സാന്ദ്ര : ‘അമ്മ , പുറത്തു പോയാൽ ഒരുപാട് ഗുണം ഉണ്ട് … ലൈഫ് settle ആകും ,
‘അമ്മ : അത് എന്താ ഇവിടെ പഠിക്കുന്നവർ ഒക്കെ settle ആകുന്നില്ല …
ജെസ്‌ന : അങ്ങനെ അല്ല ‘അമ്മ , ഇപ്പോൾ എല്ലാരും അബോർഡ് പോകുന്നുണ്ട് … അവിടെ നമ്മുക് ഒരുപാട് opportunity ഉണ്ട് …. അത് അല്ല അവിടെ പഠിച്ചു കഴിഞ്ഞു അവിടെ തന്നെ നമ്മുക്ക് ജോലി ചെയ്യാനും settle ചെയ്യാനും ഒക്കെ ഉള്ള ഓപ്ഷൻ ഉണ്ട്
‘അമ്മ : ശരിയാ ഇപ്പോൾ എല്ലാരും അങ്ങനെ ചെയുന്ന … പക്ഷെ ഒരുപാട് പൈസ ആകില്ലേ … പിന്നെ അച്ഛൻ സമ്മതിക്കുമോ എന്ന് അറിയില്ല …
സാന്ദ്ര : അതാ ഞാൻ അമ്മയുടെ അടുത്ത് വന്നത് , ‘അമ്മ ഒന്ന് പറ ….
ജെസ്‌ന : അതെ ‘അമ്മ … ഇവൾക്ക് എന്തായാലും ഒരു ചേഞ്ച് ആവിശ്യം ആണ് UK ആണേൽ ഞാനും ഉണ്ടല്ലോ …. ഞാൻ നോക്കിക്കോളാം …
‘അമ്മ : ശരി ഞാൻ എന്തായാലും ഒന്ന് സംസാരിക്കട്ടെ ….
സാന്ദ്രയും ജെസ്‌നയും കൂടെ അമ്മയെ സോപ്പ് ഇട്ടു അച്ഛന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു …. ആദ്യം ഒന്ന് എതിർത്ത് എങ്കിലും …. പിന്നെ അച്ഛൻ സാന്ദ്രയുടെ അച്ഛൻ സമ്മതം മൂളി….
അങ്ങനെ സാന്ദ്ര … അടുത്ത 1 കൊല്ലം കഷ്ടപ്പെട്ട് പഠിച്ചു IELTS പാസ് ആയി UK മ്പ പഠിക്കാൻ ഉള്ള കാര്യങ്ങൾ ചെയ്തു …. അധികം തടസം ഇല്ലാതെ എല്ലാ കാര്യവും റെഡി ആയി
പോകുന്ന മുൻപ് ഉള്ള 2 ദിവസം സാന്ദ്ര വീട്ടുകാരെ പിരിയുന്നതിൽ നല്ലപോലെ വിഷമിച്ചു …. പക്ഷെ എന്തായാലും പുതിയ ഒരു ലോകം അവളെ കാത്തിരിക്കുന്നു എന്ന് അവൾക്കും മനസിലായി …
അങ്ങനെ ഒരു ജനുവരി മാസം സാന്ദ്ര നാടിനോടും വീട്ടുകാരോടും യാത്ര പറഞ്ഞു …. ഫ്ലൈറ്റ് കേറി …
ശരിക്കും വീട്ടുകാരുടെ സ്നേഹം കൊണ്ട് മൂടിയ ഒരു തടവറയിൽ നിന്ന് അവൾ അവളുടെ ജീവിതത്തിന്റെ പുതിയ ഒരു കട്ടത്തിലേക് പറന്നു ഉയരുക ആയിരുന്നു ,,,,,
പുതിയ രാജ്യം , പുതിയ മനുഷ്യർ , പുതിയ സംസ്കാരം … എല്ലാം പുതുമ …
തുടരും……..
ഇത് ഒരു introduction എപ്പിസോഡ് ആണ് …. കഥ ഇനി തുടങ്ങാൻ പോകുന്നതേ ഒള്ളു … എല്ലാരും ക്ഷമയോടെ ഇരിക്കണം … ജോലി തിരക്ക് ഉണ്ട് അത്കൊണ്ട് അടുത്ത എപ്പിസോഡ് ഏപ്രിൽ മാസം മാത്രമേ ഉണ്ടാകു. സോനയെ ഇഷ്ടപെട്ടത് പോലെ സാന്ദ്രയെയും നിങ്ങൾക്കു ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു ….
