റെ മനസ്സാണ് തീരുമാനിക്കേണ്ടത്.”

മനു

പതുക്കെ എഴുന്നേറ്റു.

അമ്മയുടെ മുറിയുടെ വാതിൽക്കൽ എത്തി നോക്കി. ലത നല്ല ഉറക്കത്തിലായിരുന്നു.

അവൻ ശബ്ദമുണ്ടാക്കാതെ അടുക്കളയിലൂടെ നടന്ന് തട്ടിൻപുറത്തേക്കുള്ള വാതിൽ തുറന്നു.

അവിടെയാകെ ഇരുട്ടായിരുന്നു.

മൊബൈലിന്റെ ടോർച്ച് തെളിച്ച് പഴയ പടികൾ കയറി.

പൊടിപിടിച്ച പെട്ടികൾക്കും പഴയ സാധനങ്ങൾക്കുമിടയിൽ പ്രതിമ എവിടെയാണെന്ന് അവന് അറിയില്ലായിരുന്നു.

അമ്മ പറഞ്ഞത് ഓർത്തു. ഒരു തുണിയിൽ പൊതിഞ്ഞാണ് സൂക്ഷിച്ചതെന്ന്.

ഓരോ പെട്ടിയും മാറ്റി നോക്കുന്നതിനിടയിൽ ഒരു മൂലയിൽ പഴയ അലമാര കണ്ടു.

അലമാര തുറന്നപ്പോൾ പഴയ പുസ്തകങ്ങളുടെയും തുണികളുടെയും മണം പുറത്തുവന്നു.

അവസാനം ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ ചെറിയൊരു വസ്തു അവന്റെ ശ്രദ്ധയിൽപ്പെട്ടു.

മനു അത് കൈയിലെടുത്തു.

തുണി പതുക്കെ മാറ്റി.

അത് തന്നെയായിരുന്നു ആ പ്രതിമ!

പക്ഷേ അത്ഭുതകരമായ ഒരു കാര്യം അവൻ ശ്രദ്ധിച്ചു.

പ്രതിമയുടെ അടിഭാഗത്തുള്ള ചെമ്പകപ്പൂവിന്റെ കൊത്തുപണിയിൽനിന്ന് നേരിയ സ്വർണപ്രകാശം പുറത്തുവരുന്നുണ്ടായിരുന്നു.

മനു കുറച്ചുനേരം അതിലേക്ക് നോക്കിനിന്നു.

സ്വപ്നത്തിൽ കണ്ടതെല്ലാം അവന്റെ മനസ്സിലേക്ക് ഓടിയെത്തി.

“ഇത് വെറുമൊരു സ്വപ്നമല്ലായിരുന്നോ?”

അവൻ പ്രതിമ നെഞ്ചോടുചേർത്ത് പിടിച്ചു.

പെട്ടെന്ന് അവിടെയാകെ നേരിയ ചെമ്പകപ്പൂവിന്റെ സുഗന്ധം പരന്നു.

അതോടൊപ്പം ആരോ വളരെ പതുക്കെ വിളിക്കുന്നതുപോലെ തോന്നി.

“മനൂ…”

അവൻ ഞെട്ടി ചുറ്റും നോക്കി.

ആരും ഉണ്ടായിരുന്നില്ല.

എന്നാൽ പ്രതിമയുടെ കണ്ണുകളിൽ ഒരു നിമിഷം പ്രകാശം മിന്നിമറഞ്ഞു.

മനുവിന്റെ ഹൃദയമിടിപ്പ് വർധിച്ചു.

ഗന്ധർവ്വന്റെ വാക്കുകൾ അവൻ ഓർത്തു.

നഗ്നനായി വേണം പ്രാർത്ഥിക്കാൻ അവൻ

രാത്രി 3:35.

മനു പ്രതിമയുമായി അവിടെയുള്ള മേശപ്പുറത്ത് വെച്ചു.

കുറച്ചുനേരം അതിലേക്ക് നോക്കിയിരുന്നു.

സ്വപ്നത്തിൽ ഗന്ധർവ്വൻ പറഞ്ഞ നിബന്ധന അവന്റെ മനസ്സിൽ വീണ്ടും തെളിഞ്ഞു.

“പ്രതിമയ്ക്ക് മുന്നിൽ

നഗ്നനായി നിന്ന് മാത്രമേ പ്രാർത്ഥിക്കാവൂ.”

അവൻ തന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചെടുത്തു ബനിയൻ തലവഴി ഊരിയെടുത്തു. പാന്റും ഷോർട്സും താഴേക്ക് ഊരിയിട്ട് കാലുകൊണ്ട് തട്ടി മാറ്റി…

ആദ്യം അവന് അതൊരു വിചിത്രമായ കാര്യമായി തോന്നി. എന്നാൽ ഗന്ധർവ്വൻ പറഞ്ഞതെല്ലാം ഓർത്തപ്പോൾ അതിൽ എന്തോ പ്രത്യേകമായ അർത്ഥമുണ്ടെന്ന്

Leave a Reply

Your email address will not be published. Required fields are marked *