10ൽ പഠിക്കുമ്പോൾ മുതൽ ആണുങ്ങളുടെ മനസിലെ സ്വപ്ന സുന്ദരി ആയിരുന്നു സാന്ദ്ര. എത്ര എത്ര പ്രൊപോസൽ ആണ് വന്നത് പക്ഷെ വീട്ടിലെ അച്ഛന്റെ അമ്മയുടെയും വളർത്തു ഗുണം കൊണ്ട് എല്ലാം അവൾ വേണ്ട എന്ന് വെച്ച് …. കോളേജിലും അങ്ങനെ തന്നെ ചെന്ന നാൾ മുതൽ സീനിയർസ് എല്ലാരും പുറകെ നടക്കും പക്ഷെ ആരെയും നമ്മുടെ സാന്ദ്ര മൈൻഡ് ചെയ്തില്ല …. പക്ഷെ കൂടെ പഠിച്ച അമൽ എന്ന പയ്യൻ ആയി കോളേജ് തുടങ്ങി ആദ്യ സെമസ്റ്റർ കഴിഞ്ഞപ്പോൾ തന്നെ അവൾ പ്രണയത്തിൽ ആയി …. വീട്ടിൽ ആരെയും അറിയിക്കാതെ 3 കൊല്ലം അവൾ അത് കൊണ്ട് നടന്നു. ജെസ്‌ന ആയി സംസാരിച്ചപ്പോൾ മനസ്സിൽ ആയി കാണുമല്ലോ നമ്മുടെ നായികാ ഇതുവരെ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ പോയില്ല …. വിവാഹത്തിന് മുൻപ് തെറ്റ് ആണെന്ന് ഉള്ള ചിന്ത അവളുടെ മനസ്സിൽ ഉണ്ടായിരുന്നു …. അവസാനം ആ കാരണം കൊണ്ട് തന്നെ അവൾ ആത്മാർത്ഥം ആയി സ്നേഹിച്ച പയ്യനെ അവൾക്കു നഷ്ടപ്പെടുകയും ചെയ്തു …. അത് സാന്ദ്രയെ വല്ലാതെ തളർത്തി അതാണ് ഇപ്പോൾ ആദ്യമേ നമ്മൾ കേട്ടത് ….
ബ്രേക്പ് ആയി 6മാസം ആയി …. പക്ഷെ ഇപ്പോളും സാന്ദ്ര അതും ആലോചിച്ചു രാത്രി മുഴുവൻ കരച്ചിൽ ആണ് …. ഏതായാലും തന്റെ കളികൂട്ടുകാരി ജെസ്‌ന വന്നതിനു ശേഷം അവൾ വീണ്ടും നോർമൽ ആയി തുടങ്ങി … രാത്രി ജെസ്‌ന വിളിച്ചു ബ്രേക്പ് സ്റ്റോറി പറയും … 2 മാസം നാട്ടിൽ വന്ന ജെസ്നയ്ക്കു സാന്ദ്രയുടെ ബ്രേക്പ് സ്റ്റോറി കേട്ട് നേരം വെളുപ്പിക്കുന്നതു ആയിരുന്നു പ്രധാന ജോലി …
ഒരു രാത്രി ….
“സത്യം പറഞ്ഞാൽ നീ വന്നത് കൊണ്ടാണ് ഞാൻ ഇത്ര എങ്കിലും ഓക്കേ ആയതു …
“mm എടി നീ ഇത് പറഞ്ഞു എത്ര നാൾ ഇരിക്കാനാ പ്ലാൻ അടുത്ത പരിപാടി പിടിക്കേണ്ട …
“ആഹ് ഡി നോക്കാം MBA എടുക്കണം എന്ന് ഉണ്ട് പക്ഷെ ആകെ ഒരു മടുപ്പ് ആണ് … അതാ ഞാൻ മടിക്കുന്നത് ….
“അത് നീ വീട്ടിൽ തന്നെ ഇരിക്കുന്നത് കൊണ്ട് പഠിക്കാൻ പോയി പുതിയ atmosphere ആകുമ്പോൾ പിന്നെ നിനക്കു ഈ ബ്രേക്പ് ആലോചിച്ചു ഇരിക്കാൻ ഒന്നും ടൈം കിട്ടില്ല …
“അതും ശരിയാ … പക്ഷെ ഇവിടെ കോളേജിൽ ചേരാൻ ഉള്ള സമയം കഴിഞ്ഞില്ലേ ഇനി ഒരു കൊല്ലം കാത്തിരിക്കണം …. അന്ന് പപ്പാ പറഞ്ഞതാ…. ഒരു ഗാപ് എടുത്തിട്ട് പഠിക്കാം എന്ന് ഞാൻ പറഞ്ഞത് ….
“നീ UK യിലേക് വരുന്നോ ?
“പൊടി … അതിനു ഒക്കെ ഒരുപാട് ക്യാഷ് ആകില്ലേ …
“പിന്നെ നിന്റെ അപ്പന്റെ കയ്യിൽ ആണോ ക്യാഷ് ഇല്ലാതെ അതും അല്ലേൽ ലോൺ എടുക്കു … എനിക്കു ക്യാഷ് ഉണ്ടായിട്ടു അല്ലാലോ ഞാൻ UK യിൽ വന്നത് …
“പക്ഷെ ഒരുപാട് ക്യാഷ് ആകില്ലേ ….
“എടി ഇവിടെ വന്നു പണി എടുത്താൽ അതൊക്കെ തീർക്കാൻ പറ്റും … പിന്നെ നിനക്കു അവിടെ കിട്ടുന്ന പോലെ സുഖ ജീവിതം ഒന്നും കിട്ടില്ല നല്ലപോലെ കഷ്ടപെടണം
“ജോലി ചെയ്യാൻ ഒന്നും എനിക്കു മടി ഇല്ല ….
“എങ്കിൽ ആ പരിപാടി ഒന്ന് നോക്ക് ഞാൻ വേണേ വീട്ടിൽ വന്നു സംസാരികാം … എത്ര സുഖസൗകര്യം ഉണ്ടെന്ന് പറഞ്ഞാലും നിന്റെ വീട് അല്ലെ അത് സത്യത്തിൽ പൊന്ന് കൊണ്ട് ഉണ്ടാക്കിയ കിളി കൂടാണ് … നീ ആ വീട്ടിൽ നിന്ന് മാറി നിൽകുമ്പോൾ അത് മനസിലാക്കും
“ആടി …. നിന്റെ വീട്ടുകാരെ വെച്ച് നോക്കുമ്പോൾ എന്റെ parents strict ആണ് … പക്ഷെ അത് എന്നോട് ഉള്ള സ്നേഹക്കൂടുതൽ കൊണ്ടല്ലേ …
“പിന്നെ സ്നേഹം കാണിക്കുന്നത് അവരുടെ ഇഷ്ടത്തിന് മാത്രം ജീവിക്കുന്നതിൽ അല്ല …. എന്തായാലും നീ അവിടെ നിന്നാൽ വീണ്ടും ഓരോന്ന് ഒക്കെ ആലോചിച്ചു ഇരിക്കാതെ ഒള്ളു എന്തായാലും നീ ഇവിടേക്ക് വരാൻ ഉള്ള കാര്യം ചെയ്യൂ ഞാൻ നാളെ വീട്ടിലേക്ക് വരാം …..
“എങ്കിൽ ശരി ഞാൻ വെക്കുവാ ….
അന്നത്തെ ആ രാത്രി സാന്ദ്ര ജെസ്‌ന പറഞ്ഞതിനെ പറ്റി കാര്യം ആയി ആലോചിച്ചു … ഒരു കണക്കിന് പറഞ്ഞാൽ തനിക്കു ഇവിടെ നിന്ന് ഒന്ന് മാറി നിന്നാൽ അത് ഗുണം ചെയ്യും എന്ന് അവൾക്കും തോന്നി … അടുത്ത ദിവസം സാന്ദ്രയും ജെസ്‌നയും കൂടി അവളുടെ അമ്മയെ കണ്ടു കാര്യം അവതരിപ്പിച്ചു …
‘അമ്മ : എന്താ ഇപ്പോൾ ഇങ്ങനെ ഒരു ആലോചന … ഇവിടെ എവിടെ എങ്കിലും പഠിച്ച പോരെ …
